Share The Article

whatsapp-new-features-voice-calls

മൊബൈല്‍ മെസേജിങ് എന്ന് കേട്ടാല്‍ ഇന്ന് എല്ലാവരുടേയും മനസ്സിലേക്ക് ഓടി എത്തുന്ന പേരായിരിക്കുന്നു വാട്ടസ്ആപ്. 2009ല്‍ ഇത് അവതരിപ്പിച്ചപ്പോള്‍ മുതല്‍ വാട്ട്‌സ്ആപിന്റെ വളര്‍ച്ച ആരെയും അല്‍ഭുതപ്പെടുത്തുന്നതാണ്.

വാട്സ് ആപ്; അന്ന് മുതല്‍ ഇന്ന് വരെ; ഒരു തിരിഞ്ഞു നോട്ടം

1. 12 ബില്ല്യണ്‍ ഡോളര്‍ ആസ്ഥിയുളള അമേരിക്കന്‍ എയര്‍ലൈന്‍സ്, 14 ബില്ല്യണ്‍ ഡോളര്‍ ആസ്ഥിയുളള ഹാര്‍ലി ഡേവിഡ്‌സണ്‍ എന്നീ വന്‍കിട കമ്പനികളേക്കാള്‍ ആസ്ഥിയുണ്ട് വാട്ട്‌സ്ആപ് എന്ന മെസേജിങ് ആപിന്.

2. ദാരിദ്ര്യം കൊണ്ട് ബുദ്ധിമുട്ട് അനുഭവിച്ച ഉക്രൈനിനല്‍ നിന്ന് യുഎസിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് വാട്ട്‌സ്ആപിന്റെ സഹ സ്ഥാപകനായ ജാന്‍ കോം.

3. ജമൈക്ക, ഐസ്‌ലാന്‍ഡ്, നോര്‍ത്ത് കൊറിയ എന്നീ രാജ്യങ്ങളുടെ ജിഡിപിയേക്കാള്‍ ആസ്ഥിയുണ്ട് വാട്ട്‌സ്ആപിന്.

4. വാട്ട്‌സ്ആപിന് ഉളള 55 ജീവനക്കാരില്‍ മിക്കവരും ലക്ഷാധിപരാണ്, ഇതില്‍ സ്ഥാപകരായ ബ്രയാന്‍ ആക്ടണ്‍, ജാന്‍ കോം എന്നിവര്‍ കോടീശ്വരന്മാരുമാണ്.

5. ദിവസവും ഒരു മില്ല്യണ്‍ പുതിയ ഉപയോക്താക്കള്‍ വാട്ട്‌സ്ആപില്‍ എത്തുന്നു.

6. നാസായുടെ വാര്‍ഷിക ബഡ്ജറ്റ് ആയ 17 ബില്ല്യണ്‍ ഡോളറിനേക്കാള്‍ ആസ്ഥിയുണ്ട് വാട്ട്‌സ്ആപിന്.

7. 2009ല്‍ ട്വിറ്ററിലും, ഫേസ്ബുക്കിലും ജോലി നിരസിക്കപ്പെട്ട വ്യക്തിയാണ് വാട്ട്‌സ്ആപ് സ്ഥാപകന്‍ ബ്രയാന്‍ ആക്ടണ്‍.