ശാസ്ത്രത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഇരട്ടകളുടെ സ്വന്തം കൊടിഞ്ഞി ഗ്രാമം…

ddd

ഒരു ഗ്രാമം നിറയെ ഇരട്ടകള്‍, അതാണ്‌ മലപ്പുറം ജില്ലയിലെ കൊടിഞ്ഞി ഗ്രാമം. ഇവിടെയുള്ള ജനസംഖ്യയുടെ ഏകദേശം 10 ശതമാനത്തോളം ഇരട്ടകള്‍ തന്നെയാണ്. ലോകത്തിലെ തന്നെ ഇരട്ടകളുടെ ജനന നിരക്കില്‍ ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളില്‍ ഒന്നാണിത്. കൊടിഞ്ഞിയിലെ ഈ അപൂര്‍വ്വതയുടെ കാരണങ്ങള്‍ ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇവിടത്തെ ആരോഗ്യ വിദഗ്ധരും പറയുന്നു. ഇവിടെയിപ്പോള്‍ നൂറിലേറെ ഇരട്ടകളാണുള്ളത്. ഇത് ഇനിയും കൂടിക്കൊണ്ടിരിക്കുകയാണ്.

desktop 1409953294

06082009165236125

എല്ലാ വര്‍ഷവും ഇവിടെ തുടര്‍ച്ചയായി ഇരട്ടക്കുട്ടികള്‍ ജനിക്കുന്നുണ്ട്. ഗ്രാമ വാസികളുടെ അഭിപ്രായത്തില്‍ 1949 മുതല്‍ ഇവിടെ ‘ഇരട്ട’ പ്രതിഭാസം തുടങ്ങിയത്. 2000 കുടുംബങ്ങളുള്ള കൊടിഞ്ഞിയില്‍ 204 ജോഡിയോളം ഇരട്ടകളുണ്ട്. ഇന്ത്യയില്‍ 1000 പ്രസവങ്ങള്‍ നടക്കുമ്പോള്‍ 4 ഇരട്ടകള്‍ എന്ന കണക്കാണെങ്കില്‍ കൊടിഞ്ഞിയില്‍ 1000 പ്രസവങ്ങള്‍ നടക്കുന്നതില്‍ 45 ഉം ഇരട്ടകളാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇരട്ടകളുള്ള പഞ്ചായത്തെന്ന റക്കോര്‍ഡും കൊടിഞ്ഞിയ്ക്കാണ്. ഇവിടെയുള്ള ഇരട്ടകളില്‍ ഏറ്റവും പ്രായം കൂടിയ ആള്‍ എഴുപത് കാരനായ അബ്ദുല്ലക്കുട്ടിയാണ്. കൊടിഞ്ഞിയില്‍ ഇങ്ങനെ ഇരട്ടകള്‍ പിറക്കാനുള്ള കാരണമെന്താണെന്നറിയില്ലെങ്കിലും ഇത് ദൈവത്തിന്റെ അനുഗ്രഹംതന്നെയാണെന്ന്  അബ്ദുല്ലക്കുട്ടി പറയുന്നു.

desktop 1409953295

desktop 1409953298

കൊടിഞ്ഞിയിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ്സുകളിലെത്തിയാല്‍ അവസ്ഥ വേറെയാണ്. കാരണം മിക്ക മുഖങ്ങളും ഒരേപോലെ. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഏറെപ്പേരും ഇരട്ടകളാണ്. പുറത്തുനിന്നെത്തുന്നവരേക്കാള്‍ ഇതുകൊണ്ട് വലയുന്ന മറ്റൊരു കൂട്ടരുണ്ട്, ഇവിടത്തെ അധ്യാപകര്‍. ഇരട്ടകള്‍ നിറഞ്ഞുവരുന്നതിനാല്‍ തങ്ങള്‍ ആകെ വിഷമവൃത്തത്തിലാകുന്നുവെന്ന് ഇവര്‍ തുറന്ന് സമ്മതിക്കുന്നു. മിക്ക ഇരട്ടകളെയും തിരിച്ചറിയാന്‍ പ്രയാസമാണ്. ആരുമായാണ് തങ്ങള്‍ തൊട്ടുമുമ്പ് സംസാരിച്ചിരുന്നതെന്ന് പലപ്പോഴും തിരിച്ചറിയാന്‍ കഴിയില്ല. ഇതിന് പരിഹാരമായി പ്രവേശനത്തിനെത്തുന്ന ഇരട്ടകളെ രണ്ട് ഡിവിഷനുകളിലാക്കാമെന്ന് തീരുമാനിച്ചുവെങ്കിലും മിക്കവര്‍ക്കും ഇത് ഇഷ്ടവുമല്ല. ഇക്കാരണത്താല്‍ മിക്കപ്പോഴും അധ്യാപകരാണ് തമാശക്കഥാപാത്രങ്ങളാകുന്നത്ഇക്കാര്യത്തില്‍ അധ്യാപകര്‍ക്കെല്ലാം ഒരേസ്വരം. സ്‌കൂളില്‍ അമ്പതിലേറെ ഇരട്ടക്കുട്ടികളാണ് പഠിയ്ക്കുന്നത്. ഇവരെല്ലാം കൊടിഞ്ഞി ഗ്രാമത്തില്‍ നിന്നുള്ളവര്‍തന്നെ.

desktop 1409953298 (1)

desktop 1409953300

desktop 1409953301

ഈ ഇരട്ട പ്രതിഭാസം കണ്ടെത്താനായി ഒരുപാട് പഠനങ്ങള്‍ നടത്തിയെങ്കിലും ഇതുവരെ ഒരു കാരണവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവിടത്തെ സ്ത്രീകള്‍ ഗ്രാമത്തിനു പുറത്തുനിന്ന് കല്യാണം കഴിച്ചാലും, അതുപോലെ പുരുഷന്മാര്‍ കല്യാണം കഴിച്ചാലും അവര്‍ക്കൊക്കെ ഇരട്ടകള്‍ പിറന്ന ചരിത്രമാണുള്ളത്. പഠനങ്ങള്‍ തെളിയിക്കുന്നത് ഓരോ വര്‍ഷം കഴിയുന്തോറും ഇരട്ട ജനന നിരക്ക് കൂടി വരികയാണ്.

desktop 1409953302

desktop 1409953304

desktop 1409953304 (1)

desktop 1409953307