Share The Article

rimi

റിമി ടോമിയുടെ ഗാനമേള..പിന്നെ ഡാന്‍സ്..അവിടെ നിന്നും പിന്നണി ഗാനങ്ങള്‍…പിന്നെ അവതാരിക..ഇപ്പോള്‍ സിനിമയിലെ നായികയും…ഇങ്ങനെ പോകുന്നു റിമി ടോമിയുടെ ജീവിത ചരിത്രം…!

ഇപ്പോള്‍ നായികയായി കണ്ണന്‍ താമരക്കുള്ളം സംവിധാനം ചെയ്യുന്ന “തിങ്കള്‍ മുതല്‍ വെള്ളിവരെ” എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി റിമി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

റിമിയ്‌ക്കൊപ്പമുള്ള ഫസ്റ്റ് ഷോട്ടില്‍ തന്നെ ചിരിച്ചു മരിച്ചു എന്നാണ് ചിത്രത്തിലെ നായകന്‍ ജയറാം പറയുന്നത്. റിമിയുടെ അഭിനയത്തില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് ആര്‍ക്കും സംശയമില്ലെന്നും ജയറാം പറയുന്നു. “റമി റോക്ക്‌സ്” എന്നാണ് ജയറാം പറഞ്ഞത്.

കോമഡി സീനുകള്‍ എടുത്തു തുടങ്ങിയാല്‍ റമിയെ നിയന്ത്രിക്കാന്‍ ആര്‍ക്കും കഴിയില്ല. റിമിയുടെ അഭിനയം കണ്ട് ചിരിക്കാതിരിക്കാനും കഴിയില്ലയെന്നും ജയറാം പറയുന്നു.