ശിശുദിനം .. ഒരു ഓര്‍മ്മപ്പെടുത്തല്‍ ….!

baby_2464393b

”കുഞ്ഞുങ്ങളെപ്പോലെയാകൂ .., മഞ്ഞിന്റെ നൈര്‍മല്യമണിയൂ …!”

എത്ര സുന്ദരമായ ആപ്തവാക്യം …, ,!, കുഞ്ഞുങ്ങളുടെ മനസ്സിനൊപ്പമാകൂ .., മഞ്ഞിന്റെ നൈര്‍മല്യത്തെ മനസ്സില്‍ എടുത്തണിയൂ ….!

കുഞ്ഞുങ്ങള്‍ നൈര്‍മല്യത്തിന്റെ പ്രതീകങ്ങള്‍ …!, എന്നാല്‍ വര്‍ത്തമാന കാലഘട്ടത്തില്‍ .. , ആ കുഞ്ഞുങ്ങളുടെ നൈര്‍മല്യങ്ങളെയും നിഷ്‌കളംങ്കതയേയും മുറിവേല്പിച്ചു കൊണ്ടുള്ള പീഡനങ്ങളും .., ബാലവേലകളും .., കൊലപാതങ്ങളും .., സത്യത്തിന്റെ രക്തം ചിന്തുന്ന നേര്‍ സാക്ഷ്യങ്ങള്‍ ആകുന്നു ..!

തുമ്പിയെ പിടിച്ചും .., പട്ടം പറത്തിയും …, പൂ പറിച്ചും .., കളിച്ചു ചിരിച്ചു നടക്കേണ്ട നിഷ്‌ക്കളങ്ക പ്രായത്തില്‍ നേരിടേണ്ടി വരുന്ന പ്രതി ബന്ധങ്ങള്‍ .., ആ കുഞ്ഞു മനസ്സുകളെ വല്ലാതെ തളര്‍ത്തിക്കളയുന്നു …!

ദൈവീക വരദാനമായ .., കുഞ്ഞുങ്ങളുടെ കണ്ണുകളിലേക്ക് നോക്കിയാല്‍ അവിടെ ദൈവീക ചേതന കാണാം .., ദൈവീക മഹത്വം കാണാം …!

ആ കുഞ്ഞു മുഖങ്ങളിലേക്ക് നോക്കി ക്രൂരതയോടെ ആക്രോശിക്കുന്നവര്‍ .., മനുഷ്യനുമല്ല .., മൃഗവുമല്ല .., , അതിനും എത്രയോ താഴെ .. , വൃത്തികെട്ട .., അറപ്പുളവാക്കുന്ന .., എന്തോ ഒന്ന് …!

കാലഘട്ടത്തിന്റെ അനിവാര്യതയായ .., കലിയുഗം തുള്ളുന്ന .., ഈ വര്‍ത്തമാനകാലത്തില്‍ .., കുഞ്ഞുങ്ങളുടെ സ്വാതന്ത്ര്യത്തിനും .., നിഷ്‌ക്കളങ്കതക്കും .., മേല്‍ .., ,റാഞ്ചാന്‍ അടുക്കുന്ന കഴുകന്‍ പോലെ .., വലിയൊരു കറുത്ത മൂടുപടം നിഴല്‍ വിരിച്ചു നില്‍ക്കുന്നു …!

ജാരാന്‍മാരുടെ ഒപ്പം ജീവിക്കാന്‍ .., സ്വന്തം സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി കുഞ്ഞുങ്ങളെ നിലത്തടിച്ചു കൊല്ലുന്ന അച്ഛനമ്മമാര്‍ ..!, വില്‍ക്കുന്നവര്‍ .., ക്രൂരമായി മര്‍ദ്ദിക്കുന്നവര്‍ …,കാട്ടാളന്റെ പേക്കൂത്ത് പോലെ കുഞ്ഞുങ്ങളെ ലൈംഗീകമായി പീഡിപ്പിക്കുന്നവര്‍ …,!

ബാല്യത്തിന്റെ സ്വാതന്ത്ര്യത്തെ കടിഞ്ഞാണിട്ടുകൊണ്ട് .., കുഞ്ഞുകൈകളിലും .. മനസ്സുകളിലും .., ജോലിഭാരത്തിന്റെ താങ്ങാനാകാത്ത കാഠിന്യം പേറാന്‍ വേണ്ടി വിധിക്കപ്പെടുന്ന ശൈശവങ്ങള്‍ …!

സുരക്ഷിതത്വവും …, പരിലാളനകളും .., നഷ്ട്ടപ്പെടുന്ന .., ഭയാനകമായ ചിത്രം വരച്ചു കാട്ടുന്ന ബാല്യങ്ങള്‍….!

മറ്റുള്ളവരുടെ ദയാദാക്ഷിണ്യം .., പിടിച്ചു പറ്റുന്നതിനായി .., പിഞ്ചു കുഞ്ഞുങ്ങളെ .., പൊരിവെയിലത്തു നിറുത്തി പിച്ചയെടുക്കുന്ന മാതാപിതാക്കള്‍ …, നിത്യ കാഴ്ച്ചകള്‍ ആകുന്നു …!

സ്വന്തം രക്തത്തില്‍ നിന്നും .., മാംസത്തില്‍ നിന്നും രൂപംകൊണ്ട .., ഒരു കുഞ്ഞിനോട് എങ്ങിനെ ഇത് ചെയ്യുവാന്‍ ആ മാതാപിതാക്കള്‍ക്ക് കഴിയുന്നു ..?

ഒരു പക്ഷേ .., അതവരുടെ കുഞ്ഞുങ്ങള്‍ അല്ലായിരിക്കാം …!, എങ്കിലും അവര്‍ കുഞ്ഞുങ്ങള്‍ തന്നെയല്ലേ ..?

നിഷ്‌ക്കളങ്കത വിഴിയുന്ന .., ആ കണ്ണുകളിലേക്ക് നോക്കി ക്രൂരതയുടെ ചാട്ടവാര്‍ എടുത്തു വീശുവാന്‍ .., ഒരു മനുഷ്യനു കഴിയുന്നുവെങ്കില്‍…? അവന്‍ ഒരു നരാധമന്‍ തന്നെ …!

കുഞ്ഞു സ്ലേറ്റും .., അണ്ണാറക്കണ്ണന്റേയും .., പൂമ്പാറ്റയുടേയും .., പുസ്തകങ്ങളുമായി .., വര്‍ണ്ണപ്പകിട്ടുള്ള വസ്ത്രങ്ങളുമണിഞ്ഞ് …ആര്‍ത്തുല്ലസിച്ച് സ്‌കൂളില്‍ പോകേണ്ട .., സമയത്ത് .., നെഞ്ചില്‍ ഒരു നെരിപ്പോടുമായി എരിഞ്ഞു തീരാന്‍ വിധിക്കപ്പെടുന്ന ബാല്യങ്ങള്‍ …!

ആ ബാല്യങ്ങളില്‍ നിന്നും ഉതിരുന്ന കണ്ണുനീര്‍ തുള്ളികള്‍ .., വെറും ജല കണികകള്‍ അല്ല .., മറിച്ച് …എരിച്ചു കളയാന്‍ ശക്തിയുള്ള ..,ദൈവീക തീജ്വാലകള്‍ ആണത് …!

അതിനു കാരണക്കരായവരെ .., ആ തീജ്വാലകള്‍ .., പിന്തുടര്‍ന്നു ദഹിപ്പിച്ചു കളയും എന്നതില്‍ സംശയമില്ല …, അത് ഇന്നല്ലെങ്കില്‍ നാളെ ….!

ഒരു കുഞ്ഞു ജന്മമെടുക്കുന്നത് .., വെറും ശാരീരിക സംത്രിപിതിക്കുവേണ്ടി ..ഉപയോഗപ്പെടുത്തുന്ന മാര്‍ഗ്ഗത്തില്‍ കൂടി മാത്രമല്ല ..,അതിനും മേലേ .., ദൈവീക ചേതനയുടെ ഒരു കണിക .., കൂടി അതില്‍ ചേരപ്പെടണം …!

മൃഗങ്ങള്‍ പോലും .., തങ്ങളുടെ കുഞ്ഞുങ്ങളോട് കാണിക്കുന്ന പരിപാലനം .., മനുഷ്യകുലത്തിലെ ചില വര്‍ഗ്ഗങ്ങള്‍ എന്ത് കൊണ്ട് കാണിക്കുന്നില്ല എന്നത് .., ഉത്തരം കിട്ടാത്ത ഒരു ചോദ്യമല്ല …!

മറിച്ച് വ്യക്തമായ ഉത്തരം തരുന്ന ഒന്ന് തന്നെയാണ് …!

മാനുഷീക മൂല്യങ്ങളുടെ അധ :പതനം ..തന്നെ …!

ഇന്ന് നവംബര്‍ 14 .., ശിശുദിനം …! ഈ ശിശുദിനത്തില്‍ എല്ലാ കൂട്ടുകാര്‍ക്കും ആശംസകള്‍ നേരുന്നതിനോടൊപ്പം …!

കരിനിഴല്‍ വീണുകിടക്കുന്ന ..,ബാല്യത്തിന്റെ കരാളഹസ്തങ്ങളില്‍പ്പെട്ട് കണ്ണു നീര്‍ പൊഴിക്കുന്ന അനേകായിരം കൂട്ടുകാര്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കാന്‍ കൂടി .., ഈ ദിവസം വിനിയോഗിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു കൊള്ളുന്നു …!