ലോകത്തിന് എന്നും അത്ഭുതമായി ഒഴുകുന്ന ഗ്രാമങ്ങള്‍ – ചിത്രങ്ങളിലൂടെ..

38

Venice of Iraq – Tigris Euphrates Marshlands

കാറോ ബസ്സോ പിടിച്ചു ഈ ഗ്രാമത്തില്‍ എത്തിച്ചേരാമെന്ന്‍ ആരും വിചാരിക്കണ്ട. വള്ളം തന്നെ ശരണം..

Venice of Iraq – Tigris Euphrates Marshlands 3

Venice of Iraq – Tigris Euphrates Marshlands 5 6

ഇറാക്കിലെ ടൈഗ്രിസ്‌ – യുഫ്രട്ടിസ് മാര്‍ഷ് ലാന്‍ഡ്സിലാണ് ഈ ഒഴുകും ഗ്രാമം സ്ഥിതി ചെയ്യുന്നത്. വെള്ളത്തില്‍ ഒഴുകി നടക്കുന്ന വീടുകളാണ് ഇവിടം വ്യത്യസ്തമാക്കുന്നത്. പ്രകൃതിയില്‍ നിന്നും നേരിട്ടെടുക്കുന്ന സാധങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ ഭവനനിര്‍മ്മാണം നടത്തുന്നു. 3 ദിവസമെടുത്തു നിര്‍മ്മിക്കുന്ന ഇത്തരം വീടുകളെ “മുദ്ധിഫ്” എന്നാണ് അറിയപെടുന്നത്.

Venice of Iraq – Tigris Euphrates Marshlands 2

ഇലകളും ചെളിയും മാത്രം ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ വീടുകളില്‍ ഒരു കഷ്ണം പലകയോ ആണിയോ പോലും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല. ആദ്യകാലത്ത് കള്ളന്മാരുടെയും കൊള്ളക്കാരുടെയും പിന്നെ അടിമകളുടെയും ആവാസസ്ഥലമായിരുന്നു ഈ ഒഴുകും ഗ്രാമം. പിന്നീട് സദ്ദാം ഹുസൈന്‍ ഭരണകാലത്ത് ഇവരെയെല്ലാം നിര്‍മ്മാര്‍ജ്ജനം ചെയ്യുകയായിരുന്നു…

എന്നാല്‍ 2003ലെ അമേരിക്കന്‍ അധിനിവേശത്തോടെ ഈ നഗരം വീണ്ടും പഴയത് പോലെയായി. ഇപ്പോള്‍ ഏകദേശം അരലക്ഷത്തോളം പേരാണ് അവിടെ താമസമുറപ്പിച്ചിരിക്കുന്നത്.

Write Your Valuable Comments Below