Share The Article

sharjah1-1

കള്ളവും ചതിയും ഒന്നുമില്ലാത്ത സ്ഥലമായി മാറാന്‍ ഷാര്‍ജ ഒരുങ്ങുന്നു…

ഷാര്‍ജയെ ഉടന്‍ തന്നെ കുറ്റകൃത്യവിമുക്ത നഗരമായി മാറും. ഇതിനായുള്ള കര്‍മ്മ പദ്ധതിക്ക്  ഷാര്‍ജ പോലീസ് തുടക്കം കുറിച്ച് കഴിഞ്ഞു.

ആദ്യഘട്ടത്തില്‍ മൂന്ന് വര്‍ഷം നീളുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. 2021 ആകുന്നതോടെ ഷാര്‍ജയെ കുറ്റകൃത്യങ്ങള്‍ ഇല്ലാത്ത സുരക്ഷിത നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം. പ്രാദേശികഅന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണവും പദ്ധതിക്കുണ്ടായിരിക്കും. കൂടാതെ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ 16 വകുപ്പുകളുടെ സഹകരണവും ഉണ്ടായിരിക്കും.

കുറ്റകൃത്യം മുന്‍കൂട്ടി മനസിലാക്കി ഇവ തടയാന്‍ നടപടിയെടുക്കുക, ആക്രമികളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുക. ഓരോ വര്‍ഷവും കുറ്റകൃത്യങ്ങളുടെ തോത് പത്ത് ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം.