Share The Article

11988262_481069792066794_1086806892848000314_n

മലയാള സിനിമയില്‍ ജീത്തു ജോസഫ്‌ എന്നാ പേര് പ്രശസ്തമായാത് ദൃശ്യം എന്നാ സൂപ്പര്‍ മെഗാ ഹിറ്റ്‌ മോഹന്‍ ലാല്‍ ചിത്രത്തിന് ശേഷമാണ്. ഈ ചിത്രം തീയറ്ററുകളില്‍ ഒരു തരംഗമായി മാറിയപ്പോള്‍ അതിന്റെ സംവിധായകന്‍ ജീത്തു ജോസഫും സൂപ്പര്‍ സംവിധായകനായി മാറി. ജോര്‍ജ്ജുട്ടി എന്നാ കഥാപാത്രമായി മോഹന്‍ലാലും നായകനെ ഏത് വിധേനെയും തകര്‍ക്കാന്‍ നടക്കുന്ന വില്ലന്‍ പോലീസുകാരനായി കലാഭവന്‍ ഷാജോണും ഈ ചിത്രത്തില്‍ നിറഞ്ഞു നിന്നു.

ജീത്തുവിന്റെ ആദ്യ സംവിധാന സംരഭമല്ല ദൃശ്യം. ഈ ചിത്രത്തിന് മുന്‍പും അദ്ദേഹം ചില സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. ഈ സിനിമകള്‍ളില്‍ എല്ലാം തുടര്‍ന്ന് വരുന്ന ഒരു പ്രത്യേകതയുമുണ്ട്, അദ്ദേഹത്തിന്റെ സിനിമകളില്‍ വില്ലന്മാര്‍ ഒടുക്കാത്ത കോമഡി പറയും, കോമഡി കൊണ്ട് കഞ്ഞി കുടിച്ചിരുന്നവര്‍ അവാര്‍ഡ്‌ വിന്നിംഗ് വില്ലന്മാര്‍ ആയി മാറും…

ജീത്തു ജോസഫിന്റെ ആദ്യ ചിത്രമായ  ഡിറ്റക്ടിവ് മുതല്‍ അദ്ദേഹത്തിന്റെ ഈ ശീലം വ്യക്തമാണ്. സുരേഷ് ഗോപി ഡബിള്‍ റോളില്‍ എത്തിയ ഈ ചിത്രത്തില്‍ കലാഭവന്‍ പ്രജോദ് ആണ് വില്ലന്‍. അതുവരെ സ്ഥിരം കല്യാണ ചെറുക്കന്‍ വേഷങ്ങളില്‍ അല്ലെങ്കില്‍ ചെറിയ കോമഡി വേഷങ്ങളില്‍ മാത്രം കണ്ടിരുന്ന പ്രജോധിനെ ഈ ചിത്രത്തിലെ ട്വിസ്റ്റ്‌ വില്ലനാക്കി മാറ്റിയായിരുന്നു ജീത്തുവിന്റെ തുടക്കം.

മലയാളത്തിലെ പ്രമുഖ ചാനലായ മഴവില്‍ മനോരമയിലെ ഏറെ ജനപ്രീതിയുള്ള സറ്റയര്‍ പ്രോഗ്രാം ആണ് മറിമായം. ഈ പരിപാടിയിലെ “ലോലിതന്‍” എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചു ഏറെ ജനശ്രദ്ധയാകര്‍ശിച്ച എസ്.പി ശ്രീകുമാറിനായിരുന്നു അടുത്ത ചാന്‍സ്. മറിമായത്തില്‍ തന്റെ സിഗ്നേച്ചര്‍ ചിരി ചിരിച്ചു ആളുകളെ വശത്താക്കിയ ലോലിതന്‍ അഥവാ എസ്.പി ശ്രീകുമാര്‍ ജീത്തുവിന്റെ രണ്ടാമത്തെ സിനിമയായ മെമ്മറീസ്സില്‍ വില്ലനായി. പ്രിഥ്വിരാജ് എന്നാ നടന്റെ വ്യത്യസ്ത രൂപവും ഭാവവും കണ്ട ചിത്രത്തില്‍ അദേഹത്തോട് പൂര്‍ണമായും ഒത്തു നില്‍ക്കുന്ന വില്ലനായി മാറാന്‍ ലോളിതന് സാധിച്ചു. ക്ലൈമാക്സില്‍ കുറച്ചു സൈക്കോയായി മാറുന്ന വില്ലന്‍. ഇതിലെ അദ്ദേഹത്തിന്റെ “സൈക്കോളോജിക്കല്‍ മൂവ്” എന്നാ ഡയലോഗ പിന്നെ ഏറെ ഹിറ്റ്‌ ആവുകയും ചെയ്തു. എപ്പോഴും ചിരിക്കുകയും മറ്റുള്ളവരെ അതിലൂടെ ചിരിപ്പിക്കുകയും ചെയ്‌തോണ്ടിരുന്ന ലോലിതനെ ക്രൈം ത്രില്ലെര്‍ മൂവിയിലെ വില്ലന്‍ ആക്കി ജീത്തു വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു എന്ന് തന്നെ പറയാം.

അതു കഴിഞ്ഞായിരുന്നു ദ്രിശ്യതിന്റെ വരവ്. അതുവരെ കണ്ടതെല്ലാം സാമ്പിള്‍, യഥാര്‍ഥ വെടികെട്ടു അപ്പോള്‍ വരുന്നുണ്ടായിരുന്നത്തെയുള്ളൂ. അങ്ങനെ ദൃശ്യം എത്തി. സ്ഥിരം ക്ലീഷേ കോമഡി കഥാപാത്രങ്ങള്‍ ചെയ്തു നടന്ന ഷാജോണെ ദ്രിശ്യത്തിലെ വില്ലന്‍ ആക്കി പടം കാണുന്ന എല്ലാവരുടെയും വെറുപ്പ് വാങ്ങികൊടുത്തു ബെസ്റ്റ് വില്ലന്‍ അവാര്‍ഡിന് അര്‍ഹനാക്കി.’ ഇതിലെ വില്ലന്‍ വേഷം തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും സുവര്‍ണ്ണമായ ഒന്നാക്കി മാറ്റാന്‍ ഷാജോണ്‍ എന്നാ കലാകാരന് സാധിച്ചു.

കോമഡി പറയുന്നവരെ കൊണ്ട് വില്ലത്തരം കാണിപ്പിച്ചു പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച ജീത്തുവിന്റെ അടുത്ത നോട്ടപുള്ളി ഹരീഷ് പെരടിയാണ്. വിശുദ്ധന്‍ എന്നാ ചിത്രത്തിലെ കറകളഞ്ഞ വില്ലന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നാ ചിത്രത്തിലെ പാര്‍ട്ടി സെക്രെട്ടറി. തന്റെ ശബ്ദവും, ഗാംഭീര്യവും കൊണ്ട് അഭിനയ മികവു തെളിയിച്ച വ്യക്തിയായ ഹരീഷാണ് ജീത്തുവിന്റെ അടുത്ത നോട്ടപുള്ളി. കോമഡിക്കാരെ വില്ലന്മാരാക്കിയ ജീത്തു, ഈ വില്ലനെ കൊണ്ട് കോമഡി പറയിപ്പികുമോ ഇല്ലെയോ എന്ന് അറിയാന്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ലൈഫ് ഓഫ് ജോസുട്ടി പുറത്തിറങ്ങുന്നത് വരെ കാത്തിരിക്കണം.

ഈ ആഴ്ച തന്നെ ചിത്രം തീയറ്ററുകളില്‍ എത്തും എന്നാണു ഇപ്പോള്‍ ലഭിക്കുന്ന വിവരം.