Share The Article

ht_lax_proposal_sr_3_140212_16x9_992

ഗായികയായ മില തന്റെ ബന്ധുക്കളെ സന്ദര്‍ശിച്ച് തിരിച്ച് വന്നപ്പോള്‍ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയത് തന്റെ കൂട്ടുകാര്‍ ആയിരുന്നു. എസ്കലേറ്റര്‍ ഇറങ്ങിവന്ന മിലയെ സ്വീകരിച്ചത്, തന്റെ സുഹൃത്തും ബാന്ടിലെ അംഗവുമായ റിയയുടെ ഗാനമാണ്. 2 വരി ഗാനത്തിനുശേഷം വിരല്‍ ചൂണ്ടിയത് മുന്നോട്ട്. അടുത്തയാള്‍ ഗിത്താറുമായി വീണ്ടും അടുത്ത ഗാനം പാടി.

ഈ ഗാനങ്ങളെല്ലാം തന്റെ കാമുകന്‍ അവള്‍ക്കുവേണ്ടി എഴുതിയതാണെന്ന് അവള്‍ അറിഞ്ഞിരുന്നില്ല. അങ്ങിനെ ഗാനങ്ങള്‍ കോര്‍ത്തിണക്കി കൂട്ടുകാര്‍ ഓരോരുത്തരും അവളെ മുന്നോട്ട് നയിച്ചു. അവസാനം അവള്‍ കണ്ടത് തന്റെ കാമുകനായ ഓസ്റ്റിന്‍, പ്രണയഗാനവുമായി തനിക്കരികിലെക്ക് നടന്നുവരുന്നതാണ്. പതിയെവന്ന ഓസ്റ്റിന്‍ അവളെ ആശ്ലേഷിച്ച് ഗാനം തുടര്‍ന്നു. അവസാനം ഓസ്റ്റിന്‍ മിലയോട് ചോദിച്ചു, വില്‍ യു മാരി മി..?

സന്തോഷം കൊണ്ട് കാണികളുടെ കണ്ണുനിറയിച്ച ഒരു വ്യത്യസ്തമായ മാരേജ് പ്രൊപ്പോസല്‍. ഒന്ന് കണ്ടുനോക്കൂ..