ലോകത്ത് വളരെ കുറച്ചു പേര്‍ മാത്രം കണ്ടിട്ടുള്ള വിസ്മയം ജനിപ്പിക്കുന്ന വിനോദ കേന്ദ്രങ്ങള്‍

Downloads

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏറ്റവും പ്രശസ്തിയാര്‍ജ്ജിച്ച സ്ഥലമാണ് ഇന്ത്യ. ഒട്ടനവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്ള ഇന്ത്യയില്‍, വിദേശികളടക്കം പലരും സന്ദര്‍ശനം നടത്തുന്നു. ഇന്ത്യയിലെ വരുമാനത്തിന്റെ ഏറിയ പങ്കും വിനോദസഞ്ചാരം വഴി ലഭിക്കുന്നതാണ്.

പക്ഷെ ലോകത്തില്‍ ഏറ്റവും കുറവ് ആളുകള്‍ വരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളും ഉണ്ട്, അവയേതൊക്കെ ആണെന്ന് നോക്കാം..

1. തുവാളു

tuvalu 0

സൗത്ത് പസിഫിക് മഹാ സമുദ്രത്തിലെ ഒരു ചെറിയ ദ്വീപ്‌ ആണ് തുവാളു. ലോകത്തില്‍ ഏറ്റവും കുറച്ച് ആളുകള്‍ എത്തിച്ചേരുന്ന സ്ഥലമാണ്‌ ഇത്. ആഗോളതാപനം കാരണം ഇനി അധിക കാലം ഈ ദ്വീപ്‌ ഭൂമുഖത് ഉണ്ടാകില്ല എന്നാണ് പറയപ്പെടുന്നത്‌. ഏകദേശം 1100 പേരാണ് ഒരു വര്‍ഷം ഇവിടെ എത്തിച്ചേരുന്നത്.

 2. കിരിബാത്തി

kiribati parliament house tarawa

ക്രിസ്മസ് ഐലന്റ് എന്നറിയപ്പെടുന്ന ഏകദേശം 3900 വരുന്ന സഞ്ചാരികള്‍ പ്രതിവര്‍ഷം എത്തിച്ചേരുന്ന കേന്ദ്രമാണ് കിരിബാത്തി . ഏറ്റവും ആദ്യം പുതു വര്‍ഷം ആഘോഷിക്കുന്ന സ്ഥലമാണ്‌ കിരിബാത്തി.

3. താജിക്കിസ്ഥാന്‍

tajikistan 3192 600x450

സന്ദര്‍ശിക്കാന്‍ വിസ അനുമതി കിട്ടാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യമാണ് താജികിസ്ഥാന്‍ എങ്കിലും വിസ സംഘടിപ്പിച്ചാല്‍ ഒരു നഷ്ടവും വരില്ലന്നു ഇവിടെ പോയവര്‍ സാക്ഷ്യപ്പെടുത്തുന്നു. വ്യത്യസ്ഥ സംസ്കാരങ്ങളുടെ കരസ്പര്‍ശമേറ്റ മണ്ണാണ് ഈ താജികിസ്ഥാന്‍. ഇപ്പോള്‍ 4000 പേര്‍ ഇവിടേക്ക് കഷ്ടപ്പെട്ട് എത്തുന്നുണ്ട്.

 4.മാര്‍ഷല്‍ ഐലന്റ്സ്

marhsall

വിനോദ സഞ്ചാരികളില്‍ നിന്നും ഒറ്റപ്പെട്ടു കിടക്കുന്ന പസിഫിക് മഹാ സമുദ്രത്തിലെ ദ്വീപുകള്‍. വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ അഭാവം തന്നെയാണ് മുഖ്യ കാരണം. എങ്കിലും 6000 പേരൊക്കെ വര്‍ഷത്തില്‍ ഇവിടെ അവധി ആഘോഷിക്കാറുണ്ട്.

 5. മോള്‍ഡോവ

moldove

യൂറോപ്പിലെ ഏറ്റവും പാവപ്പെട്ട രാജ്യമാണ് മോള്‍ഡോവ. എന്നിരുന്നാലും ഏറ്റവും വലിയ വൈന്‍ സെല്ലാര്‍ കോമ്പ്ലെക്സ് ഉള്ള രാജ്യമാണ് ഇവിടം. 7000 സഞ്ചാരികള്‍ മാത്രമേ പ്രതിവര്‍ഷം ഇവിടെയെത്തിച്ചേരാറുള്ളൂ.

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ബൂലോകം ട്രാവല്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക..