ലോഹം കഴിഞ്ഞു; ഇനി ലാലേട്ടന് കുറച്ചു നാള്‍ ജപ്പാന്‍ വിശ്രമം !

10

new

ലാലേട്ടന്റെ രണ്ടു ചിത്രങ്ങള്‍ റിലീസിനു തയ്യാറെടുക്കുന്നു. ജോഷിയുടെ ലൈല ഒ ലൈലയും രഞ്ജിത് ഒരുക്കിയ ലോഹവും. ഈ ചിത്രങ്ങള്‍ക്ക് ശേഷം മറ്റൊരു മോഹന്‍ ലാല്‍ ചിത്രം കാണണമെങ്കില്‍ പ്രേക്ഷകര്‍ കുറച്ചു കാലം കാത്തിരിക്കേണ്ടി വരും എന്നാണു ഇപ്പോള്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍.

കുടുംബവുമായി അല്പം സമയം ചെലവഴിക്കാനും ചെറിയ ചില യാത്രകള്‍ക്കുമായാണ് ലാല്‍ ഇടവേളയെടുക്കുന്നത്. ഉടന്‍ തന്നെ അദ്ദേഹം ഭാര്യ സുചിത്രയ്ക്കും മകന്‍ പ്രണവിനുമൊപ്പം ചികിത്സ ആവശ്യങ്ങള്‍ക്ക് വേണ്ടി ജപ്പാനിലേക്ക് പോകും. മുതുക് സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് വേണ്ടിയാണ് ജപ്പാനിലേക്ക് പോകുന്നത്.

ജപ്പാനില്‍ നിന്നും മടങ്ങിവന്ന ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന കനല്‍ എന്നചിത്രത്തിലാവും മോഹന്‍ലാല്‍ അഭിനയിക്കുക. അത് കഴിഞ്ഞാല്‍ വൈശാഖിന്റെ പുലിമുരുകനിലാകും അഭിനയിക്കുക.

Write Your Valuable Comments Below