Share The Article

01

മലിന വായു ശുദ്ധീകരിക്കുന്ന സൈക്കിള്‍ ഇതാ ഉടന്‍ എത്തുന്നു. അപ്പോള്‍ സൈക്കിള്‍ യാത്ര വായു ശുദ്ധീകരിക്കുന്നതിനുവേണ്ടി ഉപയോഗിക്കാന്‍ സാധിക്കും. ബാങ്കോക്കില്‍ ഉള്ള ഒരു സംഘം ആളുകള്‍ ആണ് ഇതിനു പിന്നില്‍. അവരുടെ ആശയത്തിന് റെഡ് ഡോട്ട് അവാര്‍ഡും അവര്‍ക്ക് ലഭിച്ചു. വഴിയിലൂടെ സൈക്കിള്‍ ചവിട്ടുമ്പോള്‍ ഇത് വായു ശുദ്ധീകരിക്കും.

ഇത് വരെയും സൈക്കിള്‍ നിര്‍മിച്ചിട്ടില്ല. അവരുടെ ഡിസൈന്‍ അനുസരിച്ച് സൈക്കിള്‍ ചവിട്ടുന്ന വേളയില്‍ ഹാന്‍ഡില്‍ ബാറുകള്‍ക്ക് ഇടയിലുള്ള ഫില്‍റ്റര്‍ വഴി ആണ് വായു ശുദ്ധീകരിക്കുന്നത് . ഇലകള്‍ പോലെ പ്രവര്‍ത്തിക്കുന്നതാണ് സൈക്കിളിന്റെ ഫ്രെയിം. സുര്യ പ്രകാശത്തെ ഉര്‍ജമക്കി മാറ്റി ഒരു ബാറ്ററി പ്രവര്‍ത്തിപ്പിക്കും. ആ പ്രവര്‍ത്തനത്തിന്റെ ഉപ ഉത്പന്നമായി ഒക്‌സിജന്‍ പുറത്തു വരും. വളരെ നല്ല ഐഡിയ. നമുക്കും കാത്തിരിക്കാം ആ നല്ല നാളേക്ക് വേണ്ടി.