പ്രായം കൂടിയ അപ്പൂപ്പനും, അമ്മൂമ്മയും – “മെയിഡ് ഇന്‍ ജപ്പാന്‍”

w1-t4-oldest-a-20140611-e1402371612693

ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ടു സഹോദരന്മാര്‍ ചേര്‍ന്ന് ഒരു കണ്ടുപ്പിടുത്തം നടത്തി. ലോകത്തിന്റെ മൊത്തം ഭാവിയും മാറ്റിമറിച്ച ആ കണ്ടുപ്പിടുത്തം നടത്തിയത് റൈറ്റ് സഹോദരന്മാരായിരുന്നു. അവര്‍ അന്നു ആദ്യമായി വിമാനം പറപ്പിക്കുന്നതിനു മാസങ്ങള്‍ക്ക് മുന്‍പാണ് ജപ്പാനിലെ ടോക്ക്യോ നഗരത്തില്‍ സകാരി മോമ്മോയി ജനിച്ചത്. ആരാ അപ്പാ ഈ സകാരി എന്ന് ചോദിക്കുന്നവരോട്, അന്നു ജനിച്ച സകാരി ഇന്നും ജീവിച്ചിരിക്കുന്നു..!!!

1903 ഫെബ്രുവരി അഞ്ചിന് ജനിച്ച സകാരിക്ക് ഇന്നും പ്രായം 114..!!! ലോകത്ത് ഇപ്പോള്‍ ജീവിചിരിക്കുന്നതില്‍ വച്ചു ഏറ്റവും പ്രായമായ മനുഷ്യന്‍ എന്ന ഗിന്നസ് റെക്കോര്‍ഡ്‌ കരസ്ഥമാക്കിയ സകാരിക്ക് ഇനി ഒരു ആഗ്രഹം കൂടി ബാക്കിയുണ്ട്, ഒരു രണ്ടു വര്‍ഷം കൂടി ജീവിച്ചിരിക്കണം..!!! എന്തിനാണ് എന്ന് ചോദിച്ചാല്‍ ഉത്തരം സിമ്പിള്‍, വെറുതെ ഒരു രസം..!!!സകാരിക്ക് അകെയുള്ള ഒരു പ്രശ്നം കേള്‍വികുറവ് മാത്രമാണ്..ബാക്കി എല്ലാം ഇപ്പോഴും പുള്ളി ചുറുചുറുക്കോടെ ചെയ്യും.

ലോകത്തെ ഏറ്റുവും പ്രായമായ വനിതയും ജപ്പാനിലാണ്. മിസാവോ വോക്കാവോ എന്ന 116കാരിയാണ് ഈ നേട്ടത്തിന് അര്‍ഹയായിരിക്കുന്നത്. ലോകത്തില്‍ ഏറ്റുവും കാലം ജീവിച്ചിരുന്ന മനുഷ്യനും ജപ്പന്കാരനാണ്. 116ആം വയസു വരെ ജീവിച്ചിരുന്ന ജീരോമിന്‍ കിമോര..!!!

ചുരുക്കി പറഞ്ഞാല്‍ ആയുസിന്റെ കാര്യത്തില്‍ “മെയിഡ് ഇന്‍ ജപ്പാനെ” വെല്ലാന്‍ ലോകത്ത് മറ്റൊരു രാജ്യക്കാരും ഇല്ല..!!!