Share The Article

01

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍, നേതാക്കന്മാര്‍ വോട്ടര്‍മാരുടെ വീടും അടുകളയും എല്ലാം കേറി ഇറങ്ങി നടന്നു ആണ് വോട്ട് അഭ്യര്‍ഥിക്കുന്നത്. ഈ തേരാ പാര ഉള്ള അലച്ചിലില്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ വസ്ത്രധാരണ രീതിയില്‍ മികവു പുലര്‍ത്താന്‍ എല്ലാ നേതാക്കന്മാരും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ എളിമ രാഷ്ട്രിയം പറച്ചിലില്‍ മാത്രം ആയി ചുരുങ്ങുമ്പോള്‍ , ഈ രാഷ്ട്രിയ നേതാക്കന്മാര്‍ ഉപയോഗിക്കുന്ന വേഷഭൂഷാദികളുടെ വില കേട്ടു മുക്കത്ത് വിരല്‍ വയ്ക്കാനേ പാവം പൊതു ജനങ്ങള്‍ക്ക് ആവു.

02

മഹാത്മാ ഗാന്ധിയും വിവേകാനന്ദ സ്വാമിയും ഒകെ പഠിപ്പിച്ച ലാളിത്യത്തിന്റെയും എളിമയുടെയും പ്രതികമാണ് ലളിതമായ വസ്ത്രധാരണ രീതിയെന്ന വസ്തുത കാറ്റില്‍ പറത്തിയാണ് മോഡിയും രാഹുലും മറ്റും മത്സരിച്ചു വേഷപകര്‍ച്ചകള്‍ നടത്തുന്നത്. സാധാരണക്കാരന്റെ ഇടയില്‍ ഒരു സാധാരണക്കാരന്‍ ആയി ഇറങ്ങി ചെല്ലാന്‍ രാഷ്ട്രിയക്കാര്‍ക്ക് ഉള്ള ഒരു എളുപ്പ വഴിയാണ് വഴിയാണ് അവരുടെ വസ്ത്ര ധാരണത്തെ അനുകരിക്കുന്നത്.

03

ഇന്ന് പക്ഷെ ഈ രാഷ്ട്രിയക്കാരുടെ വസ്ത്രങ്ങളുടെ വില കേട്ടാല്‍ സാധാരണക്കാരനു ഞെട്ടാന്‍ മാത്രമേ സമയം കിട്ടുകയുള്ളൂ. മോഡിയും രാഹുലും ഒക്കെ ധരിക്കുന്ന വസ്ത്രത്തിന്റെ വില മതി ഒരു സാധാരണ ഇന്ത്യന്‍ കുടുംബത്തിനു ഒരു മാസം കഴിയാന്‍. വിദേശ വസ്ത്രങ്ങളോട് ആണ് മോഡിക്ക് പ്രിയം, ശരീരം മറക്കാന്‍ വേണ്ടി ചുരുങ്ങിയത് 35,000 രൂപ. രാഷ്ട്രിയ വേദികളില്‍ വെളുത്ത കുര്‍ത്തയും പയ്ജാമയും ധരിക്കുന്ന രാഹുല്‍ സൊകാര്യ വേദികളില്‍ വില കൂടിയ ഷര്‍ട്ടും ജീന്‍സും ഒക്കെ ആണ് ധരിക്കാറ്

04

എന്നാല്‍ വസ്ത്രധാരണത്തില്‍ ശെരിക്കും ‘ആം ആദ്മി ‘ ആകുകയാണ് അരവിന്ദ് കേജരിവാള്‍. വില കൂടിയ പന്റ്റ്റും ഷിര്‍ട്ടും ഒന്നും ഇല്ല. സാധാരണ ഷിര്‍ട്ടും പന്റ്റ്റും ആണ് വേഷം, കൂടെ ഒരു കമ്പിളി കുപ്പായവും സ്‌കാര്‍ഫും..രാഷ്ട്രിയ വേദിയായാലും സൊകാര്യ വേദിയായാലും കേജരിവാല്‍ കേജരിവാള്‍ തന്നെ.

05