വൈവിധ്യത്തിനോപ്പം സോഷ്യല്‍ മീഡിയ അനിയന്ത്രിതവുമാണ് : ബി.ആര്‍.പി. ഭാസ്കര്‍

സോഷ്യല്‍ മീഡിയ വൈവിധ്യമാര്‍ന്നതാണ് അതെ സമയം അനിയന്ത്രിതവുമാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ശ്രീ. ബി.ആര്‍.പി. ഭാസ്കര്‍ അഭിപ്രായപ്പെട്ടു. അതെ സമയം ഓരോ വ്യക്തിയും ജേണലിസ്റ്റാണ് എന്ന ആശയമാണ് ഫിഫ്ത് എസ്റ്റേറ്റ്‌ മുന്നോട്ട് വെക്കുന്നതെന്ന് കേരള കൌമുദി ഡപ്പൂട്ടി എഡിറ്റര്‍ പി.പി. ജെയിംസ്‌ പറഞ്ഞു. ടെയ്ക്ക് വണ്‍ മീഡിയ ഫെസ്റ്റിന്റെ ആദ്യ ദിനത്തില്‍ നടന്ന മീഡിയ ഓണ്‍ ഫിഫ്ത് എസ്റ്റേറ്റ്‌ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു ചര്‍ച്ചയുടെ മൊഡറേറ്റര്‍ കൂടിയായ അദ്ദേഹം.

അച്ചടി മാധ്യമങ്ങളുടെ ആസന്ന മരണത്തിന് സാക്ഷ്യം വഹിക്കുന്ന കാലഘട്ടത്തെയാണ് നാം നിര്‍ഭാഗ്യവശാല്‍ അഭിമുഖീകരിക്കുന്നതെന്ന് ഇന്ത്യ ടുഡേ അസ്സോസിയെറ്റ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ പറഞ്ഞു.

ഫിസ്ത്‌ എസ്റ്റേറ്റിന്റെ ഗുണവും ദോഷവും നാം വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടതുണ്ടെന്നു ദി ഹിന്ദു സിറ്റി ബ്യൂറോ ചീഫ്‌ ഗൌരിദാസന്‍ നായര്‍ പറഞ്ഞു. വസ്തുതകള്‍ക്ക് വിരുദ്ധമായാണ് പലതും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നതെന്നു കേരള സര്‍വകലാശാല മുന്‍ മേധാവി എം. വിജയകുമാര്‍ പറഞ്ഞു.തുടര്‍ന്ന് ചാറ്റര്‍ ബോക്സ്‌, ഫേസ്‌ ലിഫ്റ്റ്‌, ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് തുടങ്ങിയ മല്‍സരങ്ങള്‍ നടന്നു.

സ്പെഷ്യല്‍ റിപ്പോര്‍ട്ടര്‍