വൈകി ബാങ്ക് വിളിച്ചതിന് ബംഗ്ലാദേശ് സ്വദേശിയായ യുവാവിനെ വെടിവച്ചു കൊന്നു…

soudi-shot-bangladeshi

സൌദിയിലാണ് സംഭവം നടന്നത്. റിയാദില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഓര്‍ത്താവിയയിലെ പള്ളിയില്‍ സ്ഥിരമായി ബാങ്ക് വിളിച്ചിരുന്നത്‌ ബംഗ്ലാദേശിലെ ശരീയത്ത് പൂര്‍ ജില്ലയിലെ ഖോലപുര സ്വദേശിയായ മുഹമ്മദ്‌ റഫീക്ക് താജുല്‍ ഇസ്ലാമാണ്. ഇന്നലെ അസര്‍ നമസ്കാരം സമയം കഴിഞ്ഞും വിളിക്കാത്തതിനെ തുടര്‍ന്ന്‍ പള്ളിയിലെത്തിയ സ്വദേശി, ഇയാള്‍ പള്ളിയില്‍ എത്തിയില്ലെന്ന് കാണുകയും, അതില്‍ പ്രകോപിതനായ ഇയാള്‍ വെടിവെക്കുകയുമാണ് ഉണ്ടായത്. വെടിവച്ച സൗദി പൌരനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തിടുണ്ട്. ഇയാള്‍ മാനസിക അസ്വാസ്ഥ്യം ഉള്ളയാളണെന്ന സംശയം പോലീസ് പ്രകടിപ്പിച്ചു..

പ്രകോപനപരമായി വെടിയുതിര്‍ത്ത സൌദി പൌരന്റെ ആക്രമണത്തില്‍ ഒരിന്ത്യക്കാരനും പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ പരിക്കുകള്‍ സാരമുള്ളതല്ലെന്നും, ഇയാളെ ജ്മയിലെ കിംഗ്‌ ഖലീദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

റഫീഖിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ബംഗ്‌ളാദേശ് എംബസ്സിയിലെ ലേബര്‍ കൌണ്‍സില്‍ മുഹമ്മദ് സര്‍വാര്‍ ആലം വ്യക്തമാക്കി.