ലോകത്തേറ്റവും ഭാഗ്യവാനായ കുട്ടിയെ കാണണോ ? – വീഡിയോ

01

ഈ വീഡിയോ കണ്ടാല്‍ മനസിലാകും ഈ ചൈനീസ് ബാലനാണ് ലോകത്തേറ്റവും ഭാഗ്യവാനായ കുഞ്ഞെന്ന്. കാരണം നടുറോഡില്‍ ചതഞ്ഞരഞ്ഞു ചമ്മന്തി ആവേണ്ടിയിരുന്ന ഇവന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത് ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ്. 6 വയസ്സുള്ള ചൈനീസ് ബാലനാണ് ഒരു കാര്‍ തന്റെ മേലെ കൂടി പോയിട്ടും ഇന്നും യാതൊരു പരിക്കും ഏല്‍ക്കാതെ ജീവനോടെ ഇരിക്കുന്നത്.

ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലാണ് സംഭവം അരങ്ങേറിയത്. റോഡില്‍ ഇരുന്നു കൊണ്ട് തന്റെ കയ്യില്‍ നിന്നും വീണു പോയ എന്തോ സാധനം പെറുക്കുകയായിരുന്നു അവന്‍. അപ്പോള്‍ അതിലൂടെ വന്ന സാധാരണ ഹാച്ച്ബാക്ക് കാറാണ് നിര്‍ത്താതെ അവനു മേലെകൂടി കടന്നു പോയത്.

പോലിസ് പുറത്ത് വിട്ട വീഡിയോ കണ്ട ശേഷം കുഞ്ഞിന്റെ മുത്തച്ഛന്‍ പോട്ടിക്കരഞ്ഞതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്.

Write Your Valuable Comments Below