രാവിലെ നേരത്തെ എണീക്കുന്നത് കൊണ്ടുള്ള 5 ഗുണങ്ങള്‍

1

നമ്മളില്‍ പലരും രാവിലെ 9 മണി കണ്ടിട്ട് വര്‍ഷങ്ങളായി എന്നൊരു ചൊല്ലുണ്ട്. പലരും ബെഡില്‍ നിന്നും പൊന്തുന്നത് തന്നെ 10 മണിക്കാണ്. എന്ത് കൊണ്ട് നമുക്ക് നേരത്തെ എണീറ്റ്‌ കൂടാ ? നേരത്തെ എണീക്കുന്നത് കൊണ്ട് വല്ല ഗുണവും ഉണ്ടോ? നമുക്ക്‌ നോക്കാം.

നേരത്തെ എണീക്കുന്നത് കൊണ്ടുള്ള 5 ഗുണങ്ങള്‍

1. നേരത്തെ എണീക്കുന്നത് നിങ്ങളെ വിജയത്തിലേക്ക് എത്തിക്കും

ഈ പറഞ്ഞത് സത്യമാണെന്ന് നമ്മളില്‍ പലര്‍ക്കും അറിയാം. 2008 ല്‍ ടെക്സാസ് യൂണിവേഴ്സിറ്റി നടന്ന ഒരു പഠനപ്രകാരം നട്ടപ്പാതിരയ്ക്ക് മൂങ്ങയെ പോലെ ഉണര്‍ന്നിരിക്കുന്നവരെക്കാള്‍ രാവിലെ നേരത്തെ എണീക്കുന്നവരില്‍ ഗ്രേഡ്‌ പോയിന്റ്‌ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.

2. നട്ടപ്പാതിരക്ക് ഉണര്‍ന്നിരിക്കുന്നവരെക്കാള്‍ രാവിലെ നേരത്തെ എണീക്കുന്നവരില്‍ സന്തോഷം കൂടുതല്‍

കേവലം ഒരു ദിനത്തെ കുറിച്ചോ മറ്റോ അല്ല പറയുന്നത്, ഇത്തരക്കാരില്‍ മറ്റുള്ളവരെക്കാള്‍ ജീവിത കാലം മുഴുവന്‍ സന്തോഷവാന്മാര്‍ ആയിരിക്കും. അര്‍ദ്ധരാത്രി ഉണര്‍ന്നിരിക്കുന്നവര്‍ പെട്ടെന്ന് വൃദ്ധരായി തോന്നിക്കുകയും പെട്ടെന്ന് തല നരക്കുകയും ചെയ്യും. ഒരു പഠനം നടത്തിയതില്‍ 50 നു മുകളില്‍ പ്രായമുള്ളവരില്‍ ഇപ്പോഴത്തെ 20-30 കാരേക്കാള്‍ സന്തോശ്വാന്മാര്‍ ആണെന്ന് കണ്ടെത്തി. ഇപ്പോഴത്തെ 50 വയസ്സ് പ്രായമുള്ളവരില്‍ മിക്കവാറും തങ്ങളുടെ യൌവനത്തില്‍ നേരത്തെ എണീറ്റവര്‍ ആയിരുന്നു എന്ന് കണ്ടെത്തി.

3. നേരത്തെ എണീക്കുന്നവര്‍ നല്ല ബോഡി ഷേപ്പ് ഉള്ളവരാകും.

നേരത്തെ എണീക്കുന്നവര്‍ക്ക് എക്സര്‍സൈസ് ചെയ്യുവാന്‍ കൂടുതല്‍ സമയം കിട്ടുന്നു എന്നത് കൊണ്ട് തന്നെ അവര്‍ നല്ല ബോഡി ഷേപ്പ് ഉള്ളവരും ആരോഗ്യമുള്ളവരും ആകും. തങ്ങളുടെ കുടുംബം എണീക്കുന്നതിനു മുന്‍പേ ഇവര്‍ എണീറ്റിരിക്കും. പല വമ്പന്‍ ബിസിനസ് താരങ്ങളും നേരത്തെ എണീക്കുന്നവര്‍ ആണ്. നേരത്തെ എണീക്കുന്നവര്‍ക്ക് ഒരു പ്രത്യേക എനര്‍ജ്ജി ലഭിക്കുകയും അതവര്‍ രാത്രി ഉറങ്ങുന്നത് വരെ അവരുടെ ഉള്ളില്‍ ഉണ്ടാവുകയും ചെയ്യും.

4. ആരും തുടങ്ങും മുന്‍പേ അവര്‍ക്ക്‌ വര്‍ക്ക്‌ തുടങ്ങാം

നേരത്തെയുള്ള വര്‍ക്ക്‌ ഉല്‍പ്പാദനം വര്‍ധിപ്പിക്കും. മറ്റുള്ളവര്‍ എണീറ്റ്‌ ജോലിക്കെത്തും മുന്‍പേ അവര്‍ക്ക് തങ്ങളുടെ ജോലി എവിടെയെങ്കിലും കൊണ്ടെത്തിക്കാം. ഓഫീസില്‍ പോകുന്നതിനു മുന്‍പേ അന്ന് ചെയ്യാനുള്ള ജോലിയെ കുറിച്ച് തങ്ങള്‍ക്കു വല്ല റിസേര്‍ച്ചും ചെയ്യാനുണ്ടെങ്കില്‍ അതിനു പറ്റിയ സമയമാണ് രാവിലെ നേരത്തെ എണീറ്റ്‌ ഇരിക്കുന്ന സമയം. ഈ ലേഖകന്‍ ബൂലോകത്തിലേക്ക് എഴുതുവാനുള്ള ടോപ്പിക്ക് തിരയുന്നതും ഇപ്പറഞ്ഞ പോലെ അതി രാവിലെ തന്നെ.

5. നേരത്തെ എണീക്കുന്നവര്‍ക്ക് മാനസികാരോഗ്യം കൂടുതല്‍

വൈകി ഉറങ്ങുന്നവര്‍ക്ക് ഒരു ധാരണയുണ്ട്, തങ്ങള്‍ അല്പം ബുജികള്‍ ആണെന്ന്. എന്നാല്‍ സത്യം മറിച്ചാണ്. വൈകി ഉറങ്ങുന്നവര്‍ മാനസികമായി തളര്‍ന്ന അവസ്ഥയില്‍ ആണ് ഉണ്ടാവുക. ഡിപ്രഷന്‍ അവരെ ബാധിച്ചിരിക്കും. അവരുടെ കണ്ണുകള്‍ ചുവന്നിരിക്കും. ഐടി ജോലി ആണെങ്കില്‍ അവരുടെ കാര്യം പറയേണ്ട. എന്നാല്‍ നേരത്തെ എണീക്കുന്നവര്‍ ആണെങ്കില്‍ അത്തരക്കാരില്‍ മാനസികാരോഗ്യം കൂടുതല്‍ ആയിരിക്കും എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ നേരത്തെ എണീക്കുന്നവര്‍ അര്‍ദ്ധരാത്രി കുട പിടിച്ചിരിക്കുന്നവരെക്കാള്‍ കൂടുതല്‍ വിജയികളും ആരോഗ്യമുള്ളവരും സന്തോഷമുള്ളവരും ആയിരിക്കും. നിങ്ങളുടെ ഉല്‍പ്പാദനം വര്ധിപ്പിക്കണമെങ്കില്‍ നിങ്ങള്‍ നേരത്തെ കിടക്കൂ, നേരത്തെ എണീക്കൂ, എക്സര്‍സൈസ് ചെയ്യൂ.. ഉദയം കഴിഞ്ഞ് അസ്തമയത്തിലേക്ക് എത്തുവാന്‍ സമയം കുറേയുണ്ട്. എന്നാല്‍ ഉച്ച കഴിഞ്ഞ് അസ്തമയത്തിലേക്ക് പകുതി സമയമേ ഉള്ളൂ എന്ന കാര്യം ഓര്‍ക്കുക.