Share The Article

1

ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ആരോപണത്തില്‍ നിന്നും ശ്വേത പൊടിയും തട്ടി പോയി. മൂക്ക് കുത്തി വീഴേണ്ടിയിരുന്ന കുറ്റാരോപിതനായ നേതാവിന് അടുത്ത തെരഞ്ഞെടുപ്പ് വരെ ആയുസ്സും നീട്ടിക്കിട്ടി. ഫേസ്ബുക്കിലെ കൂലി തൊഴിലാളികള്‍ അടുത്ത വിവാദവും അന്വേഷിച്ചു നടക്കുകയാണ്. ഇതൊക്കെ ഏതു വിവാദത്തിലും നടക്കുന്ന സംഗതി ആണെന്ന് ഇപ്പോള്‍ കേരള ജനതക്ക് ബോധ്യപ്പെട്ടു വരുന്നുണ്ട്. ഇതോടെ വിവാദം അവസാനിച്ചുവെന്നാണോ നിങ്ങള്‍ കരുതുന്നത്? ശ്വേത കേസില്‍ നിന്നും പിന്മാറിയെന്ന് കരുതി പീഡിപ്പിക്കപ്പെട്ടില്ല എന്നാണോ അര്‍ഥം? അഥവാ പീഡിപ്പിക്കപ്പെട്ടില്ലെങ്കില്‍ പിന്നെന്തിനു ആരോപണം ഉന്നയിച്ചു? പീഡിപ്പിക്കപ്പെട്ടെങ്കില്‍ പിന്നെന്തിനു പിന്മാറി ?

അതിനെക്കാള്‍ വലിയ രസമാണ് സാംസ്കാരിക നായകര്‍ എന്നവകാശപ്പെടുന്ന കേരളത്തില്‍ എന്ത് രാഷ്ട്രീയ വിവാദം വന്നാലും സ്റ്റാറ്റസ് കമന്റ് ഇട്ടു കൊണ്ട് രംഗത്ത് വരുന്നവരുടെ കാര്യം. ലോകം തന്റെ സ്റ്റാറ്റസ് അപ്ഡേറ്റിന് വേണ്ടി കാത്തിരിക്കുകയാണെന്ന മിഥ്യാ ധാരണ ഇവരില്‍ ചിലര്‍ക്കെങ്കിലും ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ മത രംഗത്ത് ആരെങ്കിലും കക്കൂസില്‍ പോയാല്‍ വരെ ഇവര്‍ അപ്ഡേറ്റ് ഇറക്കും. അതിനെക്കാള്‍ രസം അവരവരുടെ രാഷ്ട്രീയം ന്യായീകരിക്കുവാനും എതിര്‍കക്ഷികളെ താറടിച്ചു കാണിക്കുവാനും വേണ്ടി എത്ര മൂന്നാംകിട തരികിട ഏര്‍പ്പാടും ഇവര്‍ പുറത്തിറക്കും എന്നുള്ളതാണ്. ശ്വേത വിവാദം കൊടുമ്പിരി കൊള്ളുമ്പോള്‍ ഇത്തരക്കാരുടെ ചില നിലപാടുകളെ തുറന്നു പരിശോധിക്കുകയാണിവിടെ.

ആദ്യമായി നമുക്ക് ബഷീര്‍ വള്ളിക്കുന്ന് എന്ന പ്രസിദ്ധ ബ്ലോഗ്ഗറെ തന്നെയെടുക്കാം. പീഡാംബരക്കുറുപ്പ് എന്ന പേര് തന്നെ കേരളത്തിന് സംഭാവന ചെയ്ത് ശ്രീമാന്‍ ബഷീര്‍ വള്ളിക്കുന്ന് ആദ്യ ദിനം അല്പം ക്ഷോഭത്തോടെ എഴുതിയെങ്കിലും പിന്നീടു തന്റെ രാഷ്ട്രീയമായ ചാഞ്ചാട്ടത്തിന് അടിമപ്പെടുന്നതാണ് നമ്മള്‍ കണ്ടത്

ബഷീറിന്റെ പീഡാംബരക്കുറുപ്പ് പ്രയോഗം പിന്നീട് ഒരു പ്രമുഖ ബ്ലോഗ്ഗര്‍ വരെ കോപ്പിയടിച്ചതും നമ്മള്‍ കണ്ടു.

അടുത്തതായി ഫേസ്ബുക്കിലെ വലതുപക്ഷ രാഷ്ട്രീയ സഹചാരി ആയ ഷീബ രാമചന്ദ്രനെ നോക്കാം നമുക്ക്. കേരളത്തില്‍ ഇടതുപക്ഷമോ അതിന്റെ പ്രവര്‍ത്തകരോ എന്തെങ്കിലും അരുതായ്മ ചെയ്താല്‍ ഘോരഘോരം സ്റ്റാറ്റസ് അപ്ഡേറ്റുമായി വരുന്ന ഷീബ ചേച്ചി ശ്വേത പീഡിപ്പിക്കപ്പെട്ടപ്പെട്ടപ്പോള്‍ തന്റെ രാഷ്ട്രീയ ചായ് വ് തുറന്നു പ്രകടിപ്പിക്കുന്നതാണ് മലയാളികള്‍ കണ്ടത്.

അവസാനം സംഗതി പുലിവാലാകുമെന്ന് കണ്ട ഷീബ രാമചന്ദ്രന്‍ ഒന്ന് മാറ്റി ചവിട്ടി

ഒരു തരം ചീപ് പാര്‍ട്ടി ഭക്തി പ്രകടിപ്പിക്കുന്ന മറ്റൊരു സ്റ്റാറ്റസ് അപ്ഡേറ്റുമായി വന്നിരിക്കുന്നത് ഫേസ്ബുക്ക് ബുദ്ധിജീവി ആയി അറിയപ്പെടുന്ന ശ്രീമാന്‍ കെപി സുകുമാരന്‍ അഞ്ചരക്കണ്ടിയാണ്.

ഫേസ്ബുക്കില്‍ തന്റെ തനത് ശൈലിയില്‍ കാര്‍ട്ടൂണ്‍ ഇറക്കിയാണ് കാര്‍ട്ടൂണിസ്റ്റ് ജോയി കുളനട ഈ വാര്‍ത്ത‍ ആഘോഷിച്ചത്.

എന്നാല്‍ കുളനടക്കെതിരെ പിന്നീട് ഒരു യുദ്ധം തന്നെയാണ് ഫേസ്ബുക്കില്‍ രൂപപ്പെട്ടത്. അതിനു മറുപടിയായി കുളനട പോസ്റ്റ്‌ ചെയ്ത അപ്ഡേറ്റ് ഇവിടെ കാണാം

ഇടതു അനുയായിയായ ശ്രീജിത്ത്‌ കൊണ്ടോട്ടിയുടെ ഫേസ്ബുക്ക് അപ്ഡേറ്റ് ഇങ്ങനെ പോകുന്നു. നിങ്ങള്‍ക്ക് ഊഹിക്കാവുന്ന പോലെയാണ് ശ്രീജിത്തിന്റെ ഉള്ളടക്കവും

ഈ മുകളില്‍ പറഞ്ഞവരുടെ നിലപാടുകള്‍ ചിലപ്പോള്‍ ശരിയായിരിക്കാം തെറ്റായിരിക്കാം. എന്നിരുന്നാലും സ്വന്തം ആദര്‍ശത്തിന് പുറത്തു കടക്കുവാന്‍ ഇവര്‍ക്കാവുന്നില്ല എന്നതാണ് സത്യം. ഏതെങ്കിലും ഒരു വ്യക്തി എന്തെങ്കിലും ചെയ്താല്‍ ആദ്യം അവരുടെ പാര്‍ട്ടി നോക്കി പ്രതികരിക്കുക എന്നതാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ എടുക്കുന്ന മാനദണ്ഡം. അതിനര്‍ത്ഥം ഇത്തരം സൊ കാള്‍ഡ് ബുദ്ധിജീവികളില്‍ നിന്നും മോചനം ലഭിച്ചാലേ ഫേസ്ബുക്ക് ഉപയോഗിക്കുന്ന സാധാരണക്കാര്‍ നന്നാവൂ എന്നുള്ളതാണ്.

കിണറ്റില്‍ കിടക്കുന്ന തവളകളെ പോലെ , സ്വന്തം തലയില്‍ സ്വയം അടിച്ചേല്പ്പിക്കുന്ന മൂഡ വിശ്വാസങ്ങളില്‍ നിന്നും ഇവര്‍ക്കൊക്കെ മോചനം ലഭിക്കണമെങ്കില്‍ സ്വന്തം തലയില്‍ ഇടി വെട്ടി മഴ പെയ്യേണ്ടാതായി വരും.

ഇനി കേരളത്തില്‍ നടക്കുവാന്‍ പോകുന്ന ഇത്തരത്തിലുള്ള എല്ലാ കാര്യങ്ങളിലും ഈ ഫേസ് ബുക്ക് ബുജികളെ നമ്മള്‍ ഒന്ന് ഫോളോ ചെയ്തു നോക്കുന്നതു നല്ലതാണ് . അടുത്ത അവസരത്തിനായി നമുക്ക് കാത്തിരിക്കാം. ഈ കുറിപ്പില്‍ വല്ല ബുജിയും വിട്ടു പോയെങ്കില്‍, ഫീല്‍ ഫ്രീ ടു ആഡ് ആസ് എ കമ്മന്റ്.

സിനിമ, രാഷ്ട്രീയം എന്നിവ ലഹരിയാക്കിയ കേരളത്തിലെ ഒരു പാവം ബ്ലോഗ്ഗര്‍