Share The Article

india-nanayya1
വര്‍ദ്ധിച്ച് വരുന്ന ബലാത്സംഗങ്ങള്‍ തടയാനായി രാജ്യത്ത് വേശ്യാവൃത്തി നിയമപരമാക്കണമെന്ന് കര്‍ണാടക മുന്‍മന്ത്രി എംസി നാണയ്യ.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി നിയമിച്ച വിഗദ്ധ കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം ബുധനാഴ്ച നടന്ന കമ്മിറ്റിയുടെ ആദ്യ മീറ്റിങ്ങിലാണ് ഇക്കാര്യം പറഞ്ഞത്. നിലവിലുള്ള അവസ്ഥ മുന്‍നിര്‍ത്തി വേശ്യാവൃത്തി നിയമപരമാക്കുന്നതിനെപ്പറ്റി ചര്‍ച്ച നടത്തേണ്ടത് ആവശ്യമാണെന്ന് നാണയ്യ ചൂണ്ടിക്കാട്ടി. ഇക്കാര്യം ആവശ്യപ്പെട്ട് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തിയെ ഒരു തൊഴിലായി കണക്കാക്കണമെന്ന് ലൈംഗിക തൊഴിലാളികള്‍ ആവശ്യപ്പെടുന്നുണ്ട്. ഗവണ്‍മെന്റ് ഇവരുടെ തൊഴിലിനെ നിയമപരമാക്കിയാല്‍ നിയമം അനുസരിച്ച് സന്തോഷമായി ജീവിക്കാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞിട്ടുണ്ടെന്ന് നാണയ്യ വ്യക്തമാക്കി. ബലാത്സംഗങ്ങള്‍ തടയാനായി കേന്ദ്രം വളരെ ശക്തമായ നിയമ നിര്‍മ്മാണം നടത്തണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചു. കര്‍ണാടക സാമൂഹ്യക്ഷേമ മന്ത്രി എച്ച് ആഞ്ജനേയയും വേശ്യാവൃത്തി നിയമപരമാക്കണമെന്ന നിര്‍ദ്ദേശത്തെ പിന്തുണച്ചു.