“ലാമിനേറ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍” ഉപരിപഠന പ്രവേശനത്തിന് നിരസിക്കപ്പെട്ടേക്കാം

9

NEW1

ഇപ്പോള്‍ കളര്‍ ഫോട്ടോസ്റ്റാറ്റുകളുടെ കാലമല്ലേ..!!! ശാസ്ത്രത്തിന്റെ വളര്‍ച്ച ഓരോ ദിവസവും ഇങ്ങനെ കൂടി കൂടി വരുമ്പോള്‍ പണി കിട്ടുന്നത് നമ്മുടെ പഴയ തലമുറയ്ക്ക് തന്നെയാണ്.

പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് പരുക്കേല്‍ക്കാതെ സൂക്ഷിക്കാനായി ലാമിനേറ്റ് ചെയ്യുന്നവര്‍ക്ക് വേണ്ടിയാണ് ഈ വാര്‍ത്ത.

സര്‍ട്ടിഫിക്കറ്റുകള്‍ ലാമിനേറ്റ് ചെയ്താല്‍ അത് യഥാര്‍ഥത്തിലുള്ളതാണോ, വ്യാജമാണോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ ബുദ്ധിമുട്ടാണെ.

“ലാമിനേറ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍” ഉപരിപഠന പ്രവേശനത്തിന് നിരസിക്കപ്പെട്ടേക്കാം. ഉപരിപഠന പ്രവേശനത്തിന് മാത്രമല്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് റജിസ്റ്റര്‍ ചെയ്യുമ്പോഴും ഇതേ അനുഭവം ഉണ്ടാകാന്‍ സാധ്യതയുണ്ട്.  കളര്‍ ഫോട്ടോസ്റ്റാറ്റുകള്‍ ആവശ്യത്തില്‍ കൂടുതല്‍ ഉള്ള ഈ സമയത്ത് ലാമിനേറ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറല്ല.  സര്‍ട്ടിഫിക്കറ്റുകള്‍ ലാമിനേറ്റ് ചെയ്താല്‍ അത് യഥാര്‍ഥത്തിലുള്ളതാണോ, വ്യാജമാണോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ ബുദ്ധിമുട്ടാണെന്ന വാദവും അവര്‍ ഉന്നയിക്കുന്നുണ്ട്.

സര്‍ട്ടിഫിക്കറ്റിലെ ലാമിനേഷന്‍ പൊളിഞ്ഞു പോരുന്നതോടൊപ്പം ചില അക്ഷരങ്ങളും ഒട്ടിപ്പിടിച്ച് ഇളകും എന്നതും ഇതിന്റെ ഒരു നൂനതയാണ്.

സര്‍ട്ടിഫിക്കറ്റുകള്‍ ഫയലിലാക്കി സൂക്ഷിക്കുന്നതാണ് നല്ലതെന്നും അധികൃതര്‍ പറയുന്നു.

Write Your Valuable Comments Below