ലോകത്തിലെ ജനസംഖ്യയുടെ മതവിശ്വാസമനുസരിച്ചുള്ള വർഗീകരണം

ലോകത്തിലെ ജനസംഖ്യയുടെ മതവിശ്വാസമനുസരിച്ചുള്ള വർഗീകരണം ഇപ്രകാരമാണ്-
Christian – 31.5%
Muslim – 23.2% 
Unaffiliated – 16.3%
Hindu – 15.0%
Buddhist – 7.1%
Folk – 5.9%
Jewish – 0.2%
Other – 0.8%

ഈ കണക്കിന്റെ അർത്ഥമെന്താണ്?

ലോകത്തിലെ 31.5% ആളുകൾ ക്രിസ്തുമതത്തിൽ വിശ്വസിക്കുന്നു, 23.2% ആളുകൾ ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നു…

അതിലെന്താ?

എന്നാൽ ഒന്നുകൂടി ഒന്ന് ചരിഞ്ഞ് നോക്കിയാൽ ഈ കണക്കിന് വേറെ ഒരർത്ഥം കൂടി കാണാം.

ലോകത്തിലെ 100 – 31.5 = 68.5% ആളുകൾ ക്രിസ്തുമതത്തിൽ വിശ്വസിക്കുന്നില്ല, ക്രിസ്തുമതത്തിന്റെ ആചാരങ്ങളൊന്നും പിൻതുടരുന്നില്ല!

അതുപോലെ 100 – 23.2 = 76.8% ആളുകൾ ഇസ്ലാം മതത്തിന്റെ കണ്ണിൽ അവിശ്വാസികളാണ്.

അതേപോലെ ലോകത്തിലെ 100 – 15 = 85% ആളുകളും ഹിന്ദുമത സങ്കൽപങ്ങളെ അവഗണിക്കുന്നു.

ബാക്കി മതങ്ങളുടെ കാര്യം പ്രത്യേകിച്ച് പറയണ്ടല്ലോ. അതായത് പറഞ്ഞുവരുമ്പോ ലോകത്തിലെ ഏത് മതത്തിൽ നിന്ന് നോക്കിയാലും ലോകജനസംഖ്യയുടെ മൃഗീയഭൂരിപക്ഷവും അവിശ്വാസികളാണ്. അഥവാ, മതവിശ്വാസത്തിന്റെ കാര്യത്തിൽ ഏത് എമണ്ടൻ മതവും ഒരു ന്യൂനപക്ഷമാണ്!

*നിങ്ങളൊരു ഇസ്ലാം മതവിശ്വാസിയാണെങ്കിൽ, ഇസ്ലാം മതം നിങ്ങളുടെ ജീവിതത്തിൽ നിർണായകമായ ഘടകമാണെന്ന് കരുതുന്നുവെങ്കിൽ, ലോകത്തിലെ 76.8% ആളുകളും നിങ്ങളുടെ വിശ്വാസങ്ങളെ പാടെ അവഗണിച്ചിട്ടും പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലാതെ ജീവിച്ച് മരിക്കുന്നു. അവരുടെ ഇടയിൽ ദൈവത്തിന്റെ വരദാനം എന്നു വിശ്വസിക്കുന്ന ജന്മനാകഴിവുകൾ ഉള്ള നിരവധി കലാകാരന്മാരുണ്ട്‌, ഗായകരുണ്ട്‌, സാഹിത്യ കാരന്മാരുണ്ട്‌, അതീവ ബുദ്ധിശാലികളായ ശാസ്ത്രജ്ഞന്മാരുണ്ട്‌. പോട്ടെ, നിങ്ങളിനി ഏത് മതവിശ്വാസിയുമായിക്കോട്ടെ, 16.3% ആളുകൾ (Unaffiliated) എല്ലാ മതങ്ങളേയും പാടെ അവഗണിച്ചിട്ടും പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലാതെ ജീവിച്ച് മരിക്കുന്നു. ഇതൊക്കെ പോട്ടെ, 50 ലക്ഷത്തിൽ കൂടുതൽ ആളുകൾ വിശ്വസിക്കുന്ന മതങ്ങൾ പത്തോളമുണ്ട് ലോകത്ത്. നിങ്ങളിതിൽ ഏത് മതത്തിൽ പെട്ട ആളായാലും, 9 പ്രമുഖ മതങ്ങളുടെ വിശ്വാസപ്രമാണങ്ങളെ നിങ്ങൾ നിഷ്കരുണം തള്ളിക്കളയുകയാണ്. അപ്പോൾ താൻ വിശ്വസിക്കുന്ന മതം മാത്രമേ സത്യമായുള്ളൂ, ആ മതത്തിലെ ദൈവങ്ങൾക്കു മാത്രമേ ശക്തിയുള്ളൂ എന്നു വിശ്വസിക്കുകയും, അതിനായി കലാപങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ?*

“വിവരദോഷികളായി മാറാതിരിക്കുക.
ദൈവങ്ങൾക്കു വേണ്ടി മതത്തിന്റെ പേരിൽ കലഹിക്കാതിരിക്കുക. ഹിന്ദുവായോ ക്രിസ്ത്യാനിയായോ മുസ്ലീമായോ കാണാതെ എല്ലാരേയും മനുഷ്യരായി കാണുക. മതം ഏതുമാകട്ടെ നമുക്ക് സഹോദരങ്ങളായി സ്നേഹപൂർവ്വം ജീവിക്കാം”

കടപ്പാട് :രാജേഷ് ബാലകൃഷ്ണൻ