വാജ്‌പേയി സല്യൂട്ട് ചെയ്യാത്ത ദേശീയ പതാകക്ക് ഹാമിദ് അന്‍സാരി സല്യൂട്ട് ചെയ്യണോ?

 

Untitled-1

റിപ്പബ്ലിക് ദിന പരേഡില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഇന്ത്യന്‍ പതാകക്ക് സല്യൂട്ട് ചെയ്തില്ല എന്ന് പറഞ്ഞ് മാര്‍ക്ക് ചെയ്ത ഫോട്ടോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രചരിച്ചിരുന്നു.  അദ്ദേഹത്തെ ദേശവിരുദ്ധനും പാക്കിസ്ഥാന്‍ ചാരനുമെന്നൊക്കെ ചില സോഷ്യല്‍ മീഡിയ പാപ്പരാസികള്‍ വിശേഷിപ്പിക്കുകയും ചെയ്തതോടെ വിഷയം ചര്‍ച്ചയായി തുടങ്ങി. പക്ഷെ അദ്ദേഹം ചെയ്തതില൪ ഒരു തെറ്റുമില്ലയെന്നു പറഞ്ഞു കൊണ്ട് പ്രശസ്ത എഴുത്തുകാരനും ബ്ലോഗ്ഗറും ഒക്കെയായ ബഷീര്‍ വള്ളിക്കുന്ന് രംഗത്ത്. തന്റെ എഫ്ബി പോസ്റ്റ്‌ വഴിയാണ് അദ്ദേഹം ഇന്ത്യന്‍ ഉപരാഷ്ട്രപതിയുടെ നടപടിയെ ന്യായികരിക്കുന്നത്.

Untitled-2

“റിപ്പബ്ലിക് ദിന പരേഡില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഇന്ത്യന്‍ പതാകക്ക് സല്യൂട്ട് ചെയ്തില്ല എന്ന് പറഞ്ഞ് മാര്‍ക്ക് ചെയ്ത ഒരു ഫോട്ടോ കണ്ടപ്പോഴേക്ക് അദ്ദേഹത്തെ ദേശവിരുദ്ധനും പാക്കിസ്ഥാന്‍ ചാരനുമെന്നൊക്കെ വിളിക്കാന്‍ തുടങ്ങിയ ചിലരെ സോഷ്യല്‍ മീഡിയയില്‍ കണ്ടു. ഇത്തരം അളിഞ്ഞ ദേശസ്‌നേഹികളേക്കാള്‍ ദേശവിരുദ്ധര്‍ വേറെയില്ല എന്നതാണ് സത്യം. ഈ ചടങ്ങില്‍ പ്രസിഡന്റ് മാത്രമാണ് പതാകയെ സല്യൂട്ട് ചെയ്യേണ്ടതെന്നും ബാക്കിയുള്ളവര്‍ ആദരപൂര്‍വ്വം നില്ക്കുകയാണ് വേണ്ടതെന്നുമുള്ള ചട്ടമാണ് ഉപരാഷ്ട്രപതി പാലിച്ചത്. ചട്ടമറിയാത്ത ചിലര്‍ കൂട്ടത്തില്‍ സല്യൂട്ടടിച്ചു എന്നതായിരുന്നു സത്യത്തില്‍ വിഷയമാകേണ്ടിയിരുന്നത്. പക്ഷേ ദേശസ്‌നേഹത്തിന്റെ ഹോള്‍സെയില്‍ വിതരണം ഏറ്റെടുത്ത പൊട്ടന്മാര്‍ക്ക് ഉപരാഷ്ട്രപതിയുടെ പേരും മതവും നോക്കി ചീട്ടിറക്കാനായിരുന്നു താത്പര്യം. ഇത്തരം അളിഞ്ഞ ദേശസ്‌നേഹികള്‍ സന്ദര്‍ഭം കിട്ടുമ്പോഴെക്കെ ഇതുപോലുള്ള ചീട്ടിറക്കും. അത്രയും ബുദ്ധിയും വകതിരിവുമേ ദൈവം അവര്‍ക്ക് നല്കിയിട്ടുള്ളൂ എന്ന് കരുതി സമാധാനിക്കാം. പക്ഷേ അത്തരം ചീട്ടുകളില്‍ വീഴാതെ നോക്കുക എന്നതാണ് സ്വല്പം വകതിരിവുള്ളവര്‍ ചെയ്യേണ്ടത്.”

ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്‌. ചില ചേട്ടന്മാര്‍ കാള പെറ്റന്നു കേട്ടപ്പോഴേ കയര്‍ എടുക്കാന്‍ വേണ്ടി ഓടിയപ്പോഴാണ് അങ്ങനെ ഒരു വാര്‍ത്ത‍യും പടവും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞത്‌.