വിലകുറഞ്ഞ ആകര്‍ഷകമായ വിന്‍ഡോസ് ഫോണുകള്‍ പുറത്തിറക്കാന്‍ സാംസങ്ങ് ഒരുങ്ങുന്നു

17

xl_Samsung_OmniaW_3_624

വിന്‍ഡോസ് ഒ.എസ് അധിഷ്ഠിത സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കുവാന്‍ കൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ സാംസങ്ങ് ഒരുങ്ങുന്നു. സാംസങ്ങ് ഫോണുകളില്‍ വിന്‍ഡോസ് 8.1 ഒ.എസ്സിന്റെ സ്റ്റബിലിറ്റി പരിശോധിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബഡ്ജറ്റ് വിന്‍ഡോസ് ഫോണുകളായിരിക്കും സാംസങ്ങ് പുറത്തിറക്കുക. വിന്‍ഡോസ് ഫോണുകളെ കൂടുതല്‍ ജനപ്രീയമാക്കുവാന്‍ ഇത് സഹായിക്കും.

നിലവില്‍ സാംസങ്ങും മൈകോസോഫ്റ്റും തമ്മില്‍ നിരവധി നിയമ പോരട്ടങ്ങള്‍ നടക്കുന്നുണ്ട്.ഇതാണ് വിന്‍ഡോസ് ഫോണ്‍ അവതരണത്തില്‍ നിന്ന് സാംസങ്ങിനെ പിന്നോട്ട് വലിയ്ക്കുന്നത്. ഇരുവരുംതമ്മില്‍ കേസ് ഒത്തുതീര്‍പ്പാകുകയാണെങ്കില്‍ ഈ വര്‍ഷത്തോടെ തന്നെ സാംസങ്ങ് വിന്‍ഡോസ് ഫോണുകള്‍ പുറത്തിറങ്ങും.

പലിശയുള്‍പ്പടെ 6,184 കോടി രൂപ സാംസങ്ങില്‍ നിന്ന് പേറ്റന്റ് ലംഘനത്തിന് മൈക്രോസോഫ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. വിപണിയിലെ സ്വാധീനം നഷ്ടപ്പെടുന്നതാണ് പുതിയ ചിന്തകളിലേക്ക് സംസങ്ങിനെ നയിക്കുന്നത്. ഏറ്റവും ഒടുവില്‍ കമ്പനി അവതരിപ്പിച്ച ടൈസണ്‍ ഒ.എസ് പരാജയപ്പെട്ടിരുന്നു.

Write Your Valuable Comments Below