Share The Article

sc

ജാര്‍ഖണ്ഡിലെ ധുംക സ്വദേശിനിയായ ഖുഷ്ബു കുമാരിയാണ് ആത്മഹത്യ ചെയ്തത്. സ്വന്തം വീട്ടില്‍ മൂത്രപ്പുര നിര്‍മിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാവത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഖുഷ്ബുവിന്റെ മരണത്തില്‍ കലാശിച്ചത്. ദുംകയിലെ എ.എന്‍.കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ഖുഷ്ബു..

വീട്ടില്‍ മൂത്രപ്പുര വേണമെന്ന് രണ്ടുവര്‍ഷമായി മകള്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു എന്ന് അമ്മ സഞ്ജു ദേവി പറഞ്ഞു. എന്നാല്‍,? മകളുടെ വിവാഹത്തിനായി ധനം സമ്പാദിക്കേണ്ടി വന്നതിനാല്‍ അച്ഛന്‍ ശ്രീപതി യാദവ് ഈ ആവശ്യം അംഗീകരിച്ചില്ല. അത്യാവശ്യ സമയത്ത് അപ്പൂപ്പന്റെ വീട്ടില്‍ പോയാണ് ഖുഷ്ബു പ്രാഥമിക കൃത്യങ്ങള്‍ നടത്തിയിരുന്നത്.നാലു മുറികളുള്ള വീടുണ്ടായിരുന്നിട്ടും ആ വീട്ടില്‍ മൂത്രപ്പുര മാത്രം ഉണ്ടായിരുന്നില്ല.

Advertisements