0 Shares 114 Views

റിലീസ് ദിവസം ടിക്കറ്റ് എടുത്ത് സിനിമ വീട്ടിലിരുന്നു കാണാം.!

jk_enum_nanbanin_vaazhkai

റിലീസ് ദിവസം സിനിമ കാണുക എന്നത് ചിലര്‍ക്ക് ഒരു ഹരമാണ്. ആ ദിവസം ഇടി കൊണ്ടും ചവിട്ട് കൊടുത്തും ഒക്കെ ക്യൂവില്‍ തൂങ്ങി നിന്ന് ഒരു ടിക്കറ്റ് ഒപ്പിക്കുന്നതിന്റെ രസം ഒന്ന് വേറെ തന്നെയാണ് അല്ലെ ? പക്ഷെ റിലീസ് ദിവസം തിയറ്ററുകള്‍ അടക്കി ഭരിക്കുക ഫാന്‍സ്‌ അസോസിയേഷനുകളായിരിക്കും. ഇവരുടെ ആര്‍പ്പ് വിളിയും കരഘോഷവും ഒക്കെ മാറി കടന്നു സിനിമ ആസ്വദിക്കാന്‍ പാട്പ്പെടുകയും ചെയ്യും.! ഈ അവസ്ഥ ഒഴിവാക്കാന്‍ ഇതാ പുതിയ സംവിധാനം വരുന്നു.

നൂറ രൂപയുണ്ടെങ്കില്‍ റിലീസ് ദിവസം വീട്ടില്‍ ഇരുന്നു സിനിമ കാണാം. സിനിമ2എച് നെറ്റ് വര്‍ക്കാണ് നല്ല സിനിമകളെ വ്യാജ സിഡിയായി മാത്രം ഒതുങ്ങി പോകാതിരിക്കാന്‍ പുതിയ സംവിധാനം പരീക്ഷിക്കുന്നത്.

ആദ്യഘട്ടത്തില്‍ നിത്യമേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ജെകെ എന്നും നന്‍പന്‍ എന്ന തമിഴ് ചിത്രമാണ് ഈ രീതിയില്‍ റിലീസ് ചെയ്യുന്നത്. 100 രൂപ മുടക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ നല്ല സൂപ്പര്‍ ക്വാളിറ്റിയില്‍ കേബിള്‍ ടിവി വഴി ഈ സിനിമ നിങ്ങള്‍ക്ക് റിലീസ് ദിവസം കാണാം. ജനുവരി30നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

എസിവി, കേരള വിഷന്‍, ഡെന്‍ നെറ്റ് വര്‍ക്ക് തുടങ്ങിയ ഏജന്‍സികള്‍ വഴിയാണ് റിലീസ്. ദിവസം 3 പ്രദര്‍ശനങ്ങള്‍.

Write Your Valuable Comments Below