Share The Article

കഴിഞ്ഞ പോസ്റ്റില്‍ ചര്‍ച്ച ചെയ്ത വീഡിയോ ലോകത്തിലെ പല മീഡിയകളും പ്രക്ഷേപണം ചെയ്തിരുന്നു. എന്നാല്‍ ഒരാഴ്ച്ച കഴിഞ്ഞതോടെ അത് പല മീഡിയ പോര്‍ട്ടലുകളും ഡെലീറ്റ് ചെയ്തിരിക്കുന്നു. ഒരാഴ്ച്ച ഓടേണ്ട സമയം ഗംഭീരമായി പ്രദര്‍ശിപ്പിക്കപെട്ടു. അതിന് ശേഷം ചോദ്യം ചെയ്യപെടാതിരിക്കാന്‍ ആരും അറിയാതെ ഒഴിവാക്കുകയും ചെയ്തു. പറഞ്ഞു വരുന്നത്, ഇന്ന് വാര്‍ത്തകള്‍ക്ക് എക്‌സ്‌പേരി ഡേറ്റ് ഉണ്ട്. വാര്‍ത്തകളിലൂടെ എന്തു വിഷയമാണ് ജനങ്ങളിലേക്ക് എത്തിക്കപെടേണ്ടത്, അത് നിര്‍വഹിക്കപെട്ടതിനു ശേഷം പ്രസ്തുത വിഷയത്തിലെ സത്യാവസ്ത പുറത്തുവരുന്നതോടെ അതല്ലെങ്കില്‍ സത്യാവസ്ഥ പുറത്തുവരുന്നതിന് മുമ്പ് ന്യൂസ് തിരുത്തലുകളില്ലാതെ മൂടപ്പെടുന്നു.

വിഭാഗീയത് ഉണ്ടാക്കുന്ന, അസത്യം നിറഞ്ഞ വീഡിയോ ഡെലീറ്റ് ചെയ്യാം, ന്യൂസ് പോര്‍ട്ടലിന്റെ ആര്‍കേവ് ഫയലില്‍ നിന്നും ഒഴിവാക്കാം, ന്യൂസ് കണ്ടവരെ വായിച്ചവരെ തങ്ങളുടെ രാഷ്ട്രീയ പ്രചാരവേലകളില്‍ വീഴ്ത്തി കഴിഞ്ഞു. ന്യൂസ് പോര്‍ട്ടലിന്റെ യൂട്യൂബ് വീഡിയോ വരെ എടുത്തുമാറ്റാം. പ്രക്ഷേപണം ചെയ്തത് കളവായ, മോര്‍ഫ് ചെയ്‌തെടുത്ത വീഡിയോ ആയിരുന്നെങ്കില്‍ അതില്‍ ക്ഷമാപണം നടത്തേണ്ടിയിരുന്നു, അങ്ങിനെയുണ്ടായാല്‍ ജനങ്ങള്‍ സത്യം തിരിച്ചറിയുമല്ലൊ.. അതുണ്ടായില്ല.

വാര്‍ത്താ പോര്‍ട്ടലുകളില്‍ മുന്നില്‍ നില്‍ക്കുന്ന റഷ്യ റ്റുഡേയില്‍ നിന്നും സിറിയന്‍ അനുകൂല മീഡിയകളും ഇസ്ലാം ഫോബിയ പിടികൂടിയവരും ആ വീഡിയോ വേണ്ടുവോളം ഉപയോഗപെടുത്തി. സ്ത്രീകളും കുട്ടുകളുമടങ്ങിയ നൂറ് കണക്കിന് മനുഷ്യരെ കൂട്ടകുരുതി കൊടുത്തത് സിറിയന്‍ വിമതരാണെന്നും, സൌദി അറേബ്യ തുടങ്ങിയ രാഷ്ട്രങ്ങളാണ് സിറിയയില്‍ കാപിറ്റല്‍ ഒഫെന്‍സിന് കളിക്കുന്നതെന്നും വാര്‍ത്തയാക്കിയവര്‍ക്ക് വേണ്ടിരുന്ന ഏറ്റവും വലിയ തെളിവായിരുന്നു സൌദി ജിഹാദികളുടെ ലേലം വിളി. യഥാര്‍ത്ഥത്തില്‍ സൌദി അറേബ്യ ജിഹാദി ചിന്തകളെ വിട്ടുവീഴ്ച്ചയില്ലാത്ത വിധം വളരെ കണിശമായി നേരിടുന്നു എന്ന സത്യം അറിയുന്നവര്‍ പോലും ഈ കള്ളവര്‍ത്തക്ക് അമിത പ്രധാന്യം നല്‍കുകയുണ്ടായി.

റോയിട്ടേര്‍സ് റിപോര്‍ട്ട് ചെയ്തതാണെന്ന് ആര്‍.ടി. അടിക്കുറിപ്പെഴുതിയതോടെ ടൈംസ് ഓഫ് ഇന്ത്യയുടെ ന്യൂസ് പോര്‍ട്ടലിലൂടെ വരെ ഈ ജിഹാദി ഹോക്‌സ് ക്ലിപ്പ് പുറത്തുവന്നു. കുറച്ചു ദിവസമാണെങ്കിലും ജിഹാദി ലേലം വിളി ലോകത്തിന്റെ പല ഭാഗത്തുള്ളവരേയും അറിയിച്ചുകഴിഞ്ഞു, അതിന് ശേഷം തിരുത്ത് കൊടുക്കാതെ ഡെലീറ്റ് ചെയ്തത് കൊണ്ട് മനുഷ്യ മനസ്സില്‍ പ്രതിഷ്ഠിക്കപെട്ട ഇമേജ് ആര് തിരുത്തികൊടുക്കും?! ഇതു തന്നെയല്ലെ ലോകത്ത് നടക്കുന്ന അധിക ജിഹാദി ന്യൂസുകളുടേയും, ഇന്ത്യയിലെ മക്ക മസ്ജിദിലും മലേഗാവിലേയും ഗുജറാത്തിലുമുള്‍പ്പടെ നടന്ന അവസ്ഥ? രാഷ്ട്രീയ അജണ്ടകള്‍ ബ്രോഡ്കാസ്റ്റ് ചെയ്യപെടുന്നു, അവയുടെ യഥാര്‍ത്ഥ അവസ്ഥയും സത്യവും തിരിച്ചറിഞ്ഞാല്‍ അതിനെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാതിരിക്കുക എന്നത് തങ്ങള്‍ ബ്രോഡ്കാസ്റ്റ് ചെയ്യുന്ന വാര്‍ത്തകളുടെ സത്യസന്ധത ചോദ്യം ചെയ്യപെടുമെന്നത് കൊണ്ട് മാത്രമല്ല, പ്രൊജക്റ്റ് ചെയ്യേണ്ട രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തകിടം മറിയുമെന്നത് കൊണ്ട് തന്നെയാണ്.

ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഇത്തരം െ്രെബന്‍ വാഷ് വാര്‍ത്തകളെ നേരിടാന്‍ മീഡിയാ രാജക്കന്മാരുടെ സപ്പോര്‍ട്ടില്ലാതെ സാധ്യമല്ല. വരും നാളുകളില്‍ ഇനിയും ജിഹാദികള്‍ സൃഷ്ടിക്കപ്പെടും. എല്ലാ സൌകര്യങ്ങളുമുള്ള ഈ ആധുനിക ലോകത്ത് വാര്‍ത്തകളുടെ സത്യസന്ധത തിരിച്ചറിയണമെങ്കില്‍ മിനിമം ഒരാഴ്ച്ച സമയം വേണമെന്നതാണ് സത്യം! അതു തന്നെ, ആ സത്യം നമ്മളെ തേടിവരില്ല, തേടിപിടിക്കേണ്ടിവരുന്നു എന്നതാണ് വര്‍ത്തമാന വാര്‍ത്തകള്‍ നമ്മോട് പറയുന്നത്!