വിവാഹം; വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഒരുങ്ങി ‘ന്യൂജന്‍’ ഇന്ത്യ !

Spread the love

new

ഇന്ത്യ മാറുകയാണ്. തങ്ങള്‍ മാറുന്നതിനു അനുസരിച്ച് സംസ്ക്കാരത്തെയും ശീലങ്ങളെയും മാറ്റാനും നമ്മള്‍ ഒരുങ്ങുന്നു. ഇന്ത്യക്കാര്‍ അവരുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനമായി കാണുന്ന വിവാഹത്തെ കുറിച്ചുള്ള വിശ്വാസങ്ങളും നിയമങ്ങളും ഇതാ പൊളിച്ചു പണിയുന്നു, അല്ലെങ്കില്‍ പരിഷ്കരിക്കപ്പെടുന്നു.

വിവാഹം എന്നാ ആശയത്തെയും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന മറ്റു ചടങ്ങുകള്‍ക്കും വ്യത്യസ്തമായ ഒരു മുഖം നല്‍കിയുള്ള നിര്‍ദ്ദേശങ്ങളാണ് വനിത-ശിശുക്ഷേമ മന്ത്രാലയത്തിന് ഉന്നത തല സമിതി നല്‍കിയിരിയ്ക്കുന്നത്.

പുതിയ നിര്‍ദേശങ്ങള്‍ ഇവയാണ്…

1. വാക്കാല്‍ തലാഖ് ചൊല്ലിക്കൊണ്ടുള്ള വിവാഹ മോചനങ്ങള്‍ അംഗീകരിയ്ക്കാന്‍ ആവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നത തല സമിതി നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. തലാഖ് ചൊല്ലിയുള്ള വിവാഹ മോചനങ്ങള്‍ ഏകപക്ഷീയമായ നടപടിയാണെന്നും സമിതി പറയുന്നു. ഇതുവഴി വിവാഹ ബന്ധത്തിന്റെ സുരക്ഷിതത്വം തന്നെ ഭീഷണിയിലാകുമെന്നാണ് കണ്ടെത്തല്‍. തലാഖ് ചൊല്ലിക്കൊണ്ടുള്ള വിവാഹ മോചനങ്ങള്‍ നിരോധിയ്ക്കണമെന്നും സമിതി നിര്‍ദ്ദേശിയ്ക്കുന്നു

2. സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സ് ആണെന്നിരിയ്‌ക്കെ പുരുഷന്‍മാരുടേത് 21 ആകുന്നത് ശരിയല്ല. പുരുഷന്‍മാരുടെ വിവാഹ പ്രായം 18 വയസ്സ് ആക്കി നിജപ്പടുത്തണം എന്നും സമിതി നിര്‍ദ്ദശിയ്ക്കുന്നു.

3. ശൈശവ വിവാഹങ്ങള്‍ നിരോധിയ്ക്കുന്ന നിയമത്തില്‍ ഭേദഗതി വേണമെന്നും സമിതി ആവശ്യപ്പെടുന്നു.

4. രജിസ്റ്റര്‍ വിവാഹം ചെയ്യുന്നവര്‍ക്ക് എപ്പോഴും ഭീഷണിയാണ് രജിസ്ട്രാര്‍ ഓഫീസില്‍ ഒരുമാസം പതിച്ചുവയ്ക്കുന്ന നോട്ടീസ്. ഈ രീതി തന്നെ അവസാനിപ്പിയ്ക്കണം എന്നതാണ് മറ്റൊരു നിര്‍ദ്ദേശം. രജിസ്റ്റര്‍ വിവാഹത്തിനുള്ള നോട്ടീസിന്റെ കാലാവധി നിലവില്‍ 30 ദിവസമാണ്. ഇത് ഒരാഴ്ചയായി നിജപ്പെടുത്തണമെന്നും  നിര്‍ദ്ദേശമുണ്ട്.

5. ക്രിസ്തുമത വിശ്വാസികള്‍ക്ക് ഇപ്പോള്‍ വിവാഹ മോചനം ലഭിയ്ക്കണമെങ്കില്‍ രണ്ട് വര്‍ഷത്തെ സമയപരിധി വേണം. ഇത് ഒരു വര്‍ഷമായി കുറയ്ക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അഞ്ചു നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു, ഇനി അടുത്തത് മാധ്യമ വിചാരണ, പിന്നെ സോഷ്യല്‍ മീഡിയ യുദ്ധം, ഒടുവില്‍ ഒരു വിപ്ലവത്തിന് കൂടി അവസാനം…

 

Advertisements