Share The Article

01

70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ഒരു അജ്ഞാത പട്ടാളക്കാരന്‍ തന്റെ ക്യാമറയില്‍ എടുത്ത ചിത്രങ്ങള്‍ ഈയടുത്താണ് അധികൃതര്‍ക്ക് ലഭിച്ചത്. അദ്ദേഹത്തിന്റെ ക്യാമറയില്‍ ഷൂട്ട്‌ ചെയ്ത 31 റോളുകള്‍ ആണ് അധികൃതര്‍ക്ക് ലഭിച്ചത്. അദ്ദേഹത്തിന്റെ മുഴുവന്‍ കരിയറും എടുത്ത ചിത്രങ്ങള്‍ അതില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ലേവി ബെറ്റ്വീസര്‍ എന്ന ചരിത്രകാരന്‍ ആണ് എന്നന്നേക്കുമായി മാഞ്ഞു പോകേണ്ടിയിരുന്ന ആ ചിത്രങ്ങള്‍ വീണ്ടെടുത്ത് നമുക്ക് മുന്‍പിലേക്ക് ഇട്ടു തരുന്നത്.

02

ഒഹായോവില്‍ നടന്ന ഒരു ലേലം വിളിക്കിടെയാണ് ഡെവലപ്പ് ചെയ്തിട്ടില്ലാത്ത ഈ ഫിലിമുകള്‍ ബെറ്റ്വീസര്‍നു ലഭിക്കുന്നത്. അതില്‍ പലതും വെള്ളവും മറ്റും തട്ടി നശിച്ചു പോയിരുന്നു. അത് കൊണ്ട് തന്നെ ഒരു പ്രതീക്ഷയും ഇല്ലാതെയാണ് താന്‍ ഈ പണിക്ക് മുതിര്‍ന്നതെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ആ ഫിലിമുകള്‍ ഡെവലപ്പ് ചെയ്തപ്പോള്‍ തന്‍ ഞെട്ടിയെന്നു അദ്ദേഹം പറയുന്നു.

03

ആ ചിത്രങ്ങള്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ തന്റെ ക്യാമറയില്‍ പകര്‍ത്തിയ സൈനികന്‍ ഇന്ന്‍ ജീവിച്ചിരിക്കാന്‍ സാധ്യതയില്ല. ഒരു പക്ഷെ അദ്ദേഹം ആ യുദ്ധത്തിനിടയില്‍ തന്നെ മരിച്ചിരിക്കാം. അദ്ദേഹം പോലും കണ്ടിട്ടില്ലാത്ത ആ ചിത്രങ്ങള്‍ ആദ്യമായി കാണുന്നത് താന്നാണ് എന്നത് തന്നെ കോള്‍മയിര്‍ കൊള്ളിക്കുന്നതായി ലേവി പറയുന്നു.

തന്റെ കിച്ചണില്‍ വെച്ച് ലേവി ആ ഫിലിമുകള്‍ ഡെവലപ്പ് ചെയ്യുന്ന ചിത്രങ്ങളും തുടര്‍ന്ന് അതില്‍ നിന്നും ലഭിച്ച ആ അപൂര്‍വ്വ ചിത്രങ്ങളും നിങ്ങള്‍ക്ക് തുടര്‍ന്ന് കാണാം.

04

05

06

07

ആ അപൂര്‍വ്വ ചിത്രങ്ങള്‍ കാണാം

08

09

10

11

12

13

14

15

16

17

18

19

20

21