Share The Article

flag_p

ഇന്നലെ ആരംഭിച്ച ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉല്‍ഘാടന ചടങ്ങുകള്‍ പുരോഗമിക്കുമ്പോള്‍, ഗെയിംസിന്റെ ഔദ്യോഗിക ഗാനമായ ‘ലെറ്റ് ദി ഗെയിം ബിഗിന്‍’ ആലപിച്ചു. ഈ ഗാനം പുരോഗമിക്കുമ്പോള്‍ ഗെയിംസില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ദേശിയ പതാക ഉയര്‍ത്തി കാണിക്കുന്ന പതിവുണ്ട്. പക്ഷെ ഇങ്ങനെ കാണിക്കുന്നതിനിടയില്‍, ഇന്ത്യന്‍ പതാക തലതിരിഞ്ഞു പോയത് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തുന്നു…!!!

ഔദ്യോഗിക ഗാനം പുരോഗമിക്കുമ്പോള്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയെങ്കിലും അത് തലതിരിച്ചു പിടിച്ചാണ് ഉയര്‍ത്തിയത്. ഇത്രെയും അശ്രദ്ധമായ സമീപനം കാണിച്ചതാരായാലും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.