വിദ്യാര്‍ത്ഥി രാക്ഷ്ട്രീയം ഒരു വിമര്‍ശന പഠനം

8

01

രക്ഷിതാക്കള്‍ കുട്ടികളെ വിദ്യാലയങ്ങളില്‍ അയക്കുന്നത് പഠിക്കുവാന്‍വേണ്ടിയാണ്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ രാക്ഷ്ട്രീയത്തിന്റെ പേരില്‍ അനാവശ്യ സമരങ്ങള്‍ ചെയ്തു ഹാജര്‍ കുറയ്ക്കുന്നു. വിദ്യാലയങ്ങളില്‍രാക്ഷ്ട്രീയത്തിന്റെ പേരില്‍ ചേരിതിരിവ് ഉണ്ടാകുമ്പോള്‍ അത് വിദ്യാര്‍ത്ഥികളുടെപഠനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഒരേ ക്ലാസ്സില്‍ ഒരേ ബെഞ്ചില്‍ ഇരുന്നുപഠിക്കുന്ന വിദ്യര്‍ത്ഥികള്‍ രാക്ഷ്ട്രീയത്തിന്റെ പേരില്‍ കലഹിക്കുന്നു.എന്താണ് തന്റെ പാര്‍ട്ടിയുടെ ആശയം എന്നു പല വിദ്യര്‍ത്ഥികള്‍ക്കും മനസിലാകുന്നത് വര്‍ഷങ്ങള്‍ കഴിയുമ്പോഴാണ്. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ പറയുന്ന പൊള്ളയായ വാക്കുകളില്‍ ആവേശഭരിതരായി പലരും രാക്ഷ്ട്രീയത്തില്‍ കടക്കുന്നു.

വിദ്യാര്‍ത്ഥികള്‍ രാക്ഷ്ട്രീയ ബോധം ഉള്ളവരാകണം എന്നാല്‍ ഇവിടെ അവരത് അനാവശ്യ സമരത്തിലൂടെ ദുര്‍വിനിയോഗം ചെയ്യുന്നു. വിദ്യാലയങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പാര്‍ട്ടിയുടെ കൊടിമരം ആരോനശിപ്പിച്ചു എന്ന പേരില്‍ വിദ്യര്‍ത്ഥികള്‍ തങ്ങളില്‍ അടിക്കുന്നു. വ്യക്തമായതെളിവില്ലാതെ സുഹൃത്തുക്കള്‍ തമ്മില്‍ തല്ലുന്നു. കൊടിമരം നശിപ്പിക്കുന്നത്മിക്കവാറും വിദ്യര്‍ത്ഥികളായിരിക്കില്ല. സമരങ്ങള്‍ ഉണ്ടാക്കാനുള്ള അല്ലെങ്കില്‍ വിദ്യാര്‍ത്ഥികളെ തങ്ങളില്‍ അടിപ്പിക്കാനുള്ള ചില ദുഷ്ട ശക്തികളുടെ ഒരു മാര്‍ഗം മാത്രമാണ് ഇതെല്ലാം.വിദ്യാര്‍ത്ഥികള്‍ക്ക് സമരത്തിന് വേണ്ട ആശയങ്ങള്‍ പോലും പറഞ്ഞു കൊടുക്കുന്നത് രാക്ഷ്ട്രീയ പാര്‍ട്ടിക്കാരാണ്. പഠിക്കാന്‍ പോകുന്ന വിദ്യര്‍ത്ഥികളുടെ കയ്യില്‍പാര്‍ട്ടി കൊടിയും കൊടുത്തു അവര്‍ സമരത്തിന് അയക്കുന്നു.

വിദ്യാലയങ്ങളില്‍ രാക്ഷ്ട്രീയം ഉള്ളത് കൊണ്ടാണ് പല ആനുകൂല്യങ്ങളുംലഭിക്കുന്നതെന്ന് പല പ്രമുഖ പാര്‍ട്ടി നേതാകളും വിദ്യാര്‍ത്ഥികളെ പറഞ്ഞു തെറ്റിധരിപ്പിക്കുന്നു. സ്വന്തം സ്ഥാനം ഉറപ്പിക്കുക മാത്രമാണ് നേതാകളുടെ ലക്ഷ്യം.വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുക നേടി എടുത്തവ സംരക്ഷിക്കുക എന്നത് രാക്ഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്തം ആണ് അതിനുവിദ്യാര്‍ത്ഥികള്‍ സമരം ചെയ്യേണ്ട ആവശ്യമില്ല. കേരളത്തിലെ പ്രമുഖ രാക്ഷ്ട്രീയ പാര്‍ട്ടികളായസി.പി.എം, സി.പി.ഐ,കോണ്‍ഗ്രസ്, ബി.ജെ.പ്പി, മുസ്ലിംലീഗ് തുടങ്ങിയ എല്ലാരാക്ഷ്ട്രീയ പാര്‍ട്ടികള്‍ക്കുംവിദ്യാര്‍ത്ഥി സംഘടനകളുണ്ട്. ഇവരുടെയെല്ലാം ഉദ്ദേശം കുട്ടികളില്‍രാക്ഷ്ട്രീയ ബോധം ഉള്ളവരാക്കുക എന്നുള്ളതല്ല മറിച്ചു തങ്ങള്‍ക്കു ഒരു വോട്ട് കൂട്ടുകയെന്നുള്ളതാണ്. വിദ്യാര്‍ത്ഥിരാക്ഷ്ട്രീയമിലെങ്കില്‍ ജാതിമത വര്‍ഗീയതയുടെ പേരില്‍ വിദ്യര്‍ത്ഥികള്‍തമ്മിലടിക്കും എന്ന് പറയുന്നവരുണ്ട്. എന്നാല്‍ എ.ബി.വി.പ്പി യും എംഎസ്സ്എഫ്എല്ലാം വിദ്യാലയങ്ങളില്‍ നിലനില്‍ക്കുന്ന പാര്‍ട്ടിയാണ്. വിദ്യാലയങ്ങളില്‍ഇലെക്ഷന്‍ ദിവസം വോട്ട് ചെയ്‌തെങ്കില്‍ മാത്രമേ ആ ദിവസത്തെ ഹാജര്‍ലഭിക്കുകയുള്ളു. ഹാജര്‍ ലഭിക്കുന്നതിനു വേണ്ടി പല വിദ്യാര്‍ത്ഥികളുംവോട്ട് ചെയ്യാന്‍നിര്‍ബന്ധിതരാകുന്നു.

രാക്ഷ്ട്രീയമില്ലാതെ രാക്ഷ്ട്രമില്ല എന്നുള്ളത് സത്യമാണ്. നമ്മള്‍ ഇന്നനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യത്തിനും അടിസ്ഥാനം രാക്ഷ്ട്രീയം തന്നെയാണ്എന്നാല്‍ അതിനുവിദ്യാലയങ്ങളില്‍ ഇലെക്ഷന്‍ നടത്തേണ്ട ആവശ്യമില്ല. വിദ്യാര്‍ത്ഥികളെരാക്ഷ്ട്രീയ ബോധമുല്ലവരാക്കാന്‍ വേറെ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. അതിനൊരു ഉദാഹരണമാണ് ഭാരത സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ നാഷണല്‍ സര്‍വ്വീസ് സ്‌കീം അഥവാ എന്‍. സി.സി.1969ല്‍ ആണ് ഇത് ആരംഭിച്ചത്. വിദ്യാര്‍ത്ഥികളുടേയും യുവജനങ്ങളുടേയും ഇടയില്‍ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളര്‍ത്താന്‍ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്.

Write Your Valuable Comments Below