വാര്‍ത്തകള്‍ വായിക്കുന്നത് ‘റോബോട്ട്’..!!!

11

Japan-researchers-unveil-news-reading-robots

ജപ്പാനിലെ ടോക്യോ മ്യൂസിയത്തിലാണ് വാര്‍ത്ത വായിക്കുന്ന റോബോട്ടുകളെ അവതരിപ്പിച്ചിരിക്കുന്നത്. ജപ്പാനിലെ റോബോട്ട് നിര്‍മാണ വിദഗ്ദനും ഒസാക്ക യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ഹിറോഷി ഇഷിഗുറോയാണ് റോബോര്‍ട്ടിന് രൂപം നല്‍കിയത്.

സിലിക്കണ്‍ നിര്‍മ്മിത ചര്‍മ്മവും കൃത്രിമ മസിലോടു കൂടിയതുമായ സ്ത്രീ രൂപത്തിലുള്ള റോബോട്ടുകള്‍ ഇനി ടെലിവിഷന്‍ വാര്‍ത്തകള്‍ വായിക്കും. ഇവയ്ക്ക് കൊഡൊമോറോയ്ഡ് എന്നും ഒട്ടൊണാറോയ്ഡ് എന്നും പേര് നല്‍കിയിട്ടുമുണ്ട്.

സ്ത്രീകളുടേയും പുരുഷന്മാരുടേയും ശബ്ദത്തില്‍ സംസാരിക്കാന്‍ കഴിയുന്ന ഇവയ്ക്ക് ചെറിയൊരു ഇടറല്‍ പോലുമില്ലാതെ കഠിനമായ പദങ്ങള്‍ പോലും നിഷ്പ്രയാസം സംസാരിക്കാന്‍ സാധിക്കും.

വാല്‍കഷണം : ഇവ പ്രവര്‍ത്തനത്തില്‍ വന്നാല്‍ വാര്‍ത്ത അവതാരകര്‍ക്കിനി ജോലിയില്ലാതെ വീട്ടില്‍ തന്നെയിരിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്..!!!

 

Write Your Valuable Comments Below