മോദിയെ ഇനി ശരീരത്ത് പതിപ്പിക്കാം ; മോദി ടാറ്റൂസ് തരംഗമാകുന്നു

8932_modi

അഭൂത പൂര്‍വമായ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാഷ്ട്രീയ മേഖലയെ കൂടാതെ മറ്റു മേഖലകളിലും മോദി തരംഗമാകുകയാണ്. ഫാഷന്‍ ലോകത്തും ഇപ്പോള്‍ മോദി തന്നെയാണ് താരം. അരക്കൈയ്യന്‍ മോദി കുര്‍ത്തകള്‍ വിപണിയില്‍ ഹിറ്റായത് പോലെ ‘മോദി ടാറ്റൂസും’ ഇപ്പോള്‍ തരംഗമാണ്.

അഹമ്മദാബദിലെ ചെറുപ്പക്കാര്‍ ഇപ്പോള്‍ മോദിയെ ശരീരത്തില്‍ പതിപ്പിക്കാനുള്ള ഓട്ടമാണ്. പുരുഷ കേസരികളുടെ കൈ മസിലില്‍ മോദി ഇടം പിടിക്കുമ്പോള്‍ പെണ്കുട്ടികള്‍ മുതുകിലാണ് ടാറ്റു പതിക്കുന്നത്. അഹമ്മദാബാദിലെ ഒരു ആര്‍ട്ടിസ്റ്റ് 30,000 ടാറ്റൂസ് നിര്‍മിച്ച് ഗുജറാത്ത് യൂണിവേഴ്‌സിറ്റിയില്‍ വിതരണം ചെയ്തുകഴിഞ്ഞു

ഇതു കൊണ്ടൊന്നും തീര്‍ന്നില്ല. ഈ നവരാത്രിയിലും മോദി തന്നെ നായകന്‍. ഉത്തരേന്ത്യയിലെ പല ഗര്‍ബാ സ്റ്റാളുകളുമിപ്പോള്‍ മോദി ഗാനങ്ങളാണ് ഇടുന്നത്. പ്രമുഖ ഗായകന്‍ ദേവംഗ് പട്ടേലിനായി ഒരു ഗര്‍ബാ ഗാനം മോദി രചിച്ചിരുന്നു

Write Your Valuable Comments Below