മോദിയെ വിലയിരുത്താന്‍ സമയമായോ എന്ന് വ്യാപകമായ സംശയം നിലവിലുണ്ട്. അത്തരക്കരോട് പറയാനുള്ളത് ഒരു ഹിന്ദി പഴഞ്ചൊല്ലാണ്, ‘പൂട്ട് കെ പാന്‍ പാവോന്‍ പാല്നെ മെയിന്‍ ഹി നാസര്‍ ആ ജാതെ ഹെയ്ന്’ ( ഒരു കുട്ടി ഗര്‍ഭാവസ്ഥയില്‍ തന്നെ,അവന് വളരുമ്പോള്‍ ആരാകുമെന്ന് നമുക്ക് ഊഹിക്കാന്‍ കഴിയും ). സര്‍ക്കാരിന്റെ ഇത്രകാലത്തെ സൂചനകളൊന്നും ശോഭനമായ ഭാവി സ്വപ്നം കാണാന്‍ പോലും അനുവദിയ്ക്കുന്നതല്ല.
വാഗ്ദാന ലംഘനങ്ങളുടെ പെരുമഴക്കാലമാണ് ഏഴുമാസക്കാലം കൊണ്ട് മോദി സര്‍ക്കാര്‍ സൃഷ്ടിച്ചത്. നൂറു ദിവസം കൊണ്ട് കള്ളപ്പണം തിരികെയെത്തിക്കുമെന്ന വാഗ്ദാനമായിരുന്നു ഇതില്‍ പ്രധാനം. വാഗ്ദാനം ലംഘിക്കപ്പെട്ടുവെന്ന് മാത്രമല്ല, ഇതില്‍ ഒരു അന്വേഷണ സംഘത്തിനെ നിയോഗിക്കാന്‍ പോലും സുപ്രീം കോടതി ഇടപെടേണ്ടി വന്നു. കള്ളപ്പണ വിഷയം നിലവില്‍ സര്‍ക്കാരിന്റെ പരിഗണയില്‍ ഇല്ലെന്ന് ധനമന്ത്രിയുടെ പ്രസ്താവന കൂടി വന്നതോടെ 15 ലക്ഷം പ്രതീക്ഷിച്ചിരുന്ന സാധാരണക്കാര്‍ വീണ്ടും മണ്ടരായി. മോദിയുടെ സുഹൃത്തുക്കള്‍ നടത്തുന്ന ഘര്‍ വാപസിയല്ല, മറിച്ച് ‘ധന് വാപസി’യാണ് രാജ്യത്തെ ജനങ്ങള്‍ക്ക് ആവശ്യം.
കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുമെന്ന് മറ്റൊരു വാഗ്ദാനം കൂടി മോദി മറന്ന മട്ടാണ്. രാജ്യ വ്യാപകമായി കര്‍ഷക ആത്മഹത്യകള്ക്കാമ്മ് സര്‍ക്കാര്‍ മൗനം കാരണമായിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ കര്‍ഷകര്‍ക്ക് ഏറ്റവും മോശമായ കാലമാണിതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിപണിയില്‍ വിലക്കയറ്റം റോക്കറ്റ് പോലെ കുതിക്കുന്ന അവസരത്തിലാണ് ഉത്പാദന ചിലവ് പോലും ലഭിക്കാതെ കര്‍ഷകര്‍ നരകയാതന അനുഭവിക്കുന്നതെന്ന് ഓര്‍ക്കുക.
തൊഴിലില്ലായ്മയാണ് മറ്റൊരു പ്രശ്നം. ‘മേക്ക് ഇന്‍ ഇന്ത്യ’ പ്രോജക്ട് മുന്നോട്ട് വന്നെങ്കിലും തൊഴില്‍ സൃഷ്ടിക്കുവാനുള്ള നടപടികള്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ല. മികച്ചൊരു സംരഭകത്വ അന്തരീക്ഷം ഒരുക്കുന്നതിലും സര്‍ക്കാര്‍ പരാജയെപ്പെട്ടു. അതേസമയം സാധാരണക്കാരന് ഏരെ ആശ്വാസമായിരുന്ന ‘ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ’ ശ്വാസം ം ഉട്ടിച്ച് കൊല്ലാനുള്ള ശ്രമംഗവണ്മെന്റ് ആരംഭിച്ചു കഴിഞ്ഞു. പദ്ധതിക്ക് വേണ്ടിയുള്ള ഫണ്ട് വിഹിതം നിതിന്‍ ഗഡ്കരി നേര് പകുതിയായാണ് വെട്ടിക്കുറച്ചത്.
പാര്‍ലമെന്റില്‍ നിന്ന് ഒളിച്ചോടി ഓര്‍ഡിനന്‍സ് ഭരണം നടത്താനാണ് സര്‍ക്കാര്‍ ശ്രമം. ഓരോ 28 ദിവസം കൂടും തോറും പ്രധാന ഒരോ ഓര്‍ഡിനന്‍സ് പാസാക്കുന്ന ഗതികെട്ട മോദിയെയാണ് നമുക്ക് കാണാന്‍ കഴിയുക. കര്ഷകന് ഏറെ അവകശങ്ങളുണ്ടായിരുന്ന ഭൂമി ഏറ്റെടുക്കല്‍ ബ്വില്ലില് കുത്തകകളുടെ വെള്ളം ചേര്‍ത്ത് ഓര്ഡിനന്സാക്കിയതാണ് ഇതില്‍ പ്രധാനം. സാമൂഹിക ആഘാത പഠനം ഒഴിവാക്കിയും, അഞ്ച് വര്‍ഷത്തിനുള്ളില്‍ പണം കിട്ടിയില്ലെങ്കില്‍ ഭൂമി തിരികെ ഉടമയ്ക്ക് ലഭിക്കുമെന്ന വ്യവസ്ഥയും പിന്‍വലിച്ചാണ് മോദി കുത്തകകളെ പ്രീണിപ്പിച്ചത്.
വണ്‍ റാങ്ക് വണ്‍ പെന്സഹ്ന് എന്ന വാഗ്ദാനവുംപ്രധാനമന്ത്രി മറ്ന്നു പോയിരിക്കുന്നു. കാലങ്ങളായുള്ള ഇന്ത്യന്‍ സൈനികരുടെ ആവശ്യം കഴിഞ്ഞ സര്‍ക്കാര്‍ അവസാനം അംഗീകരിച്ചിരുന്നെങ്കിലും, പുതിയ ഗവണ്മെന്റ് അധികാരത്തിലെത്തിയതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പില്‍ മുന്‍ കരസേന മേധാവിയും ബിജെപി നേതാവുമായ വിക്രം സിംഗിനെ മുന്‍ നിര്‍ത്തി കുറച്ചൊന്നുമല്ല മുന്‍സൈനികരെ ബിജെപി പറഞ്ഞു പറ്റിച്ചത്. സര്‍ക്കരിന്റെ വാഗ്ദാന ലംഘനത്തെ തുടര്‍ന്ന് ഫെബ്രുവരി 10 ന് ദില്ലിയില്‍ പ്രക്ഷോഭം സംഘടിപ്പിക്കന്‍ ഒരുങ്ങുകയാണ് മുന്‍ സൈനികര്‍.
മോദിയുടെ ‘തലകുനിക്കാന്‍ അനുവദിക്കരുത്’ മോഡലും , പ്രതിരോധ മന്ത്രാലയത്തിന് നീക്കി വെച്ച ഫണ്ടിലൂടെ ലംഘിക്കപ്പെട്ടിരിക്കുകയാണ് കേവലം 13,000 കോടി രൂപ മാത്രമാണ് മൂന്ന് സൈനിക വിഭാഗങ്ങള്‍ക്കും കൂടി അനുവദിച്ചിരിക്കുന്നത്. സൈന്യത്തിന്റെ ആധുനികവല്‍ക്കരണം ഇതോടെ തഥൈവ. ഉന്നത വിദ്യാഭ്യാസം, ആരോഗ്യം പോലെയുള്ള പ്രധാന മേഖലകളിലെ ഫണ്ട് നീക്കിയിരിപ്പ് വെട്ടിക്കുറച്ചതും, പരിസ്ഥിതി നിയമങ്ങളില്‍ വെള്ളം ചേര്‍ത്തതും ദീര്‍ഘകാല അടിസ്ഥാനത്തില്‍ വന്‍ തിരിച്ചടിയായിരിക്കും ഇന്ത്യക്ക് നേടിത്തരിക.
ദുര്‍ഭരണത്തിനെതിരെയുള്ള ചോദ്യങ്ങളില്‍ നിന്ന് പാര്‍ലമെന്റില്‍ രക്ഷപെടാനായി ഓര്‍ഡിനന്‍സ് ഭരണമെന്ന തന്ത്രപരമായ സമീപനമാണ് മോദി കൈക്കൊണ്ടിരിക്കുന്നത്. അതേസമയം ഇതൊക്കെ സാധരണക്കാര്ക്കിടയില് ചര്‍ച്ചയാകാതിരിക്കാന്‍ ലവ് ജിഹാദ്, ഘര്‍ വാപസി, 10 മക്കള്‍ പരാമര്ശങ്ങളിലൂടെയൊക്കെ ഇതര പരിവാര്‍ സംഘടനകള്‍ ശ്രദ്ധിക്കുന്നുമുണ്ട്. ഏഴുമാസക്കാലമായി ഒരൊറ്റ വാഗ്ദാനം പോലും നടപ്പിലാക്കുവാന്ഈ ഗവണ്മെന്റിന് സാധിച്ചിട്ടില്ല. ലംഘിക്കപ്പെട്ട വാഗ്ദാനങ്ങള്‍ നടപ്പിലാക്കുവാന്‍ ആരും മുറവിളി കൂട്ടാത്തിടത്തോളം കാലം ബിജെപി ഗവണ്മെന്റിന് ഭയക്കാനും ഒന്നുമില്ല.