Share The Article

kamal-hassan-uthma-villain-first-look-poster

പ്രേക്ഷകര്‍ ഏറെനാളായി കാത്തിരിക്കുന്ന ഉലകനായകന്‍റെ ചിത്രം…ഉത്തമ വില്ലന്‍..ഷൂട്ടിംഗ് കഴിഞ്ഞു നാളുകള്‍ ഏറെയായിട്ടും ചിത്രം പക്ഷെയിതുവരെ തീയറ്ററുകളില്‍ എത്തിയിട്ടില്ല. പല റിലീസ് തീയതികളും പ്രഖ്യാപിച്ചുവെങ്കിലും അവസാന നിമിഷം അതൊക്കെ മാറ്റുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ ചെയ്തത്.

നടനും കമല്‍ ഹസന്റെ അടുത്ത സുഹൃത്തുമായ രമേശ് അരവിന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ ദിവസം തീയറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അവസാന നിമിഷം പതിവ് പോലെ തീയതി മാറ്റി ഏപ്രില്‍ 10 ആക്കി. റിലീസ് അടിക്കടി മാറ്റുന്നതിന് പിന്നില്‍ അണിയറപ്രവര്‍ത്തകുടെ പബ്ലിസിറ്റി സ്റ്റണ്ടുണ്ടെന്ന് ഒരു ആക്ഷേപം ഇതിനോടകം സിനിമ ലോകത്ത് പടര്‍ന്നു കഴിഞ്ഞു. ഇതിനു തൊട്ടു പിന്നാലെ ചിത്രം ഈ മാസം ഒടുവില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളൂവെന്നും വാര്‍ത്തകള്‍ പുറത്തു വരുന്നു.

ചിത്രത്തിന്റെ സെന്‍സറിങിലുണ്ടായ സാങ്കേതിക തകരാറുമൂലമാണ് റിലീസിങ് വൈകിപ്പോകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

ജയറാം, ആന്‍ഡ്രിയ, പൂജ കുമാര്‍, പാര്‍വ്വതി, പാര്‍വ്വതി നായര്‍ ഉര്‍വശി തുടങ്ങിയവര്‍ക്കൊപ്പം അന്തരിച്ച മഹാസംവിധായകന്‍ കെ ബാലചന്ദ്രന്റെ സാന്നിധ്യവും ചിത്രത്തിലുണ്ട്.