രാഹുല്‍ ഗാന്ധിയും അഴിയെണ്ണിയിടുണ്ട്: അങ്ങ് അമേരിക്കയില്‍

M_Id_424039_Rahul_Gandhi

ലളിത് മോദിയെ സഹായിച്ചുവെന്ന ആരോപണം ബിജെപി നേതാക്കളെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്ത്.

2001 ല്‍ രാഹുല്‍ ഗാന്ധിയെ അമേരിയ്ക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് സുബ്രഹ്മണ്യം സ്വാമി പറയുന്നത്. 1.60 ലക്ഷം യുഎസ് ഡോളറും, ‘വെളുത്ത പൊടിയുമായി’ രാജ്യത്ത് എത്തിയതിനാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും സുബ്രഹ്മണ്യം സ്വാമി. അന്ന് പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയി അമേരിയ്ക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിനെ ഫോണ്‍ചെയ്ത് വിവരങ്ങള്‍ പറഞ്ഞശേഷമാണ് രാഹുലിനെ പൊലീസ് വിട്ടയച്ചതെന്നും സുബ്രഹ്മണ്യം സ്വാമി പറയുന്നു.

മകന്‍ അറസ്റ്റിലായ വിവരമറിഞ്ഞ സോണിയഗാന്ധി പ്രധാനമന്ത്രിയുടെ സഹായം തേടിയതോടെയാണ് അദ്ദേഹം പ്രശ്‌നത്തില്‍ ഇടപെട്ടതെന്നും രാഹുലിനെ മോചിപ്പിച്ചതെന്നുമാണ് സ്വാമിയുടെ വാദം.

https://youtu.be/8KIMdH5aqm4