Share The Article

Saritha-S-Nair-Latest-Photos-1
 
നുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്നതിനും ഒരതിരുണ്ട്. ആഴ്ചപ്പതിപ്പിലെ പൈങ്കിളി നോവല്‍ സസ്‌പെന്‍സില്‍ കൊണ്ടുനിര്‍ത്തി തുടരും എന്നെഴുതും പോലെയോ, ഉദ്വേഗജനകമായ കണ്ണീര്‍ പരമ്പരയുടെ ആകാംക്ഷ നിറച്ച എപ്പിസോഡിനുശേഷം നാളെ എന്നെഴുതിക്കാണിക്കും പോലെയോ ആയിരുന്നില്ല സരിത ഇന്നു വിടും, ഇന്നു വിടും എന്ന് പ്രഖ്യാപിച്ച വിഖ്യാത തൊണ്ടിമുതലുകള്‍ക്കായി ജനം ഇക്കാലമത്രയും കാത്തിരുന്നത്. ഒടുവില്‍ എന്നു വിടും, എന്നു വിടും എന്നായി സരിതയോടുള്ള ക്ഷമയറ്റ ജനത്തിന്റെ മറുചോദ്യം. വന്നാ വന്നു, കണ്ടാ കണ്ടു എന്ന മട്ടിലായി സരിതയുടെ കഥയുടെ പോക്ക്. സരിതയെന്ന സ്ത്രീയിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ട് വിഖ്യാത തുണ്ടുകള്‍ കാണാനാവാതെ നീറിപ്പുകഞ്ഞ് ഇഹലോകവാസം വെടിഞ്ഞവര്‍ സരിതയോട് പൊറുക്കട്ടെ. ഓരോ തവണ പുറത്തിറക്കിയ കത്തുകളും സിഡികളും, പട്ടിണി കിടന്ന് സദ്യയ്ക്കുവേണ്ടി കാത്തിരുന്നവന്റെ പള്ളയ്ക്ക് കത്തികയറ്റും പോലെ വെറും ഉടായിപ്പുകളായി. സരിതയുടെ ടാര്‍ഗറ്റ് ഒരിക്കലും ജനങ്ങള്‍ ആയിരുന്നില്ലല്ലോ. അക്കാര്യത്തില്‍ സരിത നിരപരാധിയാണ്. ശരിക്കും തട്ടിപ്പുകാരിയെന്ന് ചിലര്‍ സരിതയെ വിശേഷിപ്പിച്ചതിനുപിന്നില്‍ രാഷ്ട്രീയ ഗൂഢലക്ഷ്യമല്ല, പറഞ്ഞ സമയത്തിനിറക്കാത്ത, വാക്കിനു വിലയില്ലാത്ത അവസരവാദിയെന്നേ ആ വിശേഷണത്തിനര്‍ത്ഥമുള്ളൂ.


 
ആരെ വിശ്വസിക്കണം, ആരുപറയുന്നതാണ് ശരി എന്നറിയാനാവാത്തവിധം ഒരു സിഡിയുണ്ടാക്കിയ ആകാംക്ഷ രണ്ടുവര്‍ഷമായി വലിച്ചുനീട്ടി അസഹ്യമാക്കിയതിന്റെ ഉള്‍ച്ചൊരുക്കിനുപിന്നില്‍ നമ്മള്‍ കണ്ട ആദ്യ ഞെട്ടിപ്പിക്കല്‍ ദൃശ്യത്തിന്റെ വിശ്വാസ്യത തന്നെയാവണം. ഓരോ റിലീസ് പ്രഖ്യാപനങ്ങള്‍ക്കിടയിലും ചില അടിയൊഴുക്കുകള്‍, സമാശ്വാസചര്‍ച്ചകള്‍, ഉടമ്പടികള്‍ നടന്നിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട് ചില രാഷ്ട്രീയ നിരൂപകര്‍. തിരഞ്ഞെടുപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്ക് മുന്‍പ് അവസാന റൗണ്ട് (ആര്‍ക്കറിയാം) വെളിപ്പെടുത്തല്‍ രേഖകളുമായി സരിത ഒടുവില്‍ രംഗത്തവതരിച്ചപ്പോള്‍ പഴയ വീര്യവും, ആക്രാന്തവുമൊന്നും കാണികളാകാന്‍ വിധിക്കപ്പെട്ട ആരിലും ഉണ്ടായില്ല എന്നതാണ് കൗതുകം. പുലി വരുന്നേ പുലി എന്നുപറഞ്ഞപോലായി ക്ലൈമാക്‌സ്.


 
സരിതയും ഉമ്മന്‍ ചാണ്ടിയും ശ്രീധരന്‍ നായരും തമ്മിലുള്ള ചര്‍ച്ചകളുടെ ഒന്നിലധികം വീഡിയോ രേഖകള്‍ സോളാര്‍ കമ്മീഷനു മുന്നില്‍ ഇന്ന് ഹാജരാക്കിയപ്പോള്‍ ആഡിയോ ക്വാളിറ്റി പോരാ അത്രേ പറ്റിയുള്ളൂ, ഉള്ളത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യണം എന്ന് സരിത ഒരു മുന്‍കൂര്‍ ജാമ്യം കൂടി എടുത്തിട്ടുണ്ട്. അതേതായാലും നന്നായി, ഒന്നും കേള്‍ക്കാന്‍ പറ്റാതെ ആരും സരിതയെ അതിന്റെ പേരില്‍ പഴി പറയില്ലല്ലോ. ഒപ്പം സര്‍വ്വരും കാത്തിരുന്ന വിഖ്യാത കത്തിലെ പ്രധാന പുള്ളികളായ 4 മന്ത്രിമാര്‍ക്കൊപ്പമുള്ള അശീലദൃശ്യങ്ങളും ഹാജരാക്കിയിട്ടുണ്ടെന്ന് പറയുന്നു. തീര്‍ന്നില്ല, യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിളിച്ചതിന്റെ കോള്‍ റെക്കോര്‍ഡുകളും, സരിതയ്ക്ക് ജിക്കുമോന്‍ അയച്ച ജിമെയില്‍ സന്ദേശങ്ങളും പുട്ടിന് പീരയെന്ന പോലെ കൂടെയുണ്ട്. സരിതയേയും ശ്രീധരന്‍ നായരേയും താന്‍ കണ്ടിട്ടേയില്ലെന്ന ഉമ്മച്ചന്റെ വാദം ഇതോടെ പൊളിയുമെന്ന് ഉറപ്പായി. ക്ലിഫ് ഹൗസ്, ഗസ്റ്റ് ഹൗസ്, റോസ് ഹൗസ് തുടങ്ങിയ വിവിധ ഹൗസ് ലൊക്കേഷനുകളില്‍, വ്യത്യസ്ത ഷെഡ്യൂളുകളില്‍ ഷൂട്ട് ചെയ്ത രംഗങ്ങള്‍, മോഡിയുടെ സൊമാലിയ പ്രസ്താവനയില്‍ ഡെയ്‌ലി അതൃപ്തി രേഖപ്പെടുത്തി താരപരിവേഷം നേടാന്‍ വൃഥാ ശ്രമിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയെ വെള്ളം കുടിപ്പിക്കുമെന്നൂഹിക്കാം.


 
ഒരിക്കലും റിക്കവര്‍ ചെയ്യാന്‍ കഴിയില്ല എന്ന് വിജയകരമായി, അഭിമാനപൂര്‍വ്വം പ്രഖ്യാപിക്കപ്പെട്ട സെക്രട്ടറിയേറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ക്കുമേല്‍ കനത്ത പ്രഹരമാകും സരിതയുടെ ലൈവ് റെക്കോര്‍ഡിംഗ് ഗുണ്ടുകള്‍. അല്ലേല്‍ത്തന്നെ ഈ മാങ്ങാത്തൊലികള്‍ ഇവിടെ ആര്‍ക്കുവേണം, ആ നാല് മന്ത്രിമാരുടെ മാരക ലീലകള്‍ ഒള്ളതാണോ പുള്ളേ എന്നാണ് സോഷ്യല്‍ മീഡിയ ട്രോളണ്ണന്മാരുടെ ചോദ്യം. സംഗതി മുട്ടന്‍ പീസാണെങ്കില്‍ എന്ന് റിലീസ് ചെയ്യും എന്ന് കൂടി അറിഞ്ഞാല്‍ വല്യ ഉപകാരമായി എന്ന് ഓള്‍ കേരള വാട്‌സ് ആപ് ഗ്രൂപ്പ് ഫെഡറേഷന്‍ ഓഫ് അസ്സോസിയേഷനും ‘ആത്മഗതി’ക്കുന്നുണ്ടാകും. എക്‌സ്‌ക്ലൂസീവ് ഐറ്റംസ് ലീക്കാക്കരുതേയെന്ന് മാധ്യമപ്രവര്‍ത്തകരോടുള്ള സരിതയുടെ അഭ്യര്‍ത്ഥന കണ്ട് സ്വപ്നങ്ങളും പ്രതീക്ഷകളും അസ്ഥാനത്താകുമോയെന്ന പരിഭ്രാന്തിയിലാണ് സരിതയുടെ രഹസ്യങ്ങള്‍ക്കായി ഇത്രയും കാലം കണ്ണില്‍ മണ്ണെണ്ണയും ഒഴിച്ചു കാത്തിരുന്ന മറ്റുചിലര്‍. പൊട്ടാതെ പോയ ഗുണ്ടുകളെല്ലാം കാലം പൊട്ടിക്കും എന്ന് നമുക്കാശ്വസിക്കാം..!