വീണ്ടും മോദിയുടെ മണ്ടത്തരം ; ഖുആര്‍നില്‍ അല്ലാഹ് കഴിഞ്ഞാല്‍ കൂടുതല്‍ ഉള്ള വാക്ക് ‘ഇല്‍മ്’ അല്ല

Spread the love

modi_cartoon_1

മുസ്ലീം മതഗ്രന്ഥത്തില്‍ പാണിത്യമുണ്ടെന്ന് തെളിയിക്കാന്‍ പ്രധാനംത്രി മോദിദി നടത്തിയ ശ്രമം പരിഹാസങ്ങള്‍ക്ക് വഴിമരുന്നിടുന്നു. വര്‍ഗീയ പ്രതിച്ഛായയുള്ള മോദി ന്യൂനപക്ഷ സ്വീകാര്യതയ്ക്ക് വേണ്ടി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ തിരിഞ്ഞു കുത്തുന്നത്.

ഇന്ന് നടന്ന ‘എഡ്യൂക്കേഷന്‍ ഓഫ് മുസ്ലീംസ്’ എന്ന പുസ്തക പ്രകാശനത്തിനിടേ ആയിരുന്നു മോദിക്ക് അബദ്ധം പിണഞ്ഞത്. ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ച വാക്ക് അല്ലാഹ് ആണെന്നും അല്ലാഹ് കഴിഞ്ഞാല്‍ പിന്നീട് അറിവ് എന്നര്‍ത്ഥം വരുന്ന ഇല്‍മ് ആണ് എന്നുമാണ് മോദി പറഞ്ഞത്. മാധ്യമങ്ങളുടെ മുമ്പില്‍ തന്റെ മറ്റു മതങ്ങളെ കുറിച്ചുള്ള തന്റെ അവഗാഹം വെളിപ്പെടുത്താനാണ് മോദി ഇത് പറഞ്ഞത്.

ഖുര്‍ആനില്‍ ഏറ്റവും ആവര്‍ത്തിച്ച വാക്ക് അല്ലാഹ് എന്നാണെങ്കിലും രണ്ടാമത് വരുന്ന പദം മോദി പറഞ്ഞത് പോലെ ഇല്‍മ് എന്നല്ല. ‘അല്ലാഹ്’ എന്ന പദം 2697 തവണയാണ് ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നത്. ഖാല(പറഞ്ഞു) എന്ന വാക്ക് 1618 തവണയാണ് ആവര്‍ത്തിക്കുന്നുണ്ട്. കാന (ആയിരുന്നു) എന്ന പദം 1358 തവണയും വിശ്വാസം എന്നര്‍ത്ഥം വരുന്ന ഈമാന്‍ എന്ന വാക്ക് 811 തവണയും വരുന്നു. പ്രധാനമന്ത്രിയുടെ വാക്കുകളിലെ മറ്റൊരു അബദ്ധം ഇല്‍മ് എന്ന പദം 800 തവണ ആവര്‍ത്തിക്കുന്നുണ്ട് എന്നാണ്. എന്നാല്‍ ഇല്‍മ് എന്ന പദം 779 തവണയാണ് വരുന്നത്.

ഖുര്‍ആനില്‍ കൂടുതല്‍ ആവര്‍ത്തിക്കുന്ന മറ്റു വാക്കുകള്‍
ആമന വിശ്വസിക്കുക 537
അലിമ അറിഞ്ഞു 382
ജഅല 340
കഫറ 289
ജാഅ 278

ഈ പ്രഭാഷണത്തിന് ശേഷം, മുസ്ലീം പണ്ഡിതരെ പോലും ഞെട്ടിച്ച മോദിയുടെ ഇസ്ലാമിക വായന എന്ന് ആഘോഷിച്ച മോദി ആരാധകര്‍ ഇപ്പോള്‍ എന്തു ചെയ്യുമെന്ന അവസ്ഥയിലാണ്. ഇതിന് മുമ്പും വാസ്തവ വിരുഹമായ കാര്യങ്ങള്‍ പറഞ്ഞ് മോദി പരിഹാസപാത്രമായിരുന്നു.