1

ഇങ്ങനെ ഒരു സാധനം എല്ലാവര്‍ക്കും ഉണ്ട്. എന്തും തുടര്‍ച്ചയായി ചെയ്യുമ്പോള്‍ വരുന്ന ആവര്‍ത്തന വിരസതയുടെ മറ്റൊരു തലവും കൂടി ആണിത്. ആശയങ്ങള്‍ പലതുണ്ടെങ്കിലും അത് ഒരു കുഞ്ഞു ഗര്‍ഭത്തില്‍ ഉരുവായി അതിനെ കാലം പരിലാളിച്ച് അതിന്റെ പാരമ്യത്തില്‍ പ്രസവിക്കുന്നതുപോലെ എഴുതി തുടങ്ങണമെങ്കില്‍ അതിനു സമയവും സാഹചര്യവും പരിലാളിക്കപെട്ടു പോസ്റ്റുചെയ്യാന്‍ അതിന്റെ പാരമ്യത്തിലും എത്തേണ്ടിയിരിക്കുന്നു.

ഇനി ആശയങ്ങള്‍ക്ക് കുറവ് നേരിട്ടാലോ ആശയങ്ങള്‍ തെടെണ്ടിയും ഇരിക്കുന്നത് തുടര്‍ച്ചയെയും നിലവാരത്തെയും ബാധിക്കുന്നു. എന്തായാലും പൂര്‍ണമായി എന്തിനും സമയവും ജീവിതവും ഉഴിഞ്ഞു വയ്ക്കാതെ പൂര്‍ണമായ ഒരു ഫലം ലഭിക്കണമെന്നില്ല.

തുടര്‍ന്നും അതിനു ശ്രമിക്കാം.

വഴികള്‍

നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിന്‍.

നിങ്ങള്‍ വളരെ വിതെച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളു; നിങ്ങള്‍ ഭക്ഷിച്ചിട്ടും പൂര്‍ത്തിവരുന്നില്ല; പാനം ചെയ്തിട്ടും തൃപ്തിവരുന്നില്ല വസ്ത്രം ധരിച്ചിട്ടും ആര്‍ക്കും കുളിര്‍ മാറുന്നില്ല; കൂലിക്കാരന്‍ ഓട്ടസഞ്ചിയില്‍ ഇടുവാന്‍ കൂലിവാങ്ങുന്നു.

നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിന്‍