0 Shares 122 Views

വളര്‍ത്തു മൃഗങ്ങള്‍ക്കും റെസ്റ്റോറന്റ്

Feb 26, 2014
0 123

01

മനുഷ്യനു മാത്രമല്ല ഹോട്ടലുകളും റെസ്‌റ്റോറന്റുകളും. മൃഗങ്ങള്‍ക്കു വേണ്ടിയും അവ പ്രവര്‍ത്തിക്കും. ജര്‍മനിയിലാണ് ഈ പുതിയ ഹോട്ടല്‍. പൂച്ചകള്‍ക്കും പട്ടികള്‍ക്കുമായാണ് പുതിയ ഹോട്ടല്‍ തുറന്നിരിക്കുന്നത്.

ചെറിയ ഹോട്ടലൊന്നുമല്ല  ഇത്. ഒരു ലക്ഷ്വറി ഹോട്ടല്‍ തന്നെയാണ്. 3 മുതല്‍ 6 വരെ യൂറോയാണ് ഇവിടെ ഭക്ഷണസാധനങ്ങളുടെ വില. 4 യൂറോ വിലയുള്ള കപ്പ് കേക്കുകളും ഇവിടെ നിന്നും ലഭിക്കും. ബീഫ് , ടര്‍ക്കി, കംഗാരു ഇറച്ചിയാണ് ഇവിടുത്തെ സ്‌പെഷ്യല്‍ മെനു. ഇതിനു പുറമെ അരിയും ഉരുളക്കിഴങ്ങുമുപയോഗിച്ചുള്ള സ്‌പെഷ്യല്‍ വിഭവങ്ങളുമുണ്ട്. പ്ലാസ്റ്റിക് ട്രേകളിലാണ് ഇവിടെ ഭക്ഷണം വിളമ്പുന്നത്.

ഭക്ഷണം കഴിക്കാനുള്ള മറ്റു പാത്രങ്ങള്‍ ലോഹങ്ങളും മരങ്ങളും കൊണ്ട് നിര്‍മിച്ചവയാണ്. മൃഗങ്ങളുമായെത്തുന്ന ഉടമക്ക് സ്‌പെഷ്യല്‍ കോഫിയുമുണ്ട് ഇവിടെ. സ്വന്തം കുട്ടികളെക്കാള്‍ ന്നായി ഓമന മൃഗങ്ങളെ സംരക്ഷിക്കുന്ന ആളുകള്‍ ഇവിടെ ധാരാളമുള്ളതു കൊണ്ടാണ് ഇത്തരമൊരു ഹോട്ടല്‍ തുടങ്ങാന്‍ ആലോചിച്ചതെന്ന് ഹോട്ടലുടമ പറയുന്നു.

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിക്കുന്ന ഫാസ്റ്റ് ഫുഡ് കൊടുക്കുന്നതിനു പകരം ഇവിടെ വന്ന് തങ്ങളുടെ വളര്‍ത്തു മൃഗങ്ങള്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കൂ എന്നാണ് ഇവിടയെുള്ള ജീവനക്കാര്‍ പറയുന്നത്.

Write Your Valuable Comments Below