Share The Article

20724703ഏകാകിയായമനുഷ്യന്‍ ഉണര്‍വുനേടുന്നത് ശബ്ദസാന്നിധ്യങ്ങളിലാണ്. നാദവീചികള്‍ മനുഷ്യമനസ്സിനെ ഉണര്‍ത്തി പുതുവിതാനങ്ങളിലേക്ക് നയിക്കുന്നു. കുലീനവും തരളവുമായ ശബ്ദങ്ങള്‍ മനസ്സിന്റെ ആഴങ്ങളിലേക്കാണ്ടുപോകുന്നു. അവ മനസ്സിന്റെ സ്വപ്നവീചികളെത്തഴുകിയുണര്‍ത്തി കാലാതീതമായ പ്രണയതാരള്യങ്ങളനുഭ വിപ്പിക്കുന്നു. ശബ്ദത്തെ വളരെ വിദഗ്ധമായി, നൈസര്‍ഗ്ഗികമായി ആവിഷ്‌കരിച്ച സാഹിത്യകാരന്‍മാര്‍ നിരവധി. കാമുകീകാമുകന്‍മാരുടെ ഹൃദയരാഗങ്ങള്‍ പകര്‍ത്തിയ ശബ്ദവീചികള്‍ സാഹിത്യനഭസ്സിനെപ്രകാശപൂരിതമാക്കി. കാവ്യനാടകാദികളിലും ഇതര സാഹിത്യരൂപങ്ങളിലും ശബ്ദം സൃഷ്ടിച്ച മായികാനുഭൂതി ഭാവുകന്‍ ആസ്വദിച്ചുകൊ?!േണ്‍ണ്ട യിരിക്കുന്നു. കാളിദാസവൈഖരിയും ആശാന്റെ ഭാവഗരിമയും നാദവീചികള്‍ സൃഷ്ടിക്കുന്ന മാനസികതലം ഫലപ്രദമായിച്ചൊല്ലിയുണര്‍ത്തി. സി.വി, ചന്തുമേനോന്‍ തുടങ്ങിയവരും വ്യത്യസ്തരല്ല. തുടര്‍ന്നുവരുമ്പോള്‍ ബഷീറിന്റെ കൃതികളില്‍ ഈ ശബ്ദചിത്രണം സൃഷ്ടിക്കുന്ന മായക്കാഴ്ച്ചകളും അനുഭവവൈചിത്ര്യങ്ങളും ഒന്നുവേറെതന്നെ. ഒരുപൊട്ടിച്ചിരി, ഒരുകരച്ചില്‍, ഒരുശകാരം, ഒരുമൂളല്‍, ഒരുഞ്ഞരക്കം, ഒരാക്രോശം, ഒരേമ്പക്കം തുടങ്ങി അര്‍ഥഗാംഭീര്യവും മാനസികപിരിമുറുക്കം മാറ്റുന്നതുമായ ശബ്ദവ്യതിരിക്തത്തകള്‍ ബഷീറിന്റെ ഒട്ടെല്ലാ കൃതികളിലും കാണാന്‍ കഴിയും.

‘മതിലു’കളിലും ‘ഭാര്‍ഗ്ഗവീനിലയ’ത്തിലും ശ്രവ്യമാകുന്ന ശബ്ദചിത്രണം നോക്കിയാല്‍ ഈ രണ്ടുകൃതികളിലും മതില്‍ ഒരുപ്രധാന കഥാപാത്രമായി നില്‍ക്കുന്നതു കാണാം. ‘മതിലു’കളില്‍ ഒരിക്കല്‍പോലും കഥാനായകനും നാരായണിയും കണ്ടുമുട്ടുന്നില്ല. അവരുടെ സംഭാഷണങ്ങളിലോരോന്നിലും നിറയെ സ്വപ്നങ്ങള്‍?… കഥാനായകന്‍ കൊടുത്ത റോസാക്കമ്പുകൊണ്ട് ഒരുപൂന്തോട്ടം തന്നെയുണ്ടാക്കുന്ന നാരായണി, ആ റോസാപ്പൂക്കളെടുത്ത് മുഖത്ത്, മുടിയില്‍, നെഞ്ചിനുള്ളില്‍ വെച്ച് ആഗ്രഹങ്ങളുടെ നിറവറിയുന്നവള്‍കാല്‍പനികപ്രണയത്തിന്റെ അമൂര്‍ത്തനിലാവിലേക്കാണ് അവരുടെ അന്ധപ്രണയം (കാഴ്ച്ചകളില്ലാത്ത) നീങ്ങുന്നത്. അങ്ങനെ കായവറുത്തതും നെല്ലിക്ക ഉപ്പിലിട്ടതും കൊണ്‍ണ്ടാട്ടങ്ങളുമെല്ലാം മതിലിനുമുകളില്‍ക്കൂടി അങ്ങോട്ടും ഇങ്ങോട്ടും സവാരിചെയ്തു.അപ്പുറത്തുതാനു?!െണ്‍ണ്ടന്നതിനു തെളിവായി ഒരുണക്കക്കമ്പ് ആകാശത്തിലുയരുന്നു. ആ കാഴ്ച്ച നായകനിലുണ്‍ണ്ടാക്കുന്ന ഭാവതാരള്യം അതിസമര്‍ഥമായി വാക്കുകള്‍കൊണ്ട്?!് കോറിയിടുന്നു. സ്വപ്നങ്ങള്‍ ഏറെ നെഞ്ചേറ്റിനിന്നനിമിഷം സ്വാതന്ത്ര്യം എന്നവാക്ക് ഒരിടിവെട്ടുപോലെ നായകനില്‍ ആഞ്ഞുപതിക്കുന്നു. ‘ആര്‍ക്കുവേണം സ്വാതന്ത്ര്യം’ എന്ന ജല്‍പനത്തില്‍ ഒരു പ്രണയസൗധം തകര്‍ന്നടിയുന്നു. ശബ്ദവീചികളിലൂടെമാത്രം പ്രണയിച്ച, ജീവിതം ഒരുപൂങ്കാവനമാക്കിമാറ്റിയ നായകന്‍ അടക്കാനാവാത്ത അമര്‍ഷത്തോടെ എങ്ങോട്ടെന്നില്ലാതെ നടന്നകലുന്നു.

‘ഭാര്‍ഗ്ഗവീനിലയ’ത്തിലെ കാമുകീകാമുകന്‍മാരും മതിലിനിരുവശവും നിന്നാണ് പ്രണയചേഷ്ടകള്‍ കൈമാറുന്നത്. ശശികുമാര്‍ തന്റെ കൈയിലെ ഒരണ്‍?!ിലയും തണ്‍ണ്ടുമുള്ള ചുവന്നറോസാപ്പൂവ് കണ്ണില്‍വെച്ച് ‘രക്തനക്ഷത്രം’ എന്നുപറഞ്ഞെറിയുമ്പോള്‍ ഭാര്‍ഗ്ഗവി മതിലില്‍ചേര്‍ന്നുനിന്നു ഹൃദയരേഖവരയ്ക്കുന്നു. ‘എന്റെ ഹൃദയമായിരുന്നു അത്’ എന്നുപറയുന്ന ശശികുമാറും ‘എന്നെസ്‌നേഹിക്കൂ’ എന്നപേക്ഷിക്കുന്ന ഭാര്‍ഗ്ഗവിയും നില്‍ക്കുന്നത് മതിലിനിരുപുറവുമാണ്. മതിലില്‍ തലയുയര്‍ത്തി ശശികുമാറിന്റെ ഗാനം നുണയുന്നഭാര്‍ഗ്ഗവിതൈമാവിന്റെകൊമ്പില്‍ ഊഞ്ഞാലാടുന്ന ഭാര്‍ഗ്ഗവി, പിന്നെ കത്തുകൈമാറുന്ന ഇരുവരുംമതിലാണ് ഇവിടെയും പ്രധാനകഥാപാത്രം.
ഈ കൃതികളുടെ രചനാപശ്ചാത്തലം തികച്ചും വ്യത്യസ്തം. രാഷ്ട്രീയത്തടവുകാരനും കോളേജധ്യാപകനുമായ രണ്ടണ്‍?!ുനായകന്‍മാരിലും ഉണര്‍വുനേടുന്ന കാല്‍പനികാ ഭിനിവേശങ്ങള്‍ എത്ര അനായാസം മറനീക്കി പുറത്തുചാടുന്നു. കലയും കാലവും കലാകാരന്റെ ചാതുര്യത്തിനിവിടെ വഴങ്ങുന്നു. സചേതനയായ പ്രകൃതിയെ കഥാപാത്രമാക്കി പല രചനകളും ഉണ്ടണ്‍ണ്‍?!ായിട്ടുണ്ടുണ്‍?!്. എന്നാല്‍ അചേതനമായ മതിലിന്റെ കഥാപാത്രസ്ഥാനം പുതുമതന്നെ. വിഭാവാനുഭാവസഞ്ചാരീഭാവങ്ങളാല്‍ ഘനീഭൂതമാകുന്ന രസം ഈകൃതികളിലനുഭവീകൃതം. ‘മതിലുക’ളേക്കാള്‍ ‘ഭാര്‍ഗ്ഗവീനിലയം’ പാരസ്പര്യസുതാര്യമായ അനുരാഗം വെളിപ്പെടുത്തുന്നു. പ്രണയചേഷ്ടകള്‍ക്കു വഴങ്ങാന്‍ മടിക്കുന്ന ഒരുകാമുകഹൃദയത്തിന്റെ ഒതുക്കം ഇതിലുണ്ടെണ്‍ങ്കിലും ഭാവതാരളയസമ്പന്നമായ ശൃംഗാരത്തിന്റെ വീചികളിലൂടെ നായകന്‍ ഒഴുകുന്നുണ്ട്?!്. നായികയ്ക്കാണിവിടെ പ്രണയസാമര്‍ഥ്യം കൂടുതല്‍. ‘മതിലുക’ളില്‍ നായികാനായകന്‍മാര്‍ ഏതാണ്ട് സമാനാനുരാഗവശരെങ്കിലും നാരായണിയുടെ പ്രണയോന്‍മുഖത മറനീക്കി പുറത്തുചാടുന്ന പലസന്ദര്‍ഭങ്ങളുമുണ്ട്. ‘ജയിലിലെ സുന്ദരി താനാണെന്ന കള്ളവാക്കില്‍, നായകന്റെ സ്‌നേഹം മുഴുവന്‍ വേണമെന്ന ഒളിവാക്കില്‍’ ഒക്കെയും അവളിലുണരൂന്ന സ്‌നേഹരോഷങ്ങള്‍ അനുഭാവം തന്നെയാണ്.

രണ്ടു കൃതികളും മലയാളസാഹിത്യത്തിന്റെ അക്ഷയഖനികള്‍. നൈസര്‍ഗ്ഗികമായി ഉറന്നൊഴുകുന്നകലാകൗശലം ബഷീര്‍ കൃതികളുടെ അന്തര്‍ധാരയാണ്. ആ കൃതികള്‍ക്കു പ്രചോദനം ഭൂമിയിലെ സാധാരണമനുഷ്യരും. അപ്പോള്‍ രൂപവും ഭാവവും താളവും മേളവും പാട്ടും പൊട്ടിച്ചിരികളും എല്ലാം ചാതുര്യത്തോടെ കൃതികളുടെചേരുവയാകുന്നു. ഈ ചേരുവ ലോകസാഹിത്യത്തിനും പഥ്യം.