യാത്ര – കഥ

7

യാത്ര അയാള്‍ക്ക് ലഹരിയായിരുന്നു, പ്രതീക്ഷയായിരുന്നു, സ്വപ്നമായിരുന്നു, ഇപ്പോഴും എപ്പോളും യാത്രക്ക് വേണ്ടി അയാള്‍ ഒരുക്കമായിരുന്നു. നല്ല രസം യാത്രകള്‍ അയാള്‍ക്ക് സമ്മാനിച്ചിരുന്നു.

ജീവിതമാകുന്ന യാത്ര യിലെ വഴിത്താരയില്‍ എവിടെയൊക്കെയോ വെച്ച് കണ്ടുമുട്ടുന്നവര്‍, ചിലര്‍ സുഹൃത്തുക്കള്‍ ആകുന്നു, ചിലര്‍ ശത്രുക്കള്‍ ആകുന്നു, മറ്റുചിലര്‍ ബന്ധുക്കള്‍ ആകുന്നു. അവയില്‍ പലതും കാലാകാലം നിലനില്‍ക്കുന്നതായിരുന്നില്ല. പലതും നിലനിര്‍ത്തുവാന്‍ ശ്രമിച്ചുമില്ല. യാത്രകിടയിലെ നിമിഷനേര സൌഹൃദം പോലെ പലതും പെട്ടെന്ന് പിരിഞ്ഞു. ചിലത് അരുതാത്ത മറ്റു ബന്ധനത്തിലേക്ക് പോകുമെന്നയപ്പോള്‍ അറുത്തു മുറിച്ചു. നാടും കുടുംബവും മാത്രമാന് യാദാര്‍ത്ഥ്യം എന്ന് തിരിച്ചറിയുന്നു. ഇപ്പോഴത്തെ ഒക്കെയും യാത്രയിലെ സൌഹൃദം മാത്രം. എല്ലാം നിലനില്‍പ്പിനായുള്ള ഒരുതരം അഡ്ജസ്റ്റ് മെന്റ്. യാത്ര അവസാനിക്കുമ്പോള്‍ അത് കുഴിച്ചുമൂടപെടുന്നു. ഒരു വേര്‍പാടിന്റെ നൊമ്പരം പോലും തരാതവ. ചില യാത്രകള്‍ വേഗം അവസാനിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു. ചിലത് പെട്ടെന്ന് അവസാനിപ്പിക്കുവാന്‍ തീരുമാനിക്കുന്നു. ചിലത് തുടക്കത്തിലേ കാന്‍സെല്‍ ചെയ്യപെടുന്നു.

അയാള്‍ക്ക് അവളെയും കിട്ടിയത് ഒരു യാത്രയിലായിരുന്നു. ജീവിതത്തെ മുന്നോട്ടു നയിക്കുവാന്‍ നല്ല ഒരു ജോലി കിട്ടിയപ്പോള്‍ പ്രതീക്ഷകള്‍ കൂടി. അങ്ങിനെ നല്ലൊരു യാത്രയില്‍ അവള്‍ കൂടെ വന്നു. അയാള്‍ക്ക് നല്ല ഒരു സുഹൃത്തായിരുന്നു അവള്‍.

മനസ്സില്‍ അരുതതതോന്നുമില്ലാത്ത നല്ലൊരു സുഹൃത്ത് മാത്രമായിരുന്നു ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും സങ്കല്പിച്ചതും. ‘പ്രേമം കണ്ണുകളില്‍ ആരംഭിച്ചു സ്വപ്നന്കളില്‍ പൂത്തുലഞ്ഞു ചിലപ്പോള്‍ കണ്ണുനീരില്‍ അവസാനിക്കുന്നു എന്നത് പോലെ സുഹൃത്ത് ബന്ധം പുഞ്ചിരിയിലാരംബിച്ചു പരസ്പര വിശ്വാസത്തിലൂടെ വളര്‍ന്നു മരണത്തിലവസാനികുന്നു’ എന്ന് അയാള്‍ വിശ്വസിച്ചു. പക്ഷെ അവളുടെ മനസ്സില്‍ വേറെ ചിലതായിരുംന്നു. ആരോടോ പക പൊക്കാനുള്ള ഒരു ഉപകരണം മാത്രമായിരുന്നു ഞാന്‍. അത് കൊണ്ട് തന്നെ യാത്ര തുടരേണ്ടെന്ന് അയാള്‍ തീരുമാനിച്ചു.

അരുതാത്ത ഒരു യാത്ര, എന്തിനുവേണ്ടിയായിരുന്നു? എന്തിനു ഞാന്‍ ആ പുഞ്ചിരി സ്വീകരിച്ചു? ഒരിക്കലും ഞാന്‍ ആഗ്രഹികാത്ത തെറ്റുകള്‍ മാത്രം ചെയുന്ന അവളെ ഞാന്‍ എന്തിനു സുഹൃത്താക്കി വേശ്യ യുടെ കാര്യം അന്ഗീകരിക്കാം, ജീവിക്കുവാന്‍ വേണ്ടിയാവാം. പക്ഷെ അരുതുപോയ പഴയ ബന്ധുവിനോട് പ്രതികാരം ചെയ്യാന്‍ അന്യരുടെ കിടപ്പറ ആഗ്രഹിക്കുന്നവള്‍. അവളെ എങ്ങിനെ വിശ്വസിക്കും? എങ്ങിനെ സുഹൃത്താകും? അരുതാത്ത അവളുടെ വഴിയില്‍ തടസ്സം ആയപ്പോള്‍ അവള്‍ ചോദിച്ചതുകെട്ടു ഞെട്ടി. ‘നല്ല സുഹൃത്ത് ആണെങ്ങില്‍ എന്തിനു വഴിതടയണം?വഴിമാറി പോയികൂടെ? അതെ അതാണ് നല്ലത്. വേറെ വഴി തിരഞ്ഞെടുക്കണം. അതിലൂടെ മറ്റൊരു യാത്ര. ഈ വഴിയെങ്ങിലും നേര്‍വഴി ആകുമോ? ഇനിയും എത്ര വഴികള്‍.. യാത്രകള്‍.. ദൈവം നിശ്ചൈക്കട്ടെ, ജീവിതമേ യാത്ര.

Write Your Valuable Comments Below