Share The Article

new

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടിയ സുദേവന്റെ ക്രൈം ത്രില്ലര്‍ സിനിമ സിആര്‍ നമ്പര്‍ 89 ജൂണ്‍ 5ന് റിലീസിനൊരുങ്ങുന്നു.

ഒട്ടേറെ അവാര്‍ഡുകള്‍ ഇതിനികം തന്നെ നേടിക്കഴിഞ്ഞ ഈ ചിത്രം പല ചലചിത്രോത്സവങ്ങളിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ കൂടിയാണ്. മെ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് സിനിമയിലെ അഭിനയത്തിലൂടെ നടന്‍ അശോക് കുമാറിന് ലഭിച്ചു എന്നതും ഈ സിനിമയുടെ നേട്ടത്തില്‍ പെടുന്നു. പത്മരാജന്‍ അവാര്‍ഡ്, പതിനെട്ടാമത് കേരള അന്താരാഷ്ട്ര ചലചിത്രോത്സവത്തിലെ NETPAC അവാര്‍ഡ് എ്ന്നിവയും സിആര്‍ നമ്പര്‍ 89 കരസ്ഥമാക്കിയിരുന്നു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ തീയേറ്ററുകളിലാകും ചിത്രത്തിന്റെ റിലീസ്.