Share The Article

01ഭാരത ക്രൈസ്തവ സഭയുടെ തനതായ പാരമ്പര്യവും മൂല്യങ്ങളും ഭാരതീയ സംസ്‌കാരങ്ങളോടു ചേര്ത്ത് നിര്‍ത്തിയാണ് വിശ്വാസികള്‍ പാലിക്കുന്നത്. നമ്മുടെ നേതാക്കള്‍ പക്വമതികളും പ്രതികരണങ്ങളില്‍ മിതത്വമുള്ളവരും പ്രതിഭ ശാലികളും ആയിരുന്നതിനാല്‍ ഇതര മതങ്ങളുടെ വിശ്വാസികള്‍ അവരെ ബഹുമാനിച്ചിരുന്നു. പരിസ്ഥിതി പഠന നിര്‍ദെശങ്ങളിലുള്ള തദ്ദേശവാസികളുടെ ആശങ്കകള്‍ ചിലതെല്ലാം വ്യക്തമാക്കേണ്ടതുണ്ട് പക്ഷെ മലയോര മേഖലകളില്‍ ഇക്കഴിഞ്ഞ ദിനങ്ങളില്‍ നടന്ന സമര പരിപാടികളില്‍ അനുവര്ത്തിക്കപ്പെട്ട ചില രീതികള്‍ തികച്ചും പ്രകൃതമായിരുന്നു എന്ന് പറയാതെ വയ്യ.

മാധവ് ഗാഡ്ഗില്‍,കസ്തൂരി രംഗന്‍ തുടങ്ങിയവര്‍ വെറും രാഷ്ട്രീയ നേതാക്കളല്ല രാജ്യത്തിന്റെ ശാസ്ത്ര പുരോഗതിക്കായ് ജീവിതം സമര്പ്പിച്ചവരാണ്. പഠന റിപ്പോര്‍ട്ടുകള്‍ സമര്പ്പിക്കുക എന്നാ ചുമതല നിറവേറ്റുക എന്നതിനപ്പുറം ഏതെങ്കിലും സ്ഥാപിത താത്പര്യങ്ങള്‍ അവര്‍ക്കുണ്ടായിരുന്നതായി ആരോപിക്കപ്പെടുന്നില്ല എന്ത് തന്നെ ആയാലും പ്രതീതാത്മക ശവ മടക്കല്‍ തികഞ്ഞ നിക്രിഷ്ടത തന്നെ. സമര പന്തലുകളില്‍ ഉയര്ന്നു കേട്ട ചില മുദ്രാവാക്യങ്ങള്‍ തൊണ്ണൂറുകളിലെ കവല ചട്ടംബികളെ നാണിപ്പിക്കുന്നതായിരുന്നു. സമര നേതൃത്വം െ്രെകസ്തവ സഭ ഏറ്റെടുത്തപ്പോള്‍ സാമാന്യ മര്യാദകള്‍ പാലിക്കപ്പെടുമെന്നുണ്ടായിരുന്ന മുന്‍വിധികള്‍ എല്ലാം തകര്ന്നടിഞ്ഞു. സമരത്തിന്റെ രണ്ടാം ദിവസം അത്യാസന്ന നിലയിലുള്ള ഒരു കുട്ടിയെയുമായി എത്തിയ അംബുലന്‍സിനു വഴിയില്‍ നിരത്തിയ തടസങ്ങലെയെല്ലാം നീക്കി മുന്നേറുവാന്‍ ബുദ്ധിമുട്ടെണ്ടി വന്നു ആ ദിനങ്ങളില്‍ വലിയോരാപത്ത് സംഭവിച്ചിരുന്നെങ്കിലോ ? മലയോര നിവാസികളുടെ നന്മകള്‍ പോയ്‌പ്പോയോ ?

പ്രതിഷേധം നടത്താന്‍ എത്രയോ വഴികള്‍ നമ്മുടെ മുന്പിലുണ്ട് വ്യക്തിഹത്യ എന്നൊന്ന് ഒരു സമരത്തിന്റെയും ലക്ഷ്യമല്ല. പകരം വ്യക്തിയുടെ നയങ്ങളെ എതിര്ക്കുകയാവാം. പൊതു പ്രവര്ത്തനത്തിന് വേണ്ടി ജിവിതം മാറ്റിവയ്ക്കപ്പെട്ട ഒരു വ്യക്തിയെ എതിര്‍ക്കാം പ്രതിഷേധം അറിയിക്കാം പക്ഷെ അയാളുടെ വ്യക്തി സ്വാതന്ത്ര്യം തകര്ത്തുകൊണ്ടാവരുത്. അര്‍ഹാരയവര്‍ക്ക് ബാങ്കുകള്‍ ലോണ്‍ നല്കുവാന്‍ മടിക്കുന്നുണ്ടോ എങ്കില്‍ ആ ബാങ്കുകളിലുള്ള നമ്മുടെ നാട്ടുകാരുടെ നിക്ഷേപം മുഴുവനായി പിന്‍വലിച്ചു കൂടെ. ഭൂമിയുടെ രജിസ്‌ട്രേഷന്‍ തടസ്സപ്പെടുത്തെണ്ട ഒരു സാഹചര്യവും നിലവില്‍ ഇല്ലാത്തപ്പോള്‍ അത്തരം നിലപാടെടുത്ത ഉദ്യോഗസ്ഥനെ എതിര്‍ക്കാം നിയമ നടപടികള്‍ നടത്താം. മനുഷ്യന്‍ സമൂഹജീവിയാണ് പട്ടയം നേടുന്നത് നമ്മുടെ ഉടമസ്ഥാവകാശം ഉറപ്പിക്കും പക്ഷെ രാജ്യത്തോടും ലോകത്തോടും നിറവേറ്റേണ്ട കടമകള്‍ നമുക്ക് മറക്കാമോ ? .

എന്താനുവേണ്ടത് ?

  1. കൈ വശ ഭൂമിക്കു പട്ടയം (എന്നുമുതല്‍ കൈവശം ഉള്ള ഭൂമിക്കാണ് പട്ടയത്തിനായി ആവശ്യപ്പെടേണ്ടത് ?(ഉത്തരം നല്‌കെണ്ടിയിരിക്കുന്നു ).
  2. കന്നുകാലികളെയും മൃഗങ്ങളെയും വളര്‍ത്തുന്നതില്‍ നിഷ്‌കര്‍ഷകള്‍ വ്യക്തത ആവശ്യം( ആവശ്യപ്പെടേണ്ടത് കന്നുകാലികളുടെ ഉടമസ്ഥര്‍ക്ക് സൗജന്യമായി ബയോ ഗ്യാസ്പ്ലന്റുകള്‍ )
  3. ജൈവ കൃഷി രീതി (മികച്ച ജൈവ കൃഷിരീതി ആരു എപ്പോള്‍ നിര്‍ദേശിക്കും ആശ്രയിക്കേണ്ടത് വര്‍ഷത്തില്‍ ഒരിക്കല്‍ പ്പോലും കൃഷിക്കാരുടെ കൃഷിയിടം സന്ദര്ഷിക്കാത്ത കൃഷിവകുപ്പ് ഉദ്യോഗസ്ത്തരെയോ?)
  4. പരിസ്ഥിതി ആഖാധ പഠനം (സമയ ബന്ധിതമായി ഒരു കാര്യം പൂര്ത്തിയാക്കിയ ചരിത്രം ഇക്കാര്യത്തില്‍ ഇല്ല പരിസ്ഥിതി ആഖാദ പഠനം എത്ര നാള്‍ക്കുള്ളില്‍ നടത്തുവാന്‍ കഴിയും വ്യക്തത ആവശ്യം )
  5. ഖനനം നിര്ത്തലാക്കുമ്പോള്‍ (മണല്‍,കല്ല് തുടങ്ങിയവ മേഖലക്ക് പുറത്ത് നിന്ന് എത്തിക്കുമ്പോള്‍ ഉണ്ടാവുന്ന അധിക ചെലവ് ആര് നല്കും സാധാരണക്കാരന്റെ വീടെന്ന സ്വപനം പൂവണിയിക്കാന്‍ ആരു സഹായിക്കും )
  6. ബദല്‍ നിര്മ്മാണ രീതികള്‍ ( പരിസ്ഥിതി സൌഹൃദ നിര്‍മ്മാണത്തിനുള്ള സാങ്കേതികത ആര് എപ്പോള്‍ നല്കും എല്ലായ്‌പോഴും പരീക്ഷണങ്ങള ആവുമോ അരങ്ങേറുക )
  7. ആധുനികതയെ ഹരിത ലോകത്തേക്ക് വഴി തിരിച്ചു വിടുമ്പോള്‍ വില്പ്പനച്ച്ചരക്കാവുന്ന കാര്‍ബണ്‍ ക്രെടിട്ടിന്റെ അവകാശി പ്രദേശ വാസി തന്നെയോ ?

വനത്തെയും വന്യജീവികളെയും കാത്തു സൂക്ഷിക്കുന്ന ജനതയ്ക്ക് നല്കാന്‍ എന്ത്തുണ്ട് നിങ്ങളുടെ കയ്യില്‍ ചോദിക്കാം നമുക്ക് ലോകത്തോട് .ഭൂഗര്ഭ ജലം തേടി എത്ര ആഴത്തില്‍ നമുക്ക്കാ കുഴിക്കുവാനാവും ?രണ്ടു തലമുറകള ക്കപ്പുറം മരുഭൂമി വല്ക്കരിക്കപ്പെട്ടത്തിന്റെ പേരില് വരും തലമുറയുടെ ശാപം ഏറ്റുവാങ്ങണോ?.മനുഷ്യക്കുഞ്ഞുങ്ങള്‍ക്ക് പകരം മാംസ പിന്ധങ്ങളെ പ്രസവിക്കാന്‍ നമുക്ക് തലമുറകളെ തള്ളിവിടണോ? .പരിസ്ഥിതി വാദികള്‍ക്ക് ഭ്രഷ്ട് കല്പ്പിച്ചു വിത്തെടുത്തു കുത്തണോ? ചിന്തിക്കുക