Share The Article

 

 

 

 

 

 

 

 

 

ശബരിമലയിൽ ട്രാൻസ്ജെൻഡേർസ് നേരിട്ട അപമാനം സൂചിപ്പിക്കുന്നത് അവരെ സമൂഹവും ഭരണകൂടവും അംഗീകരിക്കുന്നില്ല എന്നതുതന്നെയാണ്. അവർക്കായി അനവധി പദ്ധതികൾ നടപ്പാക്കിയ ഈ സർക്കാരിൽ നിന്നുതന്നെ ആകുമ്പോൾ അത് ഗൗരവകരമായി കാണേണ്ടതുണ്ട്. ഒന്നുകിൽ ആണായി അല്ലെങ്കിൽ പെണ്ണായി മാത്രമേ മനുഷ്യൻ പാടുള്ളൂ എന്നാണ് ട്രാൻസ്ജെൻഡേർസിനെ പുരുഷവേഷം കെട്ടിക്കാൻ നിർബന്ധിച്ചവരുടെ മനോഭാവം. പുരുഷനായ വിഷ്ണു സ്ത്രീയായി വേഷമാറി മോഹിനി ആകുകയും ആ രൂപത്തിൽ വിജൃംഭിതനായ ശിവൻ അയ്യപ്പനെ വാർത്തെടുത്തു എന്നാണു കഥ. അയ്യപ്പൻ എന്ന പ്രതിഷ്ഠയുടെ സത്യം കാണാതെ ഈ മിത്തിനെ വാഴ്ത്തി അംഗീകരിക്കുന്നവരാണ് ഭൂരിഭാഗവും. ആ മിത്തിൽ അയ്യപ്പൻറെ അമ്മയ്ക്കുള്ള ലിംഗമാറ്റം അംഗീകരിക്കാൻ യാതൊരുപ്രശ്നവും ഇല്ല. ട്രാൻസ്ജെൻഡേർസിനെ പുരുഷവേഷം കെട്ടാൻ നിർബന്ധിക്കുന്നതിലൂടെ അവരുടെ ജനിതകപരമായ സ്വത്വത്തെ അംഗീകരിക്കാൻ തയ്യാറാകുന്നില്ല എന്നാണു മനസിലാക്കേണ്ടത്. നിങ്ങൾ ട്രാൻസ്ജെൻഡേർസാണ് ,യുവതികളെ പ്രവേശിപ്പിക്കാത്തതുപോലെ നിങ്ങളെയും സാധ്യമല്ല എന്ന് പറഞ്ഞു മടക്കി അയച്ചിരുന്നെങ്കിൽപ്പോലും പിന്നെയും ‘അന്തസുണ്ടായിരുന്നു’. ശബരിമലയിലേക്കു പോകാന്‍ തയാറെടുത്തു തമിഴ്നാട്ടില്‍നിന്ന് , ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനിതി (സ്ത്രീ) സംഘടനയുടെ നേതൃത്വത്തില്‍ 30 യുവതികള്‍ എത്തുന്നു. അവർക്കു സുരക്ഷനൽകാമെന്നും സർക്കാർ പറയുന്നു. ആ സുരക്ഷാ ഒരു പ്രഹസനം ആകുമെന്നും അവരെ കുറേദൂരം കൊണ്ടുപോയിട്ട് തിരിച്ചിറക്കും എന്നും ഊഹിക്കാം. എങ്കിലും സുരക്ഷനൽകാനുള്ള തീരുമാനം പ്രശംസനീയം തന്നെ. ആ സുരക്ഷാ എന്തുകൊണ്ട് ട്രാൻസ്ജെൻഡേർസിനു നൽകുന്നില്ല..ഇവിടെയാണ് മുകളിൽ ചൂണ്ടിക്കാട്ടിയ മനോഭാവങ്ങൾ പുറത്തുവരുന്നത്. പുരോഗമനം വിജയിക്കട്ടെ, നവോഥാനം വിജയിക്കട്ടെ …. ഇനി എന്തെങ്കിലും വിജയിപ്പിക്കാൻ ഉണ്ടോ ?

ആണും പെണ്ണുമല്ലാതൊന്നിനെ അംഗീകരിക്കാനിന്നും വൈമനസ്യമാണ് സമൂഹത്തിനും
സർക്കാരിനും..ട്രാൻസ്ജെൻഡർ നയംരൂപീകരിച്ചിട്ടും ഇതൊക്കെത്തന്നെയാണ് പൊതുവായി കണ്ടുവരുന്നത് …എവിടെയും വിവേചനം തന്നെ..മനുഷ്യരായിപ്പോലും അവരെ അംഗീകരിക്കാറില്ല …

  • 10
    Shares