വിദ്യാര്‍ഥികള്‍ സൂക്ഷിക്കുക: ഇനി കോപ്പിയടി തടയുവാനും ഡ്രോണുകള്‍

china_exam_boolokam
സംഗതി നമ്മുടെ ഇന്ത്യയില്‍ അല്ല കേട്ടോ. കാര്യം യു.പി.യിലെ വിവാദ കോപ്പിയടി ഫോട്ടോ ഇന്ത്യക്ക് ഒരുപാട് നാണക്കേട് ഉണ്ടാക്കിയെങ്കിലും നമ്മള്‍ അതിനൊക്കെ ഒരു ശാശ്വതപരിഹാരം കണ്ടുപിടിക്കുമ്പോഴേയ്ക്കും ഇനിയും വര്‍ഷങ്ങള്‍ കഴിയും. ഇത് ചൈനയിലാണ് നടക്കുന്നത്. കറങ്ങുന്ന ക്യാമറയെ കബളിപ്പിച്ചു കോപ്പിയടിക്കുവാന്‍ കുട്ടികള്‍ പഠിച്ചുതുടങ്ങിയത്രേ. അപ്പോളാണ്, എങ്കില്‍ പറന്നുനടക്കുന്ന ക്യാമറകള്‍ ഉപയോഗിക്കാം എന്ന് തീരുമാനം വന്നത്. എന്തായാലും, ചൈനയിലെ വിരുതന്മാര്‍ ഇനി സകല അടവും പയറ്റുകതന്നെ വേണം, എന്തെങ്കിലും കള്ളത്തരം കാണിക്കണമെങ്കില്‍.

ചൈനയിലെ എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്കുള്ള പ്രവേശനപരീക്ഷ ഉടന്‍ തന്നെ നടക്കാനിരിക്കെയാണ് ഈ പുതിയ ‘തിരിച്ചടി’. ചൈനയിലെ ഏറ്റവും കടുപ്പമേറിയ മത്സരപ്പരീക്ഷ ആയാണ് ഇത് കണക്കാക്കപ്പെടുന്നത്. എളുപ്പവഴികള്‍ കാണിച്ചു കടന്നുകൂടുന്ന വിരുതന്മാര്‍ നന്നായി പഠിച്ചു പരീക്ഷ എഴുതുന്നവര്‍ക്ക് ഒരു പ്രശ്‌നം തന്നെയാണ് ഇപ്പോഴും. ഈ പ്രശ്‌നത്തിന് ഒരു ശാശ്വതപരിഹാരം കാണുവാന്‍ ഇത്തവണയെങ്കിലും പറ്റും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

 

https://youtu.be/ms0qUA9KG00