രാജ്യത്തെ രണ്ടാമത്തെ ഗൂഗിള്‍ ബോയ്: ജൈത്ര ശര്‍മ

01

കൌടലിയ പണ്ഡിറ്റ്, രാജ്യത്തെ ആദ്യത്തെ ഗൂഗിള്‍ ബോയ് ആയ ആ മിടുക്കന്‍ തന്റെ ഓര്‍മ ശക്തിയുടെ പേരിലാണ് പ്രശസ്തന്‍. ലോകത്തുള്ള സകല രാജ്യങ്ങകും അവയുടെ തലസ്ഥാനങ്ങളും പണ്ഡിറ്റിന് മനപ്പാഠമാണ്. ഇപ്പോള്‍ ഒരു പുതിയ ഗൂഗിള്‍ ബോയ് കുടി നമ്മുടെ രാജ്യത്തു പിറവിയെടുത്തിരിക്കുകയാണ്, പേര് ജൈത്ര ശര്‍മ.

02

മധ്യ പ്രദേശ് സ്വദേശിയായ ഈ നാല് വയസുക്കാരന്‍ തന്റെ പൊതുവിജ്ഞാനം കൊണ്ടാണ് ലോക ശ്രദ്ധ ആകര്‍ഷിക്കുന്നത്.അവന്റെ പ്രായത്തില്‍ ഉത്തരം പറയാന്‍ ബുദ്ധിമുട്ടായ പല ചോദ്യങ്ങള്‍ക്കും ശര വേഗത്തിലാണ് അവന്‍ മറുപടി പറയുന്നത്. സകല രാജ്യങ്ങളും അവയുടെ തലസ്ഥാനങ്ങളും മാത്രമല്ല ആ രാജ്യങ്ങള്‍ ലോകത്തിന്റെ ഏതു ഭാഗത്ത് സ്ഥിതി ചെയ്യുന്നു എന്ന് തുടങ്ങി അവയുടെ അയാള്‍ രാജ്യങ്ങള്‍ ഏത് എന്ന് വരെ അവന്‍ പറയും.

03

സാധാരണ കുട്ടികള്‍ അവരുടെ പ്ലസ് 1 ക്ലാസില്‍ പഠിക്കുന്ന പീരിയോടിക് ടേബിള്‍ ജൈത്ര എന്ന എല്.കെ.ജിക്കരാന്‍ കാണാതെ പറഞ്ഞാല്‍ വായ പൊളിച്ചു നില്‍ക്കാനേ നമുക്ക് സാധിക്കു. കൌടലിയ ഗൂഗിള്‍ ബോയ് ആയതു അഞ്ചാം വയസില്‍ ആണെങ്കില്‍ ജൈത്ര നാലാം വയസില്‍ ഇവിടെ എത്തി.

പ്രമോദ് ശര്‍മ ശിക്ഷ ദമ്പതികളുടെ മകനായി 2009 സെപ്റ്റംബര്‍ 28 നാണ് ജൈത്ര ജനിച്ചത്.