Share The Article

2050334175_sexy_ghost

അന്ന് യക്ഷിയുടെ ബര്‍ത്ത് ഡേ ആയിരുന്നു .. അത് ആഘോഷിക്കാന്‍ എല്ലാ യക്ഷികളും ഒന്നു ചേര്‍ന്നു ….!അവര്‍ കേക്കില്‍ മെഴുകുതിരി കത്തിച്ചു വെച്ചു …!

350 എണ്ണം കത്തിക്കാന്‍ സ്ഥലമില്ലാതിരുന്നത് കൊണ്ട് അത് മൂന്നായി ചുരുക്കി …!

മെഴുകുതിരി ..ഊതിക്കെടുത്തി .., യക്ഷികള്‍ എല്ലാവരും ചേര്‍ന്ന് ഉറക്കെ പാടി …!

”ഹാപ്പി ബര്‍ത്ത് ഡേ .., റ്റൂ .., യൂ ….”!

അതില്‍ നിന്നും ഒരു കഷ്ണം കേക്ക് മുറിച്ച് .., ബര്‍ത്ത് ഡേ യക്ഷിയുടെ വായിലേക്ക് ആരോ തൊട്ടു വെച്ചു ….!

അന്നവിടെ യക്ഷികളുടെ ആഘോഷ രാവായിരുന്നു .., ,ആ ആഘോഷത്തിനുള്ള ലഹരി നുകരാനായി .., മൂന്ന് കൂറ്റന്‍ മുട്ടാടുകള്‍ എന്ന പോലെ .., മനുഷ്യരെ നിറുത്തിയിരുന്നു …!

ഭയം അവരുടെ കണ്ണുകളില്‍ പൂത്തിരി പോലെ കത്തുന്നു .., അവരുടെ മുട്ടുകള്‍ കൂട്ടിയിടിക്കുന്നു …., അവര്‍ നിലവിളിച്ചു കൊണ്ട് ദൈവങ്ങളെ വിളിച്ചു …!

എന്നാല്‍ ദൈവങ്ങള്‍ക്ക് വേറെ പണിയുണ്ടായിരുന്നു …, !

ദൈവങ്ങള്‍ക്ക് പറ്റിയ വലിയൊരു തെറ്റ് .., മനുഷ്യര്‍ ..!, ,

വിലക്കപ്പെട്ട കനി ഭക്ഷിച്ചപ്പോള്‍ തന്നെ ദൈവം അത് തിരിച്ചറിയേണ്ടതായിരുന്നു …!

അത് രണ്ടാമത്തെ തെറ്റ് ….!

ലോകത്തിലെ ഓരോ ജീവജാലങ്ങളേയും .., വീണ്ടും ഉരുവാക്കുന്നതിനു വേണ്ടി ദൈവം നോഹക്ക് ഒരു പെട്ടകം കൊടുത്തു .., , മനുഷ്യര്‍ ഇനിയെങ്കിലും പഠിക്കട്ടെ എന്ന് കരുതി …!

അവിടേയും ദൈവത്തിന് തെറ്റി .., മൂന്നാമത്തേത് …!

ഒരിക്കലും തിരുത്തപ്പെടാത്ത ജന്മങ്ങള്‍ അതാണ് മനുഷ്യര്‍ …,!

ദൈവം പോലും ആച്യര്യപ്പെടുന്നു .., ഈ പ്രപഞ്ചം മുഴുവനും സൃഷ്ടിക്കാന്‍ കഴിഞ്ഞ എനിക്ക് പോലും .., ഞാന്‍ സൃഷ്ടിച്ച .. മനുഷ്യനെന്ന …,വെറും കൃമിയുടെ മനസ്സ് വായിക്കാന്‍ കഴിഞ്ഞില്ലേ ..?

അതാണ് മനുഷ്യന്‍ .., ദൈവത്തിനേയും കടത്തി വെട്ടിക്കൊണ്ട് .., അവന്‍ അഹങ്കരിച്ച് പാടുന്നു …!

ഞാനാണ് എല്ലാം ..!

ദൈവങ്ങളെ സൃഷ്ട്ടിക്കുന്നത് പോലും ഞാനാണ് ….!

തല മറന്ന് എണ്ണ തേക്കുന്നവര്‍ …, നൈമിഷികനായവന്റെ അല്‍പത്തരം …!

ഭോഷന്‍മാരെ .. തിരുത്താന്‍ പോകേണ്ട കാര്യമില്ല .., കാരണം അവര്‍ ഭോഷന്‍മാരെന്നതു തന്നെ ..!

അതുകൊണ്ട് മനുഷ്യരുടെ വിലാപത്തിനു നേരെ ദൈവം തിരിഞ്ഞു നോക്കാറില്ല ..!

യക്ഷികള്‍ അവര്‍ക്കു ചുറ്റും നൃത്തം ചവിട്ടിക്കൊണ്ട് വലം വെച്ചു …!, അവരുടെ കൈയ്യില്‍ വലിയൊരു ഭരണിയുണ്ടായിരുന്നു ..,കൂടാതെ സ്‌ട്രോ പോലെയുള്ള ഒരു മിഷ്യനും .., !, അത് മനുഷ്യ ശരീരത്തിലേക്ക് കുത്തിയിറക്കി .., അവസാനതുള്ളി രക്തം വരെ ഊറ്റിയെടുത്ത് .., ആ ഭരണികളില്‍ നിറക്കും …!

അതാണ് അവരുടെ അന്നത്തെ ആഘോഷത്തിനുള്ള ലഹരി നിറഞ്ഞ വീഞ്ഞ് …!

ഒരു യക്ഷി ആദ്യം മുട്ടനായ ഒരു മനുഷ്യന്റെ അടുത്തേക്ക് ചെന്നു …!, അയാള്‍ പേടിച്ചു വിറച്ചു കൊണ്ട് .., തന്റെ കൈയ്യിലുള്ള ഭഗവത് ഗീത ..,എടുത്ത് ആ യക്ഷിക്കു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു ..!..!

”എന്നെ തൊടരുത് ….,ഇത് വിശുദ്ധമായ ഗീതയാണ് …,ഭഗവാന്റെ സാരോപദേശങ്ങള്‍ .., ഇത് തൊട്ടാല്‍ .., നീ ചാമ്പലായിപ്പോകും ..!

പക്ഷേ …, , അതില്‍ നിന്നും അയാള്‍ പ്രതീക്ഷിച്ച പോലെ തീജ്വാലകള്‍ പ്രവഹിച്ചില്ല …, യക്ഷി ചാമ്പലായതുമില്ല …!

യക്ഷി .., അടുത്തവന്റെ അടുത്തേക്ക് ചെന്നു .., അയാള്‍ വിറച്ചു കൊണ്ട് ഖുറാന്‍ എടുത്തു നീട്ടി …!

പക്ഷേ .., അവിടേയും .., ഒന്നും സംഭവിച്ചില്ല ..!

മൂന്നാമത്തവന്‍ ..,ബൈബിള്‍ എടുത്തു നീട്ടിയെങ്കിലും .., അവിടേയും ഒന്നും തന്നെ സംഭവിച്ചില്ല …!

യക്ഷി .., തന്റെ സഹപ്രവര്‍ത്തകയോട് ചോദിച്ചു ….

”ഞാന്‍ ചോര എടുക്കാന്‍ പോയപ്പോള്‍ …, എന്താണ് അവര്‍ എനിക്കു നേരേ നീട്ടിയത് …?”

”അതോ …അത് അവരുടെ ദൈവീക ഗ്രന്ഥങ്ങള്‍ ആണ് .., അത് നമ്മുടെ മേല്‍ തൊട്ടാല്‍ നമ്മള്‍ ചാമ്പലാകും .., അതില്‍ ദൈവീക ചേതനയുണ്ട് …”!

”എന്നിട്ട് എനിക്കൊന്നും സംഭവിച്ചില്ലല്ലോ …?”

”അതോ .., അത് എടുത്ത് പ്രയോഗിക്കുന്നവന്‍ അതിന് അര്‍ഹനല്ലാത്തതു കൊണ്ട് ..

യോഗ്യതയില്ലാത്തവന്‍ എടുത്തത് കൊണ്ടാണ് അതില്‍ നിന്നും ദൈവീക ശക്തി പ്രവഹിക്കാതിരുന്നത് ….”!

”അപ്പോ .., അങ്ങ് അറിഞ്ഞു കൊണ്ട് എന്നെ കൊലക്ക് കൊടുക്കുക ആയിരുന്നു അല്ലേ …, ഒരു പക്ഷേ ..,അത് എടുത്ത് നീട്ടിയവന്‍ യോഗ്യത ഉള്ള ആളായിരുന്നുവെങ്കിലോ …., ഞാന്‍ ചാമ്പലായി പോയേനേ ..,അല്ലേ …?”

”അങ്ങിനെയൊന്നും സംഭവിക്കില്ല എന്ന് എനിക്കറിയാമായിരുന്നു .., അവര്‍ ദൈവീക ചേതന ഉള്ളവര്‍ ആയിരുന്നു വെങ്കില്‍ .., നമുക്കവരെ പിടിക്കാന്‍ പോലും പറ്റുമായിരുന്നില്ല …, ദൈവം അവരെ കാത്തേനേ …!”

”ഒരു പ്രാവശ്യം ഞാന്‍ ദൈവത്തെ കണ്ടപ്പോള്‍ .., അദ്ദേഹം എന്നോട് ചോദിച്ചു …?, സുഖമാണോ .., എന്ന് …

എനിക്ക് അത്ഭുതമായി ..?, അദേഹത്തിന് തെറ്റു പറ്റിയതാണോ ..?

അദ്ദേഹം തുടര്‍ന്നു .., എടോ .., സത്യത്തില്‍ എനിക്ക് തെറ്റു പറ്റി .., ഞാന്‍ മനുഷ്യരെന്നു കരുതി .., സൃഷ്ടിച്ചത് .., പിശാചുക്കളെ ആയിരുന്നു .., , പിശാചുക്കള്‍ എന്ന് കരുതി സൃഷ്ട്ടിച്ചത് മനുഷ്യരേയും …!”

”അത് കൊണ്ടാണ് ഞാന്‍ നിനക്ക് ധൈര്യപൂര്‍വ്വം അനുമതി നല്‍കിയത് …”

പക്ഷേ .., അവര്‍ മൂന്നു പേരും നീട്ടിയത് വ്യത്യസ്ഥ ഗ്രന്ഥങ്ങള്‍ ആയിരുന്നല്ലോ ….., പക്ഷേ .., അവരുടെ ശരീരത്തിനെല്ലാം ഒരേ രൂപവും ..,നമ്മള്‍ കുടിച്ച രക്തത്തിനെല്ലാം ഒരേ ചുവപ്പും …, അത് എന്തു കൊണ്ടാണ് ഇങ്ങനെ ..?”

”അതോ ..,അതാണ് നമ്മളും .., അവരും തമ്മിലുള്ള വ്യത്യാസം …, , അവന്റെ ഉള്ളിലുള്ളതും .., ശരീരവും എല്ലാം ഒന്നു തന്നെ .., പക്ഷേ അവന്റെ ചിന്തകള്‍ ., വെറുപ്പു നിറഞ്ഞതും വ്യത്യസ്ഥങ്ങളും ആകുന്നു …!

അവര്‍ പരസ്പരം വെട്ടിക്കൊല്ലുന്നു .., , തന്റെ ഉള്ളിലുള്ളതെല്ലാം ഒന്നാണെന്ന് തിരിച്ചറിയാതെ അവര്‍ പടവെട്ടുന്നു ….!

കാണാമറയത്തുള്ള ദൈവങ്ങള്‍ക്ക് വേണ്ടി .., അവര്‍ കാണുന്ന ദൈവങ്ങളെ തല്ലിക്കൊല്ലുന്നു ….!, എന്നിട്ട് വിശുദ്ധഗ്രന്ഥങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നു …!

ആ .., വിശുദ്ധ ഗ്രന്ഥങ്ങളില്‍ ഉള്ളതെല്ലാം ഉള്‍ക്കൊള്ളാതെ .. അവര്‍ കലാപക്കൊടികള്‍ നാട്ടുന്നു …!

ഈ കലാപക്കൊടികള്‍ നാട്ടുന്നവരെല്ലാം .., ഒരിക്കലെങ്കിലും .., ആ വിശുദ്ധഗ്രന്ഥങ്ങള്‍ ഉള്ളിരുത്തി വായിച്ചിട്ടുണ്ടോ …?

ഉണ്ടെങ്കില്‍ ..,അവരുടെ കലാപങ്ങള്‍ എല്ലാം മനുഷ്യനന്മക്ക് വേണ്ടിയുള്ള ജീവത്യാഗങ്ങള്‍ ആയേനേ …!

അങ്ങിനെയുള്ളവര്‍ .. ആ വിശുദ്ധ ഗ്രന്ഥങ്ങള്‍ .., ചൂണ്ടെണ്ടാ .., ഒന്നുള്ളൂരുത്തി ചൊല്ലിയാല്‍ മാത്രം മതി .., നമ്മള്‍ ഭസ്മമാകാന്‍ ..!

അതവന്‍ ചെയ്യാത്തിടത്തോളം കാലം .., നമ്മുടെ ആഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ നമുക്ക് ഇത് പോലെയുള്ള മനുഷ്യമുട്ടന്‍മാരെ കിട്ടും ..

അവര്‍ എന്തെടുത്ത് നമുക്ക് നേരെ നീട്ടിയാലും നമുക്ക് ഒന്നും തന്നെ സംഭവിക്കുകയില്ല .., കാരണം ദൈവങ്ങള്‍ പോലും അവരെ കൈവിട്ടിരിക്കുന്നു ……..!