വാട്സ് ആപ് അഡ്മിന്മാര്‍ സൂക്ഷിക്കുക; ഗ്രൂപ്പിലെ വൃത്തിക്കേടുകള്‍ക്ക് അഡ്മിന്‍ അകത്തുപോകും

how-to-block-a-contact-on-whatsapp-android

ഈ സൈബര്‍ നിയമം സൈബര്‍ നിയമം എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ? കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്‌, സോഷ്യല്‍ മീഡിയ, മൊബൈല്‍ ഫോണ്‍, മറ്റു വിവര സാങ്കേതിക വിദ്യകള്‍ എന്നിവയുമായി ബന്ധപ്പെട്ടു നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയാനും അവയ്ക്ക് എതിരെ നടപടികള്‍ സ്വീകരിക്കാനും വേണ്ടി ഉണ്ടാക്കിയിരിക്കുന്ന നിയമമാണ് സൈബര്‍ നിയമം.

ഇപ്പോള്‍ സാധാരണക്കാരായ ഭൂരിപക്ഷത്തിന്റെ ഏറ്റവും അടുത്ത സൈബര്‍ സുഹൃത്ത് എന്ന് പറയുന്നത് വാട്സ് ആപ്പാണ്. ഈ വാട്സ് ആപ്പിലെ ഗ്രൂപ്പുകളുടെ ആദമിന്മാരെ തേടിയും സൈബര്‍ നിയമം വരുന്നു.

ഗ്രൂപ്പിലെ ആരെങ്കിലും വൃത്തികേട് കാണിച്ചാല്‍ പണി കിട്ടുന്നത് ഗ്രൂപ്പിന്റെ നേതാവിനു തന്നെയായിരിക്കും. തെറ്റായ സന്ദേശം ഗ്രൂപ്പിലെ അംഗങ്ങളില്‍ ആരെങ്കിലും പ്രചരിപ്പിച്ചാല്‍ അഡ്മിന്‍ അകത്താകും എന്ന് ചുരുക്കം.

കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു ഗ്രൂപിലെ ആരെങ്കിലും ഒരാള്‍ എന്തെങ്കിലും പണി ഒപ്പിച്ചിട്ട് മുങ്ങിയാല്‍ ഗ്രൂപ്പ് അഡ്മിന്‍ അതിനു സമാധാനം പറയേണ്ടി വരും എന്ന് ചുരുക്കം.

തെറ്റായ സന്ദേശങ്ങള്‍ ഗ്രൂപ്പുകള്‍ വഴി പ്രചരിക്കുന്നത് തടയാനാണ് ഇങ്ങനെ ഒരു ഉട്ടോപ്പിയന്‍ നിയമം നടപ്പാക്കുന്നത് എന്നാണ് പോലീസ് ഭാഷ്യം.