വാട്സാപ്പിലല്ല, ലാബ്‌ ടെസ്റ്റിലാണ് ഞങ്ങള്‍ ഗുണമേന്മ തെളിയിച്ചിരിക്കുന്നത് !

01tvfsar_friday_GPD_261016f
ഫേസ്‌ബുക്ക്‌ ആക്ടിവിസ്റ്റ് ഷഹീന്‍ എംസി ഫേസ്ബുക്കില്‍ കുറിച്ച വരികള്‍

വാട്‌സപ്പില്‍ ചില പണ്ഡിതന്‍മാരുണ്ട്. ഇന്ന സോപ്പ് ഉപയോഗിക്കരുത്, ഇന്ന പാത്രത്തില്‍ പഞ്ചസാര സൂക്ഷിക്കരുത്, വിപണിയിലെ പ്ലാസ്റ്റിക് അരി സൂക്ഷിക്കണം, വരട്ടിയ ബീഫ് വിമാനത്തില്‍ കൊണ്ടുവരാന്‍ പാടില്ല, ഗള്‍ഫിലെ ഇന്ന വെള്ളം വര്‍ഗീയ പാര്‍ടിയുടെ നേതാവിന്റെ ബിനാമിയുടെ പ്രൊഡക്റ്റ് ആണ് തുടങ്ങിയ കളവുകള്‍ അങ്ങ് ഓഡിയോ മെസ്സേജായി അയക്കും. എല്ലാവരും അത് ഷെയര്‍ ചെയ്ത് വെറുതെ ഒരു മനസുഖം സ്വയം ആസ്വദിക്കും.

സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത് കാണുമ്പോള്‍, സ്ഥാപനത്തിന്റെയോ പ്രൊഡക്റ്റിന്റെയോ ഉടമ അന്തംവിടും. പൊതുവേ, ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ.

കോക്കോനാട് എന്ന വെളിച്ചെണ്ണയെപറ്റിയും ഇങ്ങനെ പ്രചരിച്ചിരുന്നു. പക്ഷെ, അവര് വെറുതെയിരുന്നില്ല. പത്രങ്ങളില്‍ മറുപ്രചരണം തുടങ്ങി. അതിന്റെ തലക്കെട്ട് നല്ല ആകര്‍ഷണീയമാക്കി. ‘വാട്‌സപ്പിലല്ല, ലാബ് ടെസ്റ്റിലാണ് കോക്കോനാട് ഗുണമേന്മ തെളിയിച്ചിരിക്കുന്നത്’.

വാട്സപ്പിൽ ചില പണ്ഡിതൻമാരുണ്ട്. ഇന്ന സോപ്പ് ഉപയോഗിക്കരുത്, ഇന്ന പാത്രത്തിൽ പഞ്ചസാര സൂക്ഷിക്കരുത്, വിപണിയിലെ പ്ലാസ്റ്റിക്…

Posted by Shaheen Mc on Sunday, March 6, 2016