Share The Article

new

ഇന്ത്യ ഏത് കളി ജയിച്ചാലും ആ കളിയില്‍ ഉപയോഗിച്ച സ്റ്റമ്പ് ഊരി കൊണ്ട് പോകുന്നത് ഇന്ത്യന്‍ നായകന്‍ ധോണിയുടെ ഒരു ശീലമാണ്. ഇങ്ങനെ അദ്ദേഹം കൊണ്ട് പോയ സ്റ്റമ്പുകളുടെ കണക്ക് എടുത്താല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഒരു വലിയ മുറി നിറഞ്ഞു  കവിഞ്ഞു കാണും. എന്തിനാണ് ധോണി എങ്ങനെ ജയിക്കുന്ന കളികളില്‍ നിന്നുള്ള സ്റ്റമ്പുകള്‍ ഊരി കൊണ്ട് പോകുന്നത്?

ധോണിയുടെ സ്റ്റമ്പു ശേഖരണത്തിന്റെ രഹസ്യം അദ്ദേഹം തന്നെ പുറത്തുവിട്ടിരിക്കുകയാണ്.

ക്രിക്കറ്റില്‍ നിന്നും വിരമിച്ചശേഷം തന്റെ കളികളിലെ ജയത്തെക്കുറിച്ച് ഓര്‍മിക്കാനാണത്രെ ധോണി സ്റ്റമ്പുകള്‍ ശേഖരിക്കുന്നത്. ഓരോ സ്റ്റമ്പിലും ടൂര്‍ണമെന്റിനെ കുറിച്ചും സ്‌പോണ്‍സര്‍മാരെ കുറിച്ചും രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ഏതു കളിയിലെ സ്റ്റമ്പ് ആണിതെന്ന് താന്‍ തിരിച്ചറിയാന്‍ ശ്രമിക്കുമെന്ന് ധോണി പറഞ്ഞു.

പക്ഷെ, ഇക്കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ ഏഴ് തുടര്‍വിജയങ്ങള്‍ സ്വന്തമാക്കിയെങ്കിലും ധോണിക്ക് ഒരു സ്റ്റമ്പുപോലും ശേഖരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ ജയത്തിനുശേഷം ധോണി സ്റ്റമ്പ് സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും അമ്പയര്‍ വിലക്കുകയായിരുന്നു. വന്‍ വിലയുള്ള എല്‍ഇഡി സ്റ്റമ്പുകളായതിനാലാണ് അമ്പയര്‍മാര്‍ സ്റ്റമ്പ് ശേഖരണം വിലക്കിയത്.